പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം; പരുക്കേറ്റ നാല് വയസുകാരി മരിച്ചു

പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. പൊൽപ്പുള്ളി കൈപ്പക്കോട് സ്വദേശി എൽഡി മാർട്ടിന്റെ മകൾ എമിലീന മരിയ മാർട്ടിനാണ് മരിച്ചത്. എൽസി മാർട്ടിൻ, മക്കളായ എമിലീന, അൽഫ്രഡ് എന്നിവർക്ക് ഇന്നലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു
90 ശതമാനത്തിലധികം പൊള്ളലേറ്റ മൂന്ന് പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെ കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറിൽ കയറിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്
പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന്റെ പിൻവശത്ത് നിന്ന് തീ ഉയർന്ന് പൂർണമായും കത്തി. കാർ സ്റ്റാർട്ട് ചെയ്തയുടനെ പെട്രോളിന്റെ മണമുണ്ടായെന്നും രണ്ടാമത് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നും പരുക്കേറ്റ കുട്ടികൾ പറഞ്ഞിരുന്നു.