World
വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ മിന്നൽ പ്രളയം; മരണസംഖ്യ 300 കടന്നു, നിരവധി പേരെ കാണാതായി

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 300 കടന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. രണ്ട് ദിവസമായി മഴ നിർത്താതെ മേഖലയിൽ തുടരുകയാണ്
പല ജില്ലകളിലും വെള്ളപ്പൊക്കമാണ്. മഴ ഈ മാസം 21 വരെ തുടരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്
മേഘവിസ്‌ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. 184 പേർ മരിച്ച ബുണറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ശാങ്‌ലയിൽ 36ല പേരും മൻസഹ്‌റയിൽ 23 പേരും സ്വാതിൽ 22 പേരും ബജൗറിൽ 21 പേരും മരിച്ചു. വീടുകളും കെട്ടിടങ്ങളും തകർന്നു. റോഡുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി.