National

“കാണാതായ ധൻകർ എവിടെ? കേന്ദ്രസർക്കാർ മറുപടി പറയണം”; ചോദ്യമുയർത്തി പ്രതിപക്ഷം

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധൻകറിനെ പൊതുവേദികളിൽ കാണാതായതോടെ അദ്ദേഹത്തിന്റെ തിരോധാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം. ഒരുമാസത്തോളമായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ അദ്ദേഹത്തിന്റെ രാജി ആരോഗ്യപരമായ കാരണങ്ങളാലാണെന്ന് പറഞ്ഞിരുന്നെങ്കിലും, അതിനുശേഷം ഒരു വിവരവുമില്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

ശിവസേന എം.പി. സഞ്ജയ് റാവുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ധൻകറിൻ്റെ സുരക്ഷയും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടു. രാജ്യസഭാ എം.പിമാരും അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിട്ടില്ല. ധൻകറിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന അഭ്യൂഹങ്ങൾ ഡൽഹിയിൽ ശക്തമാണ്.

 

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുൻ ഉപരാഷ്ട്രപതിയുടെ തിരോധാനത്തെ ‘അഗതാ ക്രിസ്റ്റിയുടെ നോവലുകളിലെ മിസ്റ്ററി’ എന്ന് വിശേഷിപ്പിച്ചു. രാജ്യസഭയിൽ എപ്പോഴും ശബ്ദമുയർത്തിയിരുന്ന ഒരാൾ എന്തിനാണ് പെട്ടെന്ന് നിശ്ശബ്ദനായതെന്നും ഒളിച്ചുതാമസിക്കുന്നതെന്നും രാഹുൽ ചോദിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു ‘കാണാതായ ഉപരാഷ്ട്രപതി’ ഉണ്ടായിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബലും പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടില്ല.

Related Articles

Back to top button
error: Content is protected !!