Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ഔദ്യോഗിക പരിപാടികളിൽ പങ്കെടുപ്പിക്കാൻ അനുവദിക്കില്ല: സി കൃഷ്ണകുമാർ

ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല. പാലക്കാട് രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു

സംഘടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നത്. എം എൽ എ എന്ന നിലയിൽ ക്ലബുകളുടെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയുമെന്നും സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി.

എന്നാൽ ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട്ടെ പരിപാടികൾക്കെത്തിക്കാനുള്ള ആലോചനയിലാണ് ഷാഫി പറമ്പിലും അനുയായികളും. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും ഓണപ്പരിപാടികളിലുൾപ്പെടെ രാഹുലിനെ പങ്കെടുപ്പിക്കാനാണ് ആലോചന.

 

Related Articles

Back to top button
error: Content is protected !!