Kerala
ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതുവാണ്(32) മരിച്ചത്.
ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപത്ത് വെച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.