Novel

പൊൻകതിർ: ഭാഗം 50 || അവസാനിച്ചു

[ad_1]

രചന: രഞ്ജു ഉല്ലാസ്‌

വേനലും വർഷവും ശിശിരവും വസന്തവും ഒക്കെ മാറി മാറി വന്നു.

കാലം മാറും തോറും ഇന്ദ്രന്റെ പ്രണയവും കൂടി വന്നു കൊണ്ടേ ഇരുന്നു.

അവനില്ലാതെ, അവന്റെ ശ്വാസം ഏൽക്കാതെ ഒരു നിമിഷം പ്പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു സ്റ്റെല്ല.

കോളേജിൽ നിന്നും വീട് എത്തും വരെയും പെണ്ണ് വീർപ്പു മുട്ടി ഇരിയ്ക്കും.

വന്നു കഴിഞ്ഞാൽ ഇന്ദ്രേട്ടന്റെ ആഴത്തിൽ ഉള്ള ഒരു ചുംബനം…
അത് അവനും അവൾക്കും ഒരുപോലെ നിർബന്ധം ആയിരുന്നു.

തന്റെ പെണ്ണിന്റെ മാറിലെ ചൂടേറ്റ് ഉണരുന്ന ഓരോ പുലരിയും അവനു പുതുമയും തുടിപ്പും നിറഞ്ഞത് ആയിരുന്നു..

എന്നാൽ ഒരിക്കൽ പോലും അതിർ വരമ്പുകൾ ഭേദിച്ചതുമില്ല.

 അവളുടെ പഠിത്തം കഴിയുവാനായി അവൻ കാത്തിരുന്നു.

ഇതിനോട് ഇടയ്ക്ക് ശിവനും ഇന്ദ്രനും ആയിട്ട് നല്ല ഒരു സുഹൃത്ത് ബന്ധവും സ്ഥാപിച്ചിരുന്നു.

മിക്കവാറും ഇരുകൂട്ടരും കാണാറുണ്ടായിരുന്നു.

 കിച്ചുവിന് ഹൈദരാബാദിൽ തന്നെ ഒരു ജോലിയൊക്കെ ശരിയായി അവൾ അവിടേക്ക് പോയിരുന്നു, പിന്നീട് ഇടയ്ക്ക് എപ്പോഴെങ്കിലും, രണ്ടുമൂന്നു ദിവസത്തേക്ക് നാട്ടിൽ, വരും.

വിവാഹ ആലോചനകൾ ഒക്കെ ഒരുപാട് വരുന്നുണ്ടായിരുന്നു എങ്കിലും, തനിക്കൊരു 26 വയസ്സ് കഴിഞ്ഞിട്ടും മതി കല്യാണം എന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറി.

 അവളുടെ തീരുമാനം അതാണെങ്കിൽ അങ്ങനെതന്നെ മുന്നോട്ടു പോയാൽ മതിയെന്ന് ഇന്ദ്രനും അച്ഛമ്മയും ഒക്കെ കിച്ചുവിന്റെ അമ്മയോട് വിളിച്ചുപറഞ്ഞു.

സഹോദരി റീന ചേച്ചിയും ചാച്ചനും,അവളുടെ കുഞ്ഞും,ഇന്ദ്രന്റെ ചിലവിലാണ് കഴിയുന്നത്.

മിക്കവാറും,ദിവസങ്ങളിൽ, ഇന്ദ്രൻ ചെന്നിട്ട് അവരുടെ കാര്യങ്ങൾ ഒക്കെ അന്വേഷിക്കും.

എന്നിട്ട് മടങ്ങി പോരും.

 സ്റ്റെല്ല പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

 ആദ്യത്തെ സെമസ്റ്റർ എക്സാമിനൊക്കെ അവൾക്ക് നല്ല മാർക്കും ഉണ്ടായിരുന്നു.

***

ഉണ്ണിമായയുടെ വിവാഹമൊക്ക കഴിഞ്ഞത് കൊണ്ട് ആ ശല്യവും തീർന്നിരുന്നു.

ലോഹ്യം ആകുവാൻ അമ്മയും അമ്മാവനും പല കുറി ശ്രെമിച്ചു എങ്കിലും പക്ഷെ ഇന്ദ്രൻ അവരെ തന്റെ പരിസരത്ത് പോലും അടുപ്പിചില്ല.

ഒറ്റ ഒരെണ്ണം എന്റെ വീട്ടിൽ കാല് കുത്തരുത് എന്ന്, പറഞ്ഞു അവൻ ആട്ടി ഓടിച്ചു.

സ്റ്റെല്ലയും അച്ഛമ്മയും അവനെ പറഞ്ഞു മനസിലാക്കിക്കുവാൻ ശ്രെമം നടത്തി എങ്കിലും അത് എല്ലാം വിഭലമായി.

ആ കാര്യത്തിൽ ഇന്ദ്രന് അവന്റെതായ തീരുമാനം ഉണ്ടായിരുന്നു.

അങ്ങനെ തന്നെ അത് മതിഎന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി അതിൽ മാറ്റം ഇല്ലെന്നും ഇന്ദ്രൻ തീരുമാനിച്ചിരുന്നു.

***
അവസാന പരീക്ഷയും കഴിഞ്ഞു കോളേജിൽ നിന്നും കൂട്ടുകാരികളോട് ഒപ്പം സ്റ്റെല്ല ഇറങ്ങി വന്നപ്പോൾ വഴിയിൽ ഇന്ദ്രന്റെ വണ്ടി കിടപ്പ് ഉണ്ടായിരുന്നു.

ഇടയ്ക്ക് ഒക്കെ അവൻ അവളെ കൂട്ടാൻ വരുന്നത് ആയതു കൊണ്ട് സ്റ്റെല്ലയ്ക്ക് മറ്റൊന്നും തോന്നിയത് ഇല്ല..

കാറിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു ബാഗുകൾ ഒക്കെ ഇരിക്കുന്നത് സ്റ്റെല്ല കണ്ടു.

ഇതെന്താ ഏട്ടാ…ഈ ബാഗൊക്കെ 

അവല്ലേ നെറ്റി ചുളിച്ചു.

നമ്മുടെ രണ്ടാളുടെയും കുറച്ചു ഡ്രസ്സ്‌ ആണ്,,

ങ്ങെ, ഡ്രസ്സൊ, എന്തിന്…?

ചുമ്മാ,, ഒരു ട്രിപ്പ് പോകാന്.അത്യാവശ്യം കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുത്തു.. 

“ശോ… ഇത് എന്തൊക്കെയാണ് ഏട്ടാ പറയുന്നേ, എനിക്കൊന്നും മനസിലാകുന്നല്ല കേട്ടോ “

അവന്റെ കൈത്തണ്ടയിൽ ഒന്ന് അടിച്ച ശേഷം, സ്റ്റെല്ല ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.

അതോ… അത് പിന്നെ പച്ച മലയാളത്തിൽ പറഞ്ഞാലേ ഞാനും എന്റെ ഭാര്യയും കൂടി ഹണി മൂണിന് പോകുവാന്നു…

ഈശ്വരാ.. ഇത് എന്തൊക്കെയാ ഈ ഏട്ടൻ പറയുന്നത്,

“പെണ്ണെ ഉള്ള കാര്യം തന്നെയാ പറഞ്ഞേ, കല്യാണം കഴിഞ്ഞു മൂന്നു വർഷങ്ങൾക്ക് ശേഷം ഭാര്യയും ആയിറ്റ് ഹണി മൂണിന് പോകുന്ന ആദ്യത്തെ ഭർത്താവ് ഈ ഞാൻ ആയിരിക്കും.”

നിസംഗ ഭാവത്തോടെ പറയുന്നവനെ നോക്കി സ്റ്റെല്ല താടിക്ക് കയ്യും കൊടുത്തു ഇരുന്നു.

സത്യം അല്ലേ….. ഇത്രയും വർഷം കഴിഞ്ഞിട്ടും  ശരിക്കും ഒന്ന് തൊട്ടു നോക്കിയിട്ടുണ്ടോ ഞാന്,ഒന്ന് രുചിച്ചു നോക്കിയിട്ടുണ്ടോ.. ഇനിയും താമസിച്ചാൽ ഞാൻ എന്തേലും കടും കൈ ചെയ്തു പോകും.. അതിനു ഇട വരും മുന്നേ പോയേക്കാം…

ഏട്ടാ, അച്ഛമ്മ എന്ത് പറഞ്ഞു… അമ്മയെ ഒറ്റയ്ക്ക് ആക്കിയിട്ടു എങ്ങനെയാണ് പോകുന്നെ, ശോ,,

ഒറ്റയില്ല ഒന്നും അല്ല… ശിവനും ശ്രേയയും കൂടി മൂന്നാല് ദിവസത്തേക്ക് വീട്ടിൽ വരാം എന്ന് ഏറ്റിട്ടുണ്ട്. കുഞ്ഞാവ ഉള്ളത് കൊണ്ട് അച്ഛമ്മയ്ക്ക് നേരം പോക്കുമാകും..

ശിവന്റെ ഒന്നര വയസ് ഉള്ള ശങ്കരിയാണ് ഇപ്പൊ അച്ഛമ്മയുടെ താരം. കുഞ്ഞിനെ യും ആയിട്ട് അവർ രണ്ടാളും മിക്കവാറും വരാറുണ്ട്. ഇല്ലെങ്കിൽ ഇന്ദ്രനും സ്റ്റെല്ലയും ഒക്കെ കൂടി അച്ഛമ്മയും ആയിട്ട് അവിടേക്ക് പോകും..
അങ്ങനെയാണ് പതിവ്..
ഇന്ന് അത്രമേൽ ആവശ്യം വന്നത് കൊണ്ട് ഇന്ദ്രൻ വിളിച്ചു ശിവനോട് തന്റെ വീട്ടിൽ വന്നു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ അവൻ സമ്മതിക്കുകയായിരുന്നു..

കാര്യങ്ങൾ ഒക്കെ സ്റ്റെല്ലയേ ഒരു തരത്തിൽ പറഞ്ഞു മനസിലാക്കി കൊടുത്തു ഇന്ദ്രൻ.

അവൾക്ക് ആണെങ്കിൽ ആകെ കൂടി വെപ്രാളം ആയിരുന്നു. ഇനി എങ്ങനെ ആവും മുന്നോട്ട് എന്നോർത്ത് കൊണ്ട്..

അവളുടെ സംസാരമൊക്കെ കേട്ടുകൊണ്ട് ഇന്ദ്രൻ,ഒരു മൂളിപ്പാട്ടോടുകൂടി വണ്ടിയോടിച്ചു പോയി.

എവിടേക്കാണ്,സ്ഥലത്തിന്റെ പേര് എന്താണ്,എന്നൊക്കെ അവൾ ചോദിച്ചു എങ്കിലും, എല്ലാം സർപ്രൈസ് ആണെന്ന് പറഞ്ഞ് ഇന്ദ്രൻ പുഞ്ചിരിച്ചു.

എത്ര ദൂരം വേണമെങ്കിലും, ഏതു രാജ്യത്ത് വേണമെങ്കിലും, അവളെ കൊണ്ടുപോകുവാനുള്ള, പണവും പ്രതാപവും ഒക്കെ ഉള്ള ആളാണ് ഇന്ദ്രൻ എങ്കിലും, ഇക്കുറി, തങ്ങളുടെ ആദ്യത്തെ യാത്ര എവിടേക്കാവണം എന്നുള്ളത്, അവന് യാതൊരു സംശയവും ഇല്ലായിരുന്നു..

 കഴിഞ്ഞ ഡിസംബർ മാസത്തിൽ ആയിരുന്നു സ്റ്റെല്ല തന്റെ ഒരു കൊച്ചു ആഗ്രഹം, ഇന്ദ്രനോട് പറഞ്ഞത്.

 അന്ന്, ഒരു, തണുപ്പുള്ള പ്രഭാതം ആയിരുന്നു,

 25 നോമ്പ് തുടങ്ങിയതിനാൽ അവൾ എന്നും തന്നെ പള്ളിയിൽ പോയിട്ടാണ് കോളേജിലേക്ക് പോകുന്നത്.

 അന്നും അതുപോലെ പള്ളിയിൽനിന്ന് ഇറങ്ങിവന്ന് അവന്റെ അരികിൽ ഇരുന്നപ്പോഴാണ് സ്റ്റെല്ല തനക്കൊരു യാത്ര പോകണമെന്നും,  ഒരു സ്ഥലം കാണുവാൻ അതിയായ ആഗ്രഹമുണ്ടെന്നും ഇന്ദ്രനോട് പറഞ്ഞത്.

 നേർത്ത മഞ്ഞല  മൂടി നിൽക്കുന്ന, ആ തണുത്ത പുലരി.
അതെ ഡിസംബർ മാസത്തിലെ ഓരോ പ്രഭാതവും,കുളിരും കുറുമ്പും നിറഞ്ഞതായിരുന്നു..

പണ്ട്,സ്കൂളിൽ പഠിക്കുന്ന കാലത്ത്, അവളുടെ ഒരു കൂട്ടുകാരി പറഞ്ഞാണ്, മൂന്നാർ എന്ന സ്ഥലത്തെക്കുറിച്ച് അവൾ കേട്ടത്.
ആ കൂട്ടുകാരിയുടെ നാട് മൂന്നാർ ആയിരുന്നു.

വെട്ടി നിരപ്പാക്കിയ തേയിലക്കാടുകളുടെ മുകളിലായി,കുളിർമഞ്ഞു പറ്റിച്ചേർന്നിരിയ്ക്കും… കാലത്തെ എഴുന്നേൽക്കാൻ ഒന്നും തോന്നുകയില്ല അത്രയ്ക്ക് തണുപ്പാണ്. സൂര്യൻ വന്നു തുടങ്ങുന്നത് തന്നെ, അവിടെ താമസിച്ചണെന്നാണ് അവൾ പറയുന്നത്.

മരംകോച്ചുന്ന ആ തണുപ്പത്ത്,
 എങ്ങും നക്ഷത്രങ്ങൾ,  നല്ല ചൂടുള്ള ചോളം ഒക്കെ കഴിച്ചു, ഒരു കട്ടൻചായ ഒക്കെ കുടിച്ച്,  അവരങ്ങനെ കഴിയുമെന്ന്.

വീടുകൾ ഒരുപാടൊന്നും ഇല്ലെങ്കിലും, കുറച്ച് അകലം ഇട്ട്,  കുന്നിൻ ചെരുവിന്റെ ഓരത്തായി, ഓരോരോ ലയങ്ങൾ ആണ് കൂടുതലായി ഉള്ളത്. കൂടുതലുംതമിഴ് വംശജർ ആണ് അവിടെ താമസം.അടുത്തുള്ള എസ്റ്റേറ്റുകളിൽ ഒക്കെ ജോലി തേടി വന്നവരാണ് അവരൊക്കെ.

 രാത്രിയാകുമ്പോൾ മിക്കവാറും വീടുകളിൽ നക്ഷത്രവും റാന്തൽ വിളക്കുകളും ഒക്കെ തൂക്കിയിടും.
 അങ്ങനെ ആ രാവ് കൂടുതൽ ശോഭയോടേ 
മിന്നിത്തിളങ്ങും..

അതൊക്കെ കാണുന്നത് ഒരു പ്രത്യേക വൈബ് ആണെന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ സ്റ്റെല്ലക്ക് അതിയായ ആഗ്രഹമായിരുന്നു, ഒരിക്കൽ മൂന്നാറിന് പോകണമെന്ന്..

 കഴിഞ്ഞ വർഷം ഡിസംബർ ഏഴിനായിരുന്നു സ്റ്റെല്ല അവനോട് അത് പറഞ്ഞത്, എങ്കിൽ ഇന്ന് ഡിസംബർ 13 ആണ്..

 ഈ ഡിസംബർ മാസത്തിൽ തന്നെ അവളെ, അവിടെ കൊണ്ടുപോകണമെന്ന് ഇന്ദ്രനും ആഗ്രഹിച്ചു.

അങ്ങനെയാണ് ഇന്ന് തന്നെ ഈ യാത്ര അവൻ പ്ലാൻ ചെയ്തത്.

 അവൾക്ക് യാതൊരു അറിവും ഇല്ലായിരുന്നു…

 എവിടേക്കാണ് പോകുന്നത് എന്നോന്നും..

 കുറച്ചു ദൂരം ചെന്നശേഷം, ഒരു കോഫിയും സ്നാക്സും ഒക്കെ കഴിച്ചിട്ട്,സ്റ്റെല്ല വന്നു വണ്ടിയിൽ കയറിയ പാടെ ഉറങ്ങിപ്പോയി.

കുറേ ദിവസമായിട്ട് രാത്രി പകലാക്കി ഇരുന്നായിരുന്നു അവളുടെ പഠനം.

അതൊക്കെ കൊണ്ട് ആള്‍ക്ക് നല്ല ക്ഷീണമായിരുന്നു.

 അങ്ങനെ നല്ല ഒന്നാന്തരം ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് അവൾ എഴുന്നേറ്റപ്പോൾ സമയം 9 മണി.

പെട്ടെന്നു മുഖം തിരിച്ചു നോക്കിയതും ഒന്ന് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് അരികിൽ ഇന്ദ്രൻ.

 നമ്മൾ എവിടെയെത്തി എന്ന് ചോദിച്ചു കൊണ്ട് അവൾ, വണ്ടിയുടെ ഗ്ലാസ് മെല്ലെ താഴ്ത്തി.

 പണ്ട് തന്റെ കൂട്ടുകാരി പറഞ്ഞതുപോലെ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി നിൽക്കുന്ന ഒരു ഗ്രാമം ആയിരുന്നു അവൾ കണ്ടത്.

 സ്റ്റെല്ലയുടെ മിഴികൾ അതുപോലെതന്നെ തിളങ്ങി.

 ഇന്ദ്രൻ ഡോർ തുറന്ന് ആദ്യം വെളിയിലേക്ക് ഇറങ്ങിയത്, പിന്നാലെ അവളും.

ഇന്ദ്രേട്ടാ..

ഹ്മ്മ്..  ഇഷ്ടമായോ.. മൂന്നാറിന്റെ, ഈ രാത്രി സൗന്ദര്യം.
 ചോദിച്ചപ്പോൾ,സ്റ്റെല്ല ആഞ്ഞൊന്ന് അവനെ പുൽകി.  എന്നിട്ട് ആ കവിളിൽ ഒരു മുത്തം കൊടുത്തു.

 ഇന്ദ്രേട്ടൻ എന്നാലും ഇത് ഓർത്തിരുന്നല്ലോ…

 അവൾ പറഞ്ഞതും ഇന്ദ്രൻ, തന്റെ വലതു കൈയെടുത്ത് അവളുടെ തോളിലൂടെ ചുറ്റിപ്പിടിച്ചു.

 നിന്റെ ആഗ്രഹങ്ങളൊക്കെ ഞാൻ അല്ലാതെ പിന്നെ ആരാണ് സാധിച്ചു തരേണ്ടത്  പെണ്ണേ… അതും ഈ ചെറിയ ആഗ്രഹം..

 കാതോരം മൊഴിഞ്ഞുകൊണ്ട് അവൻ അവളുടെ വെള്ളി മുത്തു കമ്മലിട്ട കാതിൽ ഒന്ന് കടിച്ചു..

യ്യോ.. ഇന്ദ്രേട്ട…

അവന്റെ ആ പ്രവർത്തിയിൽ സ്റ്റെല്ല അടിമുടി പൂത്തു പോയി.

നിനക്ക് ഇഷ്ട്ടം ഉള്ള സ്ഥലത്ത് വെച്ചു വേണം നമ്മുടെ ഫസ്റ്റ് attempt. അത് വിജയം ആകുമെന്ന് പ്രതീക്ഷിച്ചോട്ടെ.

അവന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖം നാണത്താൽ കൂമ്പി.

അവളെ അറിയുവാനും നുകരുവാനും അവന്റെ ഉള്ളവും തുടിച്ചു.

ഒരു നല്ല വസന്തം അവർക്കായി പൂക്കുവാൻ കാത്തു നിന്നു… അകലെ വിണ്ണിൽ പൊന്നൊളി തൂകിയ നിലയും, താരകവും, പാരിജാതം പൂത്ത സുഗന്ധവും, എവിടെയോ ഇരുന്ന് തന്റെ ഇണയെ മാടി വിളിക്കുന്ന തുന്നൽ കുരിവിയും… മഞ്ഞും കുളിരും ഒക്കെയായി ആ നിശ മനോഹരി ആയിരുന്നു..

ആ നേരത്തു ഇന്ദ്രനും സ്റ്റെല്ലയും മത്സരിച്ചു പ്രണയിക്കുകയായിരുന്നു.

ചുംബനങ്ങൾ കൊണ്ട് അവൻ അവളെ മൂടിയപ്പോൾ, വികാര പരവേശയായി അവളിൽ നിന്നും പല വിധ സീൽക്കരങ്ങൾ മുള പൊട്ടി.. ആടകൾ ഒന്നൊന്നായി അഴിഞ്ഞു വീണപ്പോൾ പെണ്ണു നാണത്താൽ മുഖം പൊത്തി നിന്നു.
എന്നാൽ അതിനു സമ്മതിക്കാതെ ഇന്ദ്രൻ വീണ്ടും വീണ്ടും അവളുടെ നാണം കവർന്നെടുത്തു.

അവന്റെ സ്പർശനം ഏൽക്കാത്ത, അവന്റെ നാവ് പകരാത്ത ഒരു ശരീര ഭാഗം പോലും അവളിൽ അവശേഷിച്ചില്ല എന്നത് ആയിരുന്നു സത്യം.

ഒടുവിൽ ഒരു ചെറിയ വേദന നൽകി കൊണ്ട് അവളിൽ കൂട് കൂട്ടിയപ്പോൾ അതുവരെ കാണാത്ത പുതിയ ഭാവം ആയിരുന്നു പെണ്ണിന്റെ മുഖത്ത്. കവിളിലൂടെ കണ്ണീർ ഒഴുകിയപ്പോൾ അവൻ ഒന്ന് ഭയന്ന് പിന്മാറാൻ നോക്കി എങ്കിലും അതിനു അനുവദിക്കാതെ തന്റെ പാതിയെ പൂർണതയിൽ എത്തിക്കാൻ അവൾ ശ്രെമിച്ചു.

ഉയർന്നു താഴുന്നവന്റെ ശ്വാസതാളം ഏറി വന്നപ്പോൾ അവളുടെ വേദന ഉച്ചസ്ഥയിൽ ആയി..

എങ്കിലും അത് സഹിച്ചു കൊണ്ട് പെണ്ണ് കിടന്നു.

ഒടുവിൽ രതിയുടെ എല്ലാ ഭാവവും അറിഞ്ഞു കൊണ്ട് അവർ ഇരുവരും പരസ്പരം കെട്ടിപുണർന്നു ശയിച്ചു.

*—–****

വീണ്ടും ഒരു പുലരി.

സന്തോഷവും ആനന്ദവും ഒത്തു ചേർന്നത് ആയിരുന്നു അവർക്ക്.

പെണ്ണിന്റെ തുടുത്ത മുഖത്തേക്ക് മുഖം ചേർത്ത് കൊണ്ട് ഇന്ദ്രൻ അവളെയും ചേർത്ത് പിടിച്ചു ഇരുന്നു.
. നല്ലോരു നാളേക്ക് വേണ്ടി..

അവസാനിച്ചു.
 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button