Kerala
ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തി

അമേരിക്കയിൽ ചികിത്സക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ എത്തി. പത്ത് ദിവസത്തെ ചികിത്സ പൂർത്തിയാക്കിയാണ് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങി എത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി
മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി, ഡിജിപി അടക്കമുള്ളവർ എത്തിയിരുന്നു. അമേരിക്കയിൽ നിന്ന് ദുബൈ വഴിയാണ് മുഖ്യമന്ത്രി തിരികെ എത്തിയത്. ചികിത്സക്കായി ജൂലൈ 5നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്
മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർ പരിശോധനക്കൾക്കായിരുന്നു ഇപ്പോഴത്തെ യാത്ര