Kerala
ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്റെ പരാതി; യുട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ

ബലാത്സംഗ പരാതിയിൽ യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ. ബിജെപി വനിതാ നേതാവാണ് സുബൈർ ബാപ്പു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതി നൽകിയത്. മലപ്പുറം കുരാട് സ്വദേശിയാണ് സുബൈർ ബാപ്പു.
ഈ മാസം 10ന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗത്തിന് ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തതായും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതായും പരാതിയിൽ പറയുന്നു.
സുബൈർ ബാപ്പു മുമ്പ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയതാണെന്നും പരാതിക്കാരി പറഞ്ഞു