
അബുദാബി: യുഎഇയിൽ വേനൽമഴ സജീവമായി തുടരുന്നു. അൽ ഐനിലും പരിസരപ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലകളിൽ മഴ ലഭിച്ചിരുന്നു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM)യുടെ റിപ്പോർട്ടുകൾ പ്രകാരം, നാളെയും രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.