National

മുംബൈയിൽ ഹയർ സെക്കൻഡറി വിദ്യാർഥിയെ നിരന്തരം പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

മുംബൈയിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായ 40കാരി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഇവർ.

2023 ഡിസംർ മുതലാണ് താൻ വിദ്യാർഥിയിൽ ആകൃഷ്ടനായതെന്ന് ഇവർ മൊഴി നൽകി. പീഡനത്തിന് ഇരയായ വിദ്യാർഥി ആദ്യം അധ്യാപികയോട് തടസ്സം നിൽക്കുകയും ഇവരെ കാണുന്നത് ഒഴിവാക്കാനും ശ്രമിച്ചിരുന്നു. എന്നാൽ അധ്യാപിക വീണ്ടും വിദ്യാർഥിയുമായി ബന്ധപ്പെടുകയായിരുന്നു

വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നഗ്നനാക്കിയ ശേഷമായിരുന്നു അധ്യാപികയുടെ പീഡനം. മാനസിക പ്രയാസം നേരിട്ട വിദ്യാർഥിക്ക് അത് മറികടക്കാനായി ഗുളികകളും അധ്യാപിക നൽകി. മദ്യത്തിന് അടിമയായ അധ്യാപിക പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായും പോലീസ് പറയുന്നു.

Related Articles

Back to top button
error: Content is protected !!