Kerala

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ചു; 18കാരന് 30 വർഷം കഠിന തടവ്

തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ 18 വയസുകാരനെ 30 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ അഫ്‌സലിനെയാണ്(18) ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്

2024ലാണ് കേസിനാസ്പദമായ സംഭവം. 13 വയസുകാരിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയുടെ വീടിന്റെ ലൊക്കേഷൻ കൈവശപ്പെടുത്തി. 13കാരിയും 8 വയസ്സുള്ള അനിയത്തിയും വീട്ടിലുണ്ടായിരുന്ന സമയത്ത് ഇവിടെ എത്തുകയും കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു

സഹോദരിയെ ഉപദ്രവിക്കുന്നത് കണ്ട് എട്ട് വയസുകാരി കരഞ്ഞുവിളിച്ചെങ്കിലും ഇത് കണക്കിലെടുക്കാതെയായിരുന്നു പീഡനം. ജാമ്യം നൽകാതെയാണ് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.

Related Articles

Back to top button
error: Content is protected !!