Kerala
പോക്‌സോ കേസ്: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും 22 പെൺകുട്ടികളെ മാറ്റും

പോക്‌സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും. സിഡബ്ല്യുസിയുടേതാണ് തീരുമാനം. 22 പെൺകുട്ടികളെ സിഡബ്ല്യുസി അംഗീകാരമുള്ള മറ്റൊരു കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.
സ്വകാര്യ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാനും നീക്കമാരംഭിച്ചു. അനാഥാലയത്തിൽ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ നേരത്തെ പോക്‌സോ കേസ് എടുത്തിരുന്നു.
പ്രായപൂർത്തിയാകും മുമ്പാണ് കുട്ടി ഗർഭിണിയായത്. അനാഥാലവുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്ടോബറിലാണ് പെൺകുട്ടിയെ വിവാഹം ചെയ്തത്.