" "
Novel

എന്റെ എല്ലാം…❤: ഭാഗം 11

[ad_1]

രചന: വട്ട് പെണ്ണിന്റെ കൂട്ടുകാരി

അമനേയും തനുവിനേയും ആമി ശ്രദ്ധിച്ചിരുന്നു… താൻ കണ്ട അന്ന് തൊട്ടെ അവരെ ഓരോ നീക്കവും ശ്രദ്ധിച്ചിരുന്നു.. ദേശ്യമോ കുറ്റബോധമോ അവരുടെ ഇരുവരുടെയും മുഖത്ത് കാണാമായിരുന്നു… ലാമി വാതിൽ തുറന്ന് മോളെ ഹാളിൽ അവളുടെ കളിപാട്ടത്തിന്റെ അടുത്ത് ഇരുത്തിയിരുന്നു.. ലാമി അടുക്കളയിലേക്ക് കേറി… ആമിയെ സോഫയിൽ ഇരുത്തി തനുവും അടുക്കളയിലേക്ക് വിട്ടു.. ആമിയുടെ അടുത്തായി അമനും ചെന്ന് ഇരുന്നു എങ്കിലും അവന്റെ കണ്ണുകൾ കളിച്ച് കൊണ്ട് ഇരിക്കുന്ന മോളിലായിരുന്നു…

അവളുടെ ഓരോ കുറുമ്പും അവൻ നോക്കി കണ്ടു… അവനിൽ അന്നേരം വിരിയുന്ന അനുഭവത്തിന് എന്ത് പേരിട്ട് വിളിക്കണം എന്നവനറീയില്ലായിരുന്നു.. തന്റെ മകൾ…❤ ആ കുഞ്ഞിനെ എടുത്ത് ചുമ്പനങ്ങളാൽ മൂടാൻ അവന്റെ ഉള്ളം കൊതിച്ചു… ” ആ.. താ ഇത് കുടിച്ചോ… ” ലാമി അവർക്ക് നേരെ ജ്യൂസ് നീട്ടി കൊണ്ട് പറഞ്ഞു… ” ഇവിടെ ഇങ്ങള് മുന്ന് പേരും മാത്രമേ ഉള്ളു… ” ആമിയുടെ ചോദ്യം കേട്ടപ്പൊ ലാമി ഒന്ന് പുഞ്ചിരിച്ചു അതേ എന്ന് തലയാട്ടി.

. ” അപ്പോ ഫാമിലി.. ഐമീൻ ഇങ്ങളെ ഉമ്മയും ഉപ്പയും… ” ആമിയും ആ ചോദ്യത്തിന് വേദനയാർന്ന പുഞ്ചിരി സമാനിച്ചു.. ” ആഷിയുടേയും തനുവിന്റെയും ഉപ്പയും ഉമ്മയും ഉപ്പയും അവരുടെ ചെറുപ്പത്തിൽ ഒരാക്സിഡന്റിൽ മരണപ്പെട്ടു.. എന്റെ ഉപ്പയും ഉമ്മയും ആണ് അവരെ വർത്തിയത്.. എന്റെ ഉപ്പാന്റെ ഏട്ടന്റെ മക്കളാണ് അവർ… തനുവിന്റെ മേരേജ് നടക്കുന്ന ഏകദേശം നാല് മാസം മുന്നേ എന്റെ ഉപ്പ മരണപ്പെട്ടത്… അതിന് ശേഷം ഉമ്മ കിടപ്പിലായിരുന്നു… അതികം വൈകാതെ ഉമ്മയും…

അന്ന് തനുവിന്റെ കാര്യം വീട്ടിലൊക്കെ അറിഞ്ഞ് പ്രശ്നം ആയിരുന്നു… വിവാഹം കഴിഞ്ഞ് അടുത്ത ആഴ്ച നാല് മാസം ഗർഭിണിയായി വീട്ടിൽ വന്ന് താമസിക്കുന്ന തനുവിനെ ഒരുപാട് ക്രൂശിച്ചു എല്ലാവരും… അന്ന് ഇറങ്ങിയതാ ഞങ്ങളവിടെ നിന്ന്… പറഞ്ഞിട്ടെന്താ കര്യം നാട്ടിൽ ഒരു വലിയ വീടുണ്ട്.. താമസിക്കാൻ ആരും ഇല്ലാ.. ” ലാമി ഒരു നെടുവീർപ്പൊടെ പറഞ്ഞു.. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ” ആ.. ആമീ.. വാ.. നിനക്ക് ഫ്രഷ് ആകേണ്ടാ.. വാ ഞാൻ സഹായിക്കാം.. ഞങ്ങൾടെ കഥകേട്ട് ഇരുന്ന ബോറടിക്കും… “

പെട്ടന്ന് വിശയം മാറ്റാൻ ലാമി പറഞ്ഞു.. അതിന് ആമി ഒന്ന് പുഞ്ചിരിച്ചു… ഗ്ലാസ് സോഫയുടെ സൈഡിൽ വെച്ചു… ലാമി അവളെ താങ്ങി റൂമിൽ കൊണ്ട് വിട്ടു… “ലാമിയ.. ” ആമിയെ റൂമിൽ ആക്കി തിരിച്ച് വരുന്ന ലാമിയെ അമൻ വിളിച്ചു… അവൾ എന്തെ എന്ന നിലയിൽ അവന്റെ അടുത്തേക്ക് ചെന്നു.. ” അത്.. എനിക്ക് ഒരു കാര്യം.. ചോദിക്കാൻ.. ” അമൻ പറഞ്ഞതിന് അവളൊന്ന് പുഞ്ചിരി.. ” അന്ന് ഞാനെന്തെ തനുവിന്റെ ഹസ്ബന്റ് ആർമിയിലാണ് എന്ന് കളവ് പറഞ്ഞത് എന്നല്ലെ ചോദിക്കേണ്ടത്..

” അവൻ അവളോട് ചോദിക്കാൻ ചെന്നത് അവള് അവനോട് ചോദിച്ചതും അവൻ ചെറിയ ചിരി ചിരിച്ച് അതെ എന്ന് തലയാട്ടി.. അതിന് അവളും ഒന്ന് ചിരിച്ച് കൊടുത്തു.. ” എനിക്ക് തോന്നി ഈ ഒരു ചോദ്യം നിങ്ങളിൽ നിന്ന് ഉണ്ടാകും എന്ന്… ഒരിക്കലും ഞങ്ങൾക്ക് പറയാൻ കഴിയില്ലല്ലോ തനുവിന്റെ ജീവിതം.. പിന്നെ ഡിവോഴ്സ് എന്നും പറയാത്തത് തന്നെ.. ഇപ്പൊ അവളെ കുറിച്ച് ഏകദേശം മനസിലായികാണുമല്ലോ..” ഇതും പറഞ്ഞ് അവൾ അവനെ തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു..

എന്നിട്ട് പതിയെ ബാൽക്കണിയിലേക്ക് ചുവട് വെച്ചു… അവനും അവൾക്ക് പിന്നാലെ ചെന്നു.. ” തനുവിന്റെ മേരേജ് കഴിഞ്ഞ് അടുത്ത ആഴ്ച തന്നെ ആഷി ജോലിക്ക് കയറണം എന്നത് കൊണ്ട് അവൻ കല്യാണം കഴിഞ്ഞ് രണ്ട് ഡേ കഴിഞ്ഞ അന്ന് തന്നെ പോയിരുന്നു.. അതിന് ശേഷം ആ തനുവിന് തളർച്ചയൊക്കെ കാരണം ഹോസ്പിറ്റലിൽ പോയത്… അപ്പോഴ ഞങ്ങള്.. ഞങ്ങളറിയുന്നത് തനു… ” അവളൊന്ന് പറഞ്ഞ് നിർത്തി…

“തനു പ്രഗ്നന്റ് ആണെന്ന്… സത്യം പറഞ്ഞാ.. എന്താ അന്ന് ചെയ്യേണ്ടത് എന്ന് ഞങ്ങൾക്ക് അറിയുന്നില്ലായിരുന്നു.. കുഞ്ഞിനെ നശിപ്പിക്കാം എന്ന് ഒരുപാട് തവണ ഞാൻ പറഞ്ഞ് നോക്കി.. ഒന്നാമത്തെത് നാല് മാസം കഴിഞ്ഞത് കൊണ്ട് തന്നെ അതിന് റിസ്ക് ആയിരുന്നു.. തനുവിനെ അറിയുന്ന ഡോക്ടർ ആയത് കൊണ്ട് തന്നെ ഞങ്ങൾടെ കൂടെ നിൽക്കാം എന്ന് പറഞ്ഞതാ… പക്ഷേ തനു സമ്മതിച്ചില്ലാ… ഒരുപാട് തവണ പറഞ്ഞു… ” അവൾ അവന് നേരെ തിരിഞ്ഞു… “

താൻ കരുതുന്നുണ്ടാകും തനുവിന്റെ വയറ്റിൽ മറ്റൊരുത്തന്റെ കുഞ്ഞ് വളരുന്നത് കൊണ്ടാണ് നിഷാദ്ക്ക് അവളെ ഒഴിവാക്കിയത് എന്ന്… ” അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.. അതിന് ചെറുതായി ഒന്ന് തലയാട്ടുക മാത്രം അവൻ ചെയ്തു.. ” എന്നാൽ അല്ല… ഒരു പാട് ഒരുപാട് ഇഷ്ടമായിരുന്നു അവളെ.. അന്നും… ഇന്നും..” അത് കേട്ടതും അവനിൽ ചെറു ഞെട്ടൽ രുപപെട്ടു… എന്തോ പറഞ്ഞറിക്കാൻ കഴിയാത്ത എന്തൊ.. പൊസസ്നീവസ് പോലെ..

അവൻ മൗനത്തെ തന്നെ കൂട്ട് പിടച്ച് അവളെ തന്നെ നോക്കി.. ” ആ കുഞ്ഞിന് ജന്മം നൽകണം.. അതിനേയും അവളേയും പൊന്ന് പോലെ നോക്കാം എന്ന് തന്നെയാണ് ഇക്ക പറഞ്ഞത്… ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല എന്ന്… പക്ഷേ അവൾക്ക് കഴിയുന്നില്ലായിരുന്നു… മറ്റൊരുത്തനെ മനസ്സിൽ ഇട്ട് ഒരിക്കലും ഒരു ജീവിതം ഉണ്ടാകില്ല എന്ന് തന്നെ അവൾ പറഞ്ഞു… നാളെ അവർക്ക് മറ്റൊരു കുഞ്ഞുണ്ടായാൽ തന്റെ കുഞ്ഞ് ഒരു ബാദ്ധ്യത ആയി മാറും എന്ന് തന്നെ കരുതി.. ഒരിക്കലും നിഷാദ്ക്കയിൽ നിന്ന് അങ്ങനെ ഒന്നും ഉണ്ടാകില്ല..

തന്നേയും മോളേയും നന്നായി ആ പാവം നോക്കും എന്ന് അറിയാം അവൾക്ക് പക്ഷേ ആ പാവത്തിന്റെ ജീവിതം താൻ കാരണം നഷിക്കുമൊ എന്ന് ഭയന്ന് അവൾ വാശി പിടിച്ച ഡിവോഴ്സ് വാങ്ങിയത്… നിഷാദ്ക്കയ്ക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു… ആഷിയുടെ പഴയ ഒരു കൂട്ടുകാരൻ കൂടെയാ ഇക്കാ.. അവളോടുള്ള ഇഷ്ടം കാരണം തന്നെയാ ഒരു പ്രപ്പോസലും ആയി വന്നതും… തനുവിനെ കുറിച്ച് എല്ലാം അറിയാം ഇക്കാക്ക്.. ഇക്കയിൽ നിന്ന് ഡിവോഴ്സ് വാങ്ങിയതും കൂടാതെ ഇക്കയെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്തു…

ഒരുപാട് വാശി പിടിച്ചിട്ട് തന്നെയാ ഇതൊക്കെ നടത്തിയത്… നൈബ അതാണ് ഇക്കയുടെ ഭാര്യ… തന്നെ ഓർത്ത് ആ പാവം ജീവിതം കളയുമൊ എന്ന ഭയം.. അതായിരുന്നു അവൾക്ക്… ആദ്യം ഒക്കെ ഇക്കയ്ക്ക് നൈബയുമായി പൊരുത്ത പെടാൻ കുറച്ച് സമയം വേണ്ടി വന്നിരുന്നു… ഇക്കയുടെ ഉമ്മാക്ക് തനു പ്രഗ്നന്റ് ആണെന്ന് കേട്ടത് തൊട്ട് അവളോട് ഒരു തരം ദേശ്യമായിരുന്നു… അവരുടെ മകന്റെ ജീവിതം കളയാൻ വന്നവൾ എന്നായിരുന്നു അവര് പറയാറ്…

അതിന് ഒരു പുഞ്ചിരി മാത്രമേ അവള് നൽകു.. ഒരു പാട് അനുഭവിച്ചിരുന്നു… അന്നൊക്കെ നിഷാദ്ക്ക് അവളെ ചേർത്ത് പിടിച്ചിട്ടെ ഉള്ളു.. എന്നും ഇക്കയുടെ കൂടെ നിന്ന് കൂടെ ഇക്കയുടെ പാതിയായി എന്ന് ഒരുപാട് തവണ ഇക്ക അവളോട് ചോദിച്ചിരുന്നു… ഞാൻ കാരണം ഒരിക്കലും ഇക്കയുടെ ജീവിതം തകരരുത്… എന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും എന്ന മറുപടി ആയിരുന്നു.. ” ലാമിയുടെ കണ്ണുകൾ നിറഞ്ഞ് വന്നിരുന്നു….

കണ്ണുകൾ ഒന്ന് ഇറുക്കി അടച്ച് ആ കണ്ണ്നിർകളെ സ്വതന്ത്രമാക്കി… വീണ്ടും പറഞ്ഞു തുടങ്ങി… ” അതേ പോലെ കിട്ടിയല്ലോ നല്ലൊരു കുട്ടിയെ… ഡിവോഴ്സ് കഴിഞ്ഞ് ത്വലാക്ക് ചെയ്തതിന് ശേഷം തനു ഞങ്ങൾടെ വീട്ടിലേക്ക് വന്നത്.. പക്ഷേ ഉപ്പാന്റെ പെങ്ങളും മറ്റ് ഫാമിലി ഒന്നും അതിന് അനുവാദിച്ചില്ലാ… കുടുംബത്തിന് മാനക്കേട് ആക്കിയവളെ ഈ കുടുംബത്തിൽ കയറ്റില്ല എന്ന്.. വിവരം അറിഞ്ഞ് ആഷി നാട്ടിലേക്ക് വന്നിരുന്നല്ലൊ.. ത്വലാക്ക് ചെയ്യണം എങ്കിൽ ആങ്ങള ആയ അവൻ വേണ്ടേ..

(പെണ്ണിന്റെ ഉപ്പയും കാർന്നോര് മാരും ആണ് പോകേണ്ടത് എന്ന് തോന്നുന്നു.. ശെരിക്കും അറിയില്ലാ… ഇവിടെ തനുവിന്റെ ഉപ്പ ഇല്ലാത്തത് കൊണ്ട് ആങ്ങള ആയ ആഷിക്കല്ലെ ആ സ്ഥാനം..)… അന്ന് ആഷി എന്നേയും തനുവിനേയും എന്റെ ഉമ്മാനെയും കൊണ്ട് അവിടെ നിന്ന് ഇറങ്ങിയതാ.. അവരുടെ ആരുടെയും ഔദാര്യം വേണ്ടാ.. എന്റെ പെങ്ങമ്മാരെയും എന്റെ ഉമ്മയുടെ സ്ഥാനത്തുള്ള ഈ സ്ത്രീയെയും ഞാൻ നോക്കിക്കള്ളും.. പേര് ദോശം കേൾപ്പിച്ചവൾ മാത്രമല്ല അവളുടെ കുടുംബം ഒന്നാകെ ഇറങ്ങി കൊള്ളാം…

ആരുടേയും ഔദാര്യത്തിൽ അല്ല ഞങ്ങൾ ജീവിക്കുന്നത്… എന്നൊക്കെ പറഞ്ഞ്… അവിടെ നാട്ടിൽ ഞങ്ങൾടെ മൂന്ന് പേരുടേയും പേരിൽ ഞങ്ങൾക്ക് സ്വന്തമായി ഒര് വീട് ഉണ്ട്.. പക്ഷേ താമസിക്കാൻ ആരും ഇല്ലാ.. അന്ന് ആഷി അവിടെ നിന്ന് ഞങ്ങളുടെ തറവാട്ടിൽ നിന്ന് ഞങ്ങളെം കൊണ്ട് ഇറങ്ങിയതാ… തനുവിനോട് ഒരുപാട് ചോദിച്ചു ആരാണ് അവൾടെ കുഞ്ഞിന്റെ ഉത്തരവാദി എന്ന്.. മൗനം മാത്രമായിരുന്നു ഉത്തരം.. ഒരുപാട് ചോദിച്ചു..

അതിന് ശേഷം ഞാനോ ആഷിയൊ അവളോട് മിണ്ടുക പോലും ഉണ്ടായിരുന്നില്ല.. ഒരു വീട്ടിൽ ആയിരുന്നിട്ടും തികച്ചും അപരിജിതർ.. തളർന്ന് കിടക്കുന്ന ഉമ്മ മാത്രമായിരുന്നു അവൾക്ക് കൂട്ട്.. ഏത് നേരവും ഉമ്മയുടെ അടുത്ത് ഇരിക്കും.. ഞങ്ങളോട് മിണ്ടാൻ വരാറില്ല.. തിരിച്ചും.. തനുവിന്റെ ആവശ്യങ്ങൾക്ക് ഒക്കെ ഞങ്ങള് ഹോസ്പിറ്റലിൽ പോകാറുണ്ടായിരുന്നു… എന്ത് ചോദിച്ചാലും മൗനം മാത്രമായിരുന്നു മറുപടി.. “

വീണ്ടും ഒന്ന് നിർത്തി ഒഴുകുന്ന കണ്ണ് നിർതുള്ളികളെ തുടച്ചു മാറ്റി… “തനിക്കറിയാമായിരിക്കും.. അന്ന് ഒക്കെ ആഷി പെങ്ങളുടെ കാര്യത്തിൽ ടെൻഷനിൽ ആണ് എന്ന്… അല്ലെ… ജോലിയിൽ ആണ് എങ്കിലും അവന്റെ മനസ്സ് മറ്റൊരിടത്താണ് എന്ന്.. അന്ന് തനുവിന്റെ കാര്യത്തിൽ ഒരുപാട് വിശമം അനുഭവിച്ചിരുന്നു… തനുവിന്റെ ഡിവോഴ്സ് കഴിഞ്ഞതോടെ ഞാനും ചെന്ന് എന്റെ വിവാഹവും ഇനി നടക്കില്ല എന്ന് പറഞ്ഞു… അന്നാദ്യ മായി ആ കൈകൾ ഉയർന്നു…

ഒരിക്കൽ പോലും എന്നെയോ തനുവിനെയൊ ഒന്ന് നുള്ളി നോവിക്ക പോലും ചെയ്യാത്ത അവന്റെ കൈകൾ അന്നാദ്യമായി എനിക്ക് നേരെ ഉയർന്നു… തനുവിനോടുള്ള ദേശ്യത്തിൽ നിൽക്കുന്ന അവന്റെ മുന്നിലേക്ക് ഇങ്ങനെ ഒരു വാർത്ത വന്ന ആരായാലും തല്ലിപൊകും… എല്ലാം എനിക്കും തനുവിനും ഒരു പോലെയാണ് ലഭിച്ചിട്ടുള്ളത്.. എന്തും.. അപ്പൊ അവൾക്ക് ലഭിക്കാത്ത ലൈഫ് എനിക്കും വേണ്ട എന്ന് തീരുമാനിച്ചു… ഇന്നും ആ പാവം ഞങ്ങളെ ഓർത്താ ദുഃഖിക്കുന്നത്… അവന്റെ എല്ലാമണ് ഞങ്ങൾ…❤” (ഇടയിൽ പല ഇടത്തും തനു ഇഷു മാത്രമാണ് ആഷിയുടെ എല്ലാം എന്ന് വന്നിട്ടുണ്ട്… അതിൽ ലാമിയും ഉണ്ട്ട്ടോ… മറന്നോയി…😁)

ലാമിയുടെ കണ്ണുകൾ പെയ്തൊലിച്ചു… അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ അമൻ നിന്നു.. പെട്ടന്ന് തന്നെ കണ്ണുകൾ തുടച്ച് ലാമി അവനെ നോക്കി.. ” എന്നും എന്തും ഒരുപോലെ ലഭിച്ച ഞങ്ങൾ സങ്കടവും ഷെയർ ചെയ്യാം എന്ന് കരുതി.. തനു കാരണമാണ് എന്റെ ലൈഫും ഇല്ലാതായത് എന്ന് പറഞ്ഞത് പല പ്രവശ്യം ആഷി അവളെ വേദനിപ്പിച്ചിരുന്നു.. അന്നവനോട് ആര് കാരണവുല്ല എന്റെ ലൈഫ് ഇങ്ങനെ ആയത് എന്ന് പറയും…

അന്നൊക്കെ ഒരു തരം ദേശ്യമായിരുന്നു ആഷിക്ക് എല്ലാവരൊടും… പ്രത്യേകിച്ച് തനുവിനോട്… ഒരു ഗർഭിണി എന്ന പരിഗണന വെച്ച പലപ്പോഴും അവൻ ഒഴിഞ്ഞ് മാറുക ആയിരുന്നു അവൻ.. അവളെ മുന്നിൽ കണ്ട അലന് പോലും വന് നിയന്ത്രിക്കാൻ കഴിയില്ലേ എന്നവൻ ഭയന്നു.. അവളുടെ മൗനം ആയിരുന്നു അവനിൽ കൂടുതൽ ദേശ്യം വിരിയിച്ചത്… തനുവിന് ഏകദേശം എട്ട് കഴിയാറായപ്പൊൾ ആണ് എന്റെ ഉമ്മാ…” അവളുടെ ശബ്ദം ഇടറി…

” ഉമ്മയുടെ മരണത്തിന് രണ്ട് ദിവസം കഴിഞ്ഞായിരുന്നു തനുവിന് പെട്ടന്ന് പെയ്ൻ വന്നത്… ടെയ്റ്റ് ഒന്നും ആയില്ലായിരുന്നു… ഓവർ ടെൻഷൻ കാരണം… ഉമ്മയുപെ മരണവും എല്ലാം കൂടെ പാവത്തിന് താങ്കാൻ കഴിഞ്ഞ് കാണില്ലാ… ഞാനായിരുന്നു തനുവിന്റെ കൂടെ ഹോസ്പിറ്റലിൽ പോയിരുന്നത്… തനുവിന് ജനിക്കാൻ പോകുന്നത് ഒന്നല്ല രണ്ട് കുഞ്ഞുങ്ങൾ ആയിരുന്നു… പക്ഷേ വിധി… അന്ന് ബീ പി പെട്ടന്ന് കൂടുകയും ടെൻഷനും ഒക്കെ ആയി അവൾ ആകെ നോർമൽ അല്ലായിരുന്നു…

എട്ടാം മാസത്തിലുള്ള പ്രസവം ആയത് കൊണ്ട് തന്നെ ഓപ്പറേഷൻ ആയിരുന്നു… പ്രസവത്തോടെ തന്നെ ഒരു കുഞ്ഞ് മരണപ്പെട്ട് പോയിരുന്നു.. ഇശുവിനെ ഞങ്ങൾക്ക് കിട്ടിയത്… പ്രസവ സമയത്ത് ഉമ്മയുടെ ആരോഗ്യ നില മോശം ആയത് കൊണ്ട് തന്നെ തനുവും കുഞ്ഞും രണ്ട് ദിവസം ICU വിൽ ആയിരുന്നു… രണ്ട് ദിവസം കഴിഞ്ഞപ്പൊ മോൾ ഓക്കെ ആയി എങ്കിലും തനു വീണ്ടും രണ്ട് ദിവസം കൂടെ ICU വിൽ കിടന്നിരുന്നു..

മോളുടെ വരുവും തനുവിന്റെ അന്നത്തെ അവസ്ഥയും ഒക്കെ കാരണം കൊണ്ട് ആഷിയുടെ ദേശ്യം ചെറുതായി കുറഞ്ഞ് തനുവിനോട് സംസാരിച്ചു തുടങ്ങിയിരിക്കുന്നു… വീട്ടിൽ എത്തിയിട്ട് തനുവിനോട് ആരാണ് മോളുടെ ഉപ്പ എന്ന ചോദ്യം ആവർത്തിക്കാൻ നിന്ന ആഷിയെ ഞാനാണ് വിലക്കിയത്… ഒന്നും പറയില്ല എന്നറിയാം… ഇടക്കൊക്കെ നൈബയും നൗഷാദ്ക്കയും വരും മോളെ കാണാൻ…

അങ്കിൾ എന്ന് വിളിക്കാൻ പറഞ്ഞപ്പൊ ഇക്ക തന്നെ ആണ് അങ്കിൾ അല്ല നൗഷിപ്പ എന്ന് വിളിക്കാൻ പറഞ്ഞത്… ഇക്കയുടെ മനസ്സിൽ ഇന്നും തനു ഉണ്ട്… അല്ലേലും ആദ്യമായി സ്നേഹിച്ച പെണ്ണല്ലെ… അപ്പൊ മറക്കാൻ പറ്റോ..” ലാമിയുടെ വാക്കുകൾ തന്നിൽ ഒരസ്ത്രം കണക്കെ വന്ന് പതിച്ചു… ഒരു നിമിഷം നിശ്ചലമായി… താൻ കാരണം തന്റെ പെണ്ണ് അനുഭവിച്ചത്… എല്ലാം തന്റെ തെറ്റാ… അന്ന്.. അന്നൊരു വാക്ക് പോലും പറയാതെ പോന്നത് കൊണ്ട് ആണ്…

(Nb:- എന്ന ഓനിക്ക് ആദ്യേ പറഞ്ഞൂടെ എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ടാകും… ഉമ്മയും ഉപ്പയും മരണക്കിടക്കയിൽ ആണ് എന്നറിഞ്ഞാൽ ഏതൊരു മകനും അവിടേക്ക് എത്രയും പെട്ടന്ന് എത്താനെ നോക്കും… അല്ലാതെ എന്റെ കാമുകിയൊട് വിവരം പറയണം എന്നല്ലാ… അങ്ങനെ ഒരു ചോദ്യം ഉയരാതിരിക്കാനാ… വായിക്കുമ്പൊ ഒന്ന് മനസിലാക്കി വായിക്കാൻ ശ്രമിക്കുക..😊)

അവന്റെ മനസ്സ് പല തിശയിലേക്ക് തിരിഞ്ഞ് പല ചിന്തകൾ മനസ്സിൽ വന്നു.. അപ്പോഴും മനസ്സിൽ വന്ന നിന്നത് ലാമിയുടെ ആ വാക്കുകൾ ആയിരുന്നു… ഒന്നല്ല രണ്ട് കുഞ്ഞുങ്ങൾ ആയിരുന്നു അല്ലേലും ആദ്യമായി സ്നേഹിച്ച പെണ്ണല്ലെ… അപ്പൊ മറക്കാൻ പറ്റോ.. ഈ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴുങ്ങും പോലെ.. കൈ കാലുകളുടെ ചലനം നിലച്ചത് പോലെ… അവന്റെ ചുറ്റം കറങ്ങുന്ന പോലെ ഒക്കെ അവനനുഭവപെട്ടു… ” അമൻ.. ” തന്റെ ചിന്തകളെ ഉണർത്തുന്ന ലാമിയുടെ ആ ശബ്ദം ഒരു ഇടി മുഴക്കം പോലെ അവന് അനുഭവപ്പെട്ടു……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
"
"