Kerala
ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റ സംഭവം; ജീവനക്കാർക്കെതിരെ കേസ്

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്. പരുക്കേറ്റ വിദ്യാർഥിനിയുടെ മൊഴിയെടുത്ത ശേഷമാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കേസ്
വിദ്യാർഥിനിയുടെ കാലിന് വീണ് പരുക്കേറ്റിരുന്നു. അപകടത്തിന് ഇടയാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ജീവനക്കാർക്കെതിരെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്
വെള്ളിയാഴ്ച വൈകിട്ടാണ് സ്‌റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും വിദ്യാർഥിനി റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തത്. ഏഴാം ക്ലാസ് വിദ്യാർഥിനി വീണിട്ടും ബസ് നിർത്താനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനോ ബസ് ജീവനക്കാർ തയ്യാറായിരുന്നില്ല.