Kerala
ശ്രീചിത്ര പുവർഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആരോഗ്യനില തൃപ്തികരം

സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീചിത്ര പുവർഹോമിൽ അന്തേവാസികളായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം.
രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെൺകുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
ചില അന്തേവാസികൾ പരിഹസിച്ചെന്നും ഇതേ തുടർന്നുള്ള വിഷമമമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നും പെൺകുട്ടികൾ മൊഴി നൽകി. പോലീസ് കേസെടുത്തിട്ടുണ്ട്.