Kerala
സുരേഷ് ഗോപി തൃശ്ശൂരിലെത്തി; ഇത്രത്തോളം സഹായിച്ചതിന് നന്ദിയെന്ന് പ്രതികരണം, മുദ്രവാക്യം മുഴക്കി പ്രവർത്തകർ

വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. വന്ദേഭാരതിൽ രാവിലെ 9.30ഓടെ തൃശ്ശൂരിലെത്തിയ സുരേഷ് ഗോപിയെ മുദ്രവാക്യം വിളികളോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. കഴിഞ്ഞ മാസം 17നാണ് തൃശ്ശൂരിലെ എംപിയായ സുരേഷ് ഗോപി അവസാനമായി തൃശ്ശൂരിലെത്തിയത്.
ഇന്നലെ സിപിഎം ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ബിജെപി പ്രവർത്തകരെ ആശുപത്രിയിലെത്തി സുരേഷ് ഗോപി സന്ദർശിക്കും. പിന്നാലെ സിപിഎം പ്രവർത്തകർ ബോർഡിൽ കരി ഓയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇന്ന് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി നടത്തുന്ന മാർച്ചിനെ സുരേഷ് ഗോപി അഭിസംബോധന ചെയ്യും.