Kerala
മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം

പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയ്ക്ക് ഏറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണം. ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 20 കാരി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുത്തിരുന്നു.
ഇതിനിടെ ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു. ഈ വീഴ്ചയിൽ കുഞ്ഞിന്റെ തല നിലത്തടിച്ചത് ആകാമെന്ന് നിഗമനം. കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി.
തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് യുവതി പ്രസവിക്കുന്നത്. പ്രസവശേഷം പൊക്കിൾക്കൊടി യുവതി തന്നെ മുറിച്ചുമാറ്റി. കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് വെച്ചതും താൻ തന്നെയെന്ന് യുവതി പോലീസിനോട് സമ്മതിച്ചിരുന്നു.