Kerala
റെക്കോർഡുകൾ ദിനംപ്രതി തകർത്ത് സ്വർണത്തിന്റെ മുന്നേറ്റം; പവന് ഇന്ന് 560 രൂപ ഉയർന്നു

തുടർച്ചയായ മൂന്നാം ദിവസവും പുതിയ റെക്കോർഡ് കുറിച്ച് സ്വർണവില. പവന് ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 75,760 രൂപയായി. സംസ്ഥാനത്തെ റെക്കോർഡ് വിലയാണിത്. ഇന്നലെ രേഖപ്പെടുത്തിയ 75,200 രൂപയായിരുന്നു ഇന്ന് വരെയുള്ള റെക്കോർഡ് വില
ഗ്രാമിന് 70 രൂപ വർധിച്ച് 9470 രൂപയിലെത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം കേരളത്തിൽ പവന് 2560 രൂപ വർധിച്ചു. ഗ്രാമിന് 320 രൂപയും കൂടി. ഓണവും കല്യാണ സീസണും അടുത്തിരിക്കെ സ്വർണം നിലവിട്ട് കുതിക്കുന്നത് ആഭരണപ്രേമികളെയും ആശങ്കയിലാക്കുന്നുണ്ട്
രാജ്യാന്തരതലത്തിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. രാജ്യാന്തര സ്വർണവില ഔൺസിന് 3383 ഡോളറിൽ നിന്ന് 3405 ഡോളറായി ഉയർന്നു.