World
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ; ധീരമായ നടപടിയെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടേത് ധീരമായ നടപടിയാണെന്ന് മുത്തഖി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ റഷ്യൻ സ്ഥാനപതി ദിമിത്രി ഷിർനോവുമായി ആമിർ ഖാൻ മുത്തഖി കൂടിക്കാഴ്ച നടത്തി. ഇതിലാണ് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിനെ അംഗീകരിക്കാനുള്ള റഷ്യൻ തീരുമാനം ഷിർനോവ് അറിയിച്ചത്
പരസ്പര ബഹുമാനത്തിലൂടെയും മികച്ച ഇടപെടലിലൂടെയും ആയൊരു തുടക്കമാണിതെന്ന് മുത്തഖി പറഞ്ഞു. താലിബാൻ സർക്കാരിനെ അംഗീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു.