" "
Kerala

മുണ്ടക്കൈയിൽ മലവെള്ളപ്പാച്ചിൽ; വീണ്ടും ഉരുൾപൊട്ടിയെന്ന് സംശയം, രക്ഷാപ്രവർത്തനം ദുഷ്‌കരം

[ad_1]

വയനാട്ടിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുൾപൊട്ടൽ. ചൂരൽപുഴയിലും  ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. മുണ്ടക്കൈയിൽ മലവെള്ളപ്പാച്ചിലും ശക്തമായി. ഇതോടെ രക്ഷാദൗത്യം ദുഷ്‌കരമായി രക്ഷാപ്രവർത്തകരടക്കം അടിയന്തരമായി പ്രദേശത്ത് നിന്ന് മാറുകയാണ്. 

കേരളത്തിന്റെ കണ്ണീരായി വയനാട് മാറുകയാണ്. ദുരന്തത്തിൽ ഇതുവരെ 76 മരണമാണ് സ്ഥിരീകരിച്ചത്. ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ പ്രതികൂല കാലാവസ്ഥയെ നേരിട്ടും രക്ഷൗദൗത്യം പുരോഗമിക്കുന്നുണ്ട്. കേരളത്തിൽ നിന്നാകെയുള്ള സഹായം വയനാട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്

നേവിയും വ്യോമസേനയും കരസേനയുമടക്കം രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്ക് എത്തും. അതേസമയം ചൂരൽമല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട് പോയ മുണ്ടക്കൈ മേഖലകളിലേക്ക് കൂടുതൽ രക്ഷാപ്രവർത്തകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. വളരെ കുറച്ച് പേർക്ക്് മാത്രമാണ് പുഴ കടന്ന് മുണ്ടക്കൈ മേഖലിയിലേക്ക് എത്താൻ സാധിച്ചിട്ടുള്ളത്

സൈന്യവും പോലീസും ഫയർഫോഴ്‌സും നാട്ടുകാരുമടക്കം ആയിരക്കണക്കിന് ആളുകളാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. മൂന്ന് ലയങ്ങൾ ഒലിച്ചുപോയതായി വിവരമുണ്ട്.
 



[ad_2]

Related Articles

Back to top button
"
"