Novel

കാണാചരട്: ഭാഗം 61

രചന: അഫ്‌ന

വൈകുന്നേരം പ്രീതിയും ലൂക്കയും പാർക്കിൽ ഒരു കോണിൽ ബെഞ്ചിൽ ഇരിക്കുവാണ്. പക്ഷേ വന്നപ്പോൾ തോട്ട് പ്രീതി സൈലന്റ് ആണ്. “പ്രീതി….. “ലൂക്കയുടെ വിളിയാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്. “മ്മ്, എന്താടാ “അവൾ കാറ്റിനൊപ്പം താളം പിടിക്കുന്ന പൂക്കളിൽ കണ്ണു നട്ടു.

“കുറച്ചു ദിവസമായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു, എന്തോ ഒരു വിഷമമം ഉള്ള പോലെ……”ലൂക്ക കയ്യിൽ പിടിച്ചിരുന്ന ice സ്റ്റിക്ക് അവൾക്ക് നേരെ നീട്ടി. “എനിക്ക് ഇതൊന്നും വേണ്ട, ഞാൻ കഴിക്കാറില്ല “പ്രീതി നിരസിച്ചു. “കൊഞ്ചാതെ ഇത് വാങ്ങി കഴിക്കാൻ നോക്ക്…ഒരെണ്ണം കഴിച്ചെന്നു വെച്ചു ജീവൻ ഒന്നും പോകുന്നില്ല “ലൂക്ക അവളുടെ വായിൽ വെച്ചു.

“ഇവനെ കൊണ്ടു 😬”അവൾ കണ്ണുരുട്ടി കൊണ്ടു മനസ്സില്ലാ മനസ്സോടെ അത് വാങ്ങി കഴിക്കാൻ തുടങ്ങി. “ഇനി പറ എന്താ എന്റെ യക്ഷിയുടെ പ്രോബ്ലം, ഒന്നും ഇല്ലെന്നു പറയേണ്ട…. നിങ്ങൾ രണ്ടു പേരുടെയും മുഖം ഒന്ന് വടിയാൽ ഞാൻ അറിയും “അവൻ അവളെ സൂക്ഷിച്ചു നോക്കി. എന്തോ അവളെ വല്ലാതെ അലട്ടുന്നുണ്ട്.

“അറിയില്ല ടാ…. എന്തോ ഒന്ന് എന്നെ അലട്ടുന്നുണ്ട് പക്ഷേ എന്താണെന്ന് അറിയില്ല ” “മുക്ത പോയ വിഷമം ആണോ ” “ഏയ്‌ അതൊന്നും അല്ല, ആദിയും ദീക്ഷിതും കൂടെ ഇല്ലേ. പക്ഷേ എന്തോ ഒന്ന് എന്റെ ഉറക്കം കെടുത്തുന്നു. എന്റെ വർക്കിൽ പോലും എനിക്ക് ഫോക്കസ് ചെയ്യാൻ പറ്റുന്നില്ല ” “അപ്പൊ വിഷയം സീരിയസ് ആണല്ലോ ഡി “ലൂക്ക താടിയിൽ ഉഴിഞ്ഞു അവളെ നോക്കി….

പ്രീതി അപ്പോഴും ചിന്തയിൽ ആയിരുന്നു. “നീ ഇങ്ങനെ ഡിപ്രെഷൻ അടിച്ചു ഇരിക്കാൻ മാത്രം ഒന്നും ഇതിൽ ഇല്ല. എന്റെ കൊച്ച് പ്രണയത്തിൽ ആയതിന്റെ ചെറിയ ലക്ഷണം മാത്രമാണിത് “അവൻ കുസൃതിയോടെ പറഞ്ഞു. “പ്രണയം?”അവൾ ചിന്തിച്ചു. “അതെ പ്രണയം…..പ്രാണനാഥനെ കാണാൻ കഴിയാത്തതിന്റെ ഹൃദയ വേദനയാണ് മോളെ ഇത്…. First time ആയതു പിടികിട്ടാത്തതാ ”

“ഈ പറയുന്നയാൾക്ക് വല്ല്യ എക്സ്പീരിയൻസ് ഉണ്ടാകുമായിരിക്കും”പ്രീതി കണ്ണുരുട്ടി “അതിന് വേണമെന്നില്ല, കോമൺസെൻസ് മതി😒”അവൻ പുച്ഛിച്ചു. “ഓ അങ്ങനെ ” “നീ ഇതുവരെ ആളുടെ പേര് പറഞ്ഞു തന്നിട്ടില്ല,…. വിഷ്ണുവോ നന്ദനോ അവരിൽ ആരെങ്കിലും ആണെന്ന് എനിക്കറിയാം… പക്ഷേ അത് ആരാണെന്ന് നീ പറയണം “ലൂക്ക ഭാവ വിത്യാസം ഇല്ലാതെ കൂളായിട്ട് തന്നെ പറഞ്ഞു നിർത്തി.

പ്രീതി ഷോക്കേറ്റ പോലെ അവനെ നോക്കി. ചെക്കൻ അവളെ മൈൻഡ് ചെയ്യാതെ ice കഴിക്കുവാണ്. “നീ ഇതെങ്ങനെ “പ്രീതി വാക്കുകൾ കിട്ടാത്ത പോലെ അവനെ തന്നെ നോക്കി. “നിന്നെ എനിക്കറിയില്ലേ കോപ്പേ , നീ പണ്ടേ sigma യാണ്. അങ്ങനെ നിൽക്കുന്ന നീ ആകെ ചിരിച്ചു സംസാരിച്ചു കണ്ടത് അവരോട് മാത്രമാ,

നന്ദനെനോടൊക്കെ മുൻ പരിചയമുള്ള പോലെയാ നിന്റെ പെരുമാറ്റം,ഇങ്ങനെ നീ എന്നോടല്ലാതെ വേറെ ആരോടും കണ്ടിട്ടില്ല ഉണ്ടായിട്ടും ഇല്ല sure…..especially നമ്മുടെ വിഷ്ണു. അവനും നീയും തുടക്കം തൊട്ടേ അത്ര രസത്തിൽ അല്ലെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ തോന്നി. പിന്നെ അവന്റെ ഇടയ്ക്കുള്ള ആക്കിയ സംസാരം പോലും നീ സഹിച്ചു പിടിച്ചു നിൽക്കുന്നതാണ്,

ആ സ്ഥാനത്തു വേറെ വല്ലവനും ആണെങ്കിൽ പിന്നെ ഒരു റീത്തുമായി വന്നാൽ മതി…. ഇതൊക്കെ കാണുമ്പോൾ something fishy “അവൻ പുരികമുയർത്തി മുൻപിൽ കണ്ണും മിഴിച്ചു നിൽക്കുന്നവളെ നോക്കി. “നീ ഇത്രയൊക്കെ റിസർച്ച് ചെയ്തു വെച്ചിരുന്നോടാ തെണ്ടി “അവൾ അവന്റെ കയ്യിനിട്ട് കുത്തി. “പിന്നല്ലാതെ, you known മുക്തയുടെയും നിന്റെയും പുറകിൽ ദേ എന്റെ ഈ രണ്ടു കണ്ണുകളുമുണ്ടാവും..

അതുകൊണ്ട് നിന്ന് തിരിയാതെ അതാരാണെന്ന് ഏട്ടനോട് പറ “അവൻ ചെവിയും കൊണ്ടു അവളുടെ അടുത്തേക്ക് ചെന്നു. “പറയുന്നത് കൊണ്ടു എനിക്ക് ഒരു കുഴപ്പവും ഇല്ല, പക്ഷേ അവന് എന്നോട് അങ്ങനെ ഒരു ഫീലിംഗ് ഇല്ലെന്ന് എനിക്കുറപ്പാ… പക്ഷേ ഉള്ളിൽ നിന്ന് പോകുന്നില്ല. എപ്പോഴും കണ്ടിരിക്കാൻ വഴക്കടിക്കാൻ “അത് പറയുമ്പോൾ അവനോടുള്ള പ്രണയം അവളുടെ കണ്ണിൽ തിളങ്ങിയിരുന്നു…

ലൂക്കയ്ക്കു ഇത് മാത്രം മതിയായിരുന്നു.അവൻ കൗതുകത്തോടെ കേട്ടിരുന്നു. അവസാനം തന്റെ പ്രീതിയും ഒരു ലൈഫ് പാർട്ണറേ തെരഞ്ഞെടുത്തിരിക്കുന്നു. “നീ പേര് പറ ” “വിഷ്ണു💞……….”അത്രയും ഉറച്ചതായിരുന്നു ആ വാക്കുകൾ. ആ പേര് പോലും അവളിൽ പ്രണയം നിറച്ചിരുന്നു.എന്നാൽ ഇത് പ്രതീക്ഷിച്ചിരുന്ന പോലേ ആയിരുന്നു ലൂക്ക. “എനിക്ക് നീ അവനിട്ടു രണ്ടെണ്ണം പൊട്ടിക്കാതെ ഇരുന്നപ്പോൾ തന്നെ ഡൌട്ട് അടിച്ചതാ….

ഇപ്പോഴല്ലേ കള്ളി വെളിച്ചത്തായേ ” “ശരിയാ അവന്റെ സ്വഭാവം വെച്ചു കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ എപ്പോയോ ഉള്ളിൽ കയറിക്കൂടി.”അതോർക്കുമ്പോൾ തന്നെ അവളിൽ ചിരി മോട്ടിട്ടു. “എന്റെ കർത്താവെ ഞാൻ ഇതെന്താ കാണുന്നെ….യക്ഷിയ്ക്ക് നാണം ഒക്കെ വരുവോ 😱”

“ദേ ലൂക്ക എന്റെ കയ്യിൽ നിന്ന് കിട്ടേണ്ടെങ്കിൽ മിണ്ടാതെ നിന്നോ,മനുഷ്യൻ ഇത്തിരി സമാധാനം കിട്ടാൻ വേണ്ടിയാ ഇങ്ങോട്ട് വന്നപ്പോൾ അവന്റെയൊരു അവിഞ്ഞ കോമഡി ” “ആദ്യം നീ അവനോട് നിന്റെ ഇഷ്ടം തുറന്നു പറ, എന്നിട്ടല്ലേ ബാക്കി കാര്യങ്ങൾ ” “അതും ശരിയാണല്ലോ ” “വലിച്ചു നീട്ടെണ്ട,…അല്ലെങ്കിൽ വല്ലവളും കൊത്തി കൊണ്ടു പോകും ” “അങ്ങനെ പോകുന്നെങ്കിൽ പോകട്ടെ..

അല്ലാതെ പുറകെ നടക്കാൻ ഒന്നും എന്നെ കിട്ടില്ല “അവളിൽ നിറയുന്ന അസൂയ കണ്ടു ലൂക്കയ്ക്കു ചിരി വന്നു. “കൂൾ കൂൾ…. നീ ആദ്യം ഇഷ്ടം തുറന്നു പറ.എന്നിട്ടല്ലേ അവന് അങ്ങനെ ഒരിഷ്ടം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പറ്റു ” “അതും ശരിയാ “അവൾ വീണ്ടും ഓർത്തു. “നീ ഞാൻ പറയുന്നത് ശരിയാണോ തെറ്റാണോ നോക്കാതെ വേഗം ഹൈദരാബാദിലേക്ക് പോകാൻ നോക്ക് “ലൂക്ക ക്ഷമ നഷ്ടപ്പെട്ടു അവളെ കണ്ണുരുട്ടി.

“മുക്ത വരട്ടെ…. അവളോട് കൂടെ ആലോചിച്ചിട്ട് പോകാം. ഇല്ലെങ്കിൽ പിന്നെ മൗന വൃതമായിരിക്കും “പ്രീതി “അതും ശരിയാ 😁” 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആദിയും ദീക്ഷിതും മുക്തയും മുൻപിൽ നിൽക്കുന്നവരെ വക വെക്കാതെ അകത്തേക്ക് കയറി പക്ഷേ ഗായത്രി മാത്രം കയറാൻ മടിച്ചു നിന്നു. “നീ എന്താ തനിച്ചു അവിടെ തന്നെ നില്കുന്നെ വാ പെണ്ണെ, “മുക്ത അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.

ഗായത്രി ഉള്ളിൽ ഭയം നിറഞ്ഞെങ്കിലും മുക്തയേ എതിർക്കാൻ കഴിയാത്ത പോലെ ഒരു പാവ കണക്കെ പുറകെ നടക്കാൻ ഒരുങ്ങി. എന്നാൽ തങ്ങൾ മുൻപിൽ നിന്നിട്ടും ഒരു വിലയില്ലാതെ പോകുന്നവളുടെ പെരുമാറ്റം വലിയ അമ്മാവനിലും കിരണിലും ദേഷ്യം ഇരട്ടിച്ചു.ദേഷ്യം കാരണം അയാളുടെ കണ്ണുകൾ ചുവന്നു….. പല്ലുകൾ ഇറുമ്പി മുമ്പിൽ പോകുന്നവളെ നോക്കി. “ഡി ഗായത്രി “കിരണിന്റെ അലർച്ച കെട്ട് അവൾ ഞെട്ടി പിടഞ്ഞു കൊണ്ടു തിരിഞ്ഞു.

പകയാൽ തന്നെ നോക്കുന്നവരെ കാണെ അവളുടെ ശരീരം തളരുന്ന പോലെ തോന്നി….. പേടി കാരണം ശരീരം നിന്ന് വിറക്കാൻ തുടങ്ങി. ഒന്ന് തല ഉയർത്തി നോക്കാൻ പോലും കഴിയാതെ പ്രതിമ കണക്കെ നിന്നു. അവൾക്കുള്ളിലെ പേടി കണ്ടു മൂവരും ഒരു തരം മരവിപ്പോടെ അവളെ നോക്കി….

ദീക്ഷിത് അതിൽ ഇടപെടാൻ താല്പര്യം ഇല്ലാത്ത പോലെ കൈ കെട്ടി തിരിഞ്ഞു നിന്നു.മുക്തയും ആദിയും എന്തുണ്ടെങ്കിലും കൂടെ എന്ന പോലെ പരസ്പരം കൈ കോർത്തു. “നിനക്ക് അഴിഞ്ഞാടിയത് മതിയാവാത്തത് കൊണ്ടാണോ ഡി ഇങ്ങോട്ട് കെട്ടിയെടുത്തെ “അയാൾ ആക്രോഷിച്ചു കൊണ്ടു പുറകിൽ കരുതിയിരുന്ന ചൂരൽ അന്തരീക്ഷത്തിൽ മൂളലോടെ ഗായത്രിയുടെ വെളുത്തുരുണ്ട കൈ തണ്ടയിൽ പതിഞ്ഞു….

അവിടം രക്ത വർണ്ണമായി തീർന്നിരുന്നു. “മുത്തശ്ശി “അസഹനീയ വേദനയിൽ അവൾ അലറി വിളിച്ചു.കണ്ണുകൾ നിറഞ്ഞു തുളുമ്പി. “ആരെ കാണിക്കാൻ കരയുവാടി നീ, ഒന്ന് പിഴച്ചു വയറ്റിൽ ഉണ്ടാക്കിയത് പോരെ നിനക്ക് “കിരൺ കാതുകളിൽ കേട്ടതും കണ്ണുകളിൽ കണ്ടതും വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിൽക്കുവാണ് മൂവരും. ഒരിക്കലും ഇങ്ങനെ അടിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല..

വഴക്ക് പറഞ്ഞു വിടുമെന്ന് കരുതിയാണ് പക്ഷേ ഇത്രയും ക്രൂരമാണ് ഇവരുടെ ഉള്ളിൽ എന്ന് അറിഞ്ഞില്ല. “നിന്റെ വായിൽ നാവില്ലേ ഡി “അയാൾ വീണ്ടും അടിക്കാൻ കൈ ഉയർത്തി അപ്പോയെക്കും മുക്ത ഓടി അവളെ പൊതിഞ്ഞു……. ആ അടി മുക്തയുടെ പുറത്തു ശക്തിയായി പതിഞ്ഞു. അടിയുടെ വേദന കാരണം അവൾ ഗായത്രിയേ മുറുകെ പിടിച്ചു കണ്ണുകൾ കലങ്ങി. “വാമി ”

ആദി ഓടി വന്നു അവളെ തന്നിലേക്ക് വലിച്ചു.ചുണ്ടുകൾ കടിച്ചു പിടിച്ചു ഒന്ന് നേരെ നിൽക്കാൻ പോലും കഴിയാതെ അവന്റെ കൈ തണ്ടയിൽ പിടിച്ചിരിക്കുന്നവളെ കാണെ അവളിലെ വേദന അവൻ അറിയുന്നുണ്ടായിരുന്നു. “ചേച്ചി….. ഞാൻ….. സോറി “കുനിഞ്ഞു നേരെ നിൽക്കാൻ പ്രയാസപ്പെടുന്നവളുടെ അടുത്തേക്ക് തന്റെ വേദന പോലും മറന്നു ഓടി വരുന്നവളെ അവൾ ദയനീയമായി നോക്കി പുഞ്ചിരിച്ചു.

“എങ്ങനെ സഹിക്കുന്നെടാ നീ ഇതൊക്കെ “മുക്ത കണ്ണുകൾ ഇറുക്കി അടച്ചു. പക്ഷേ ഇതൊന്നും തങ്ങളെ ബാധിക്കാത്ത പോലെ നിൽക്കുന്നവരെ കാണെ ദീക്ഷിതിന്റെ മുഖം വലിഞ്ഞു മുറുകി… അവൻ കൈ കയറ്റി അമ്മാവന് നേരെ നടന്നു……അയാൾ ശ്വാസം എടുക്കും മുൻപേ അവൻ ആ ചൂരൽ പിടിച്ചു വാങ്ങിരുന്നു.

“വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കയറി നിറങ്ങുന്നോടാ പന്ന …….. മോനെ “അവൻ സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു കൊണ്ടു ആ ചൂരൽ കിരണിന്റെ നേരെ ഉയർത്തി….. അടിയുടെ ആകാതത്തിൽ അവൻ പിടഞ്ഞു….. എന്നിട്ടും കലി അടങ്ങാതെ അവൻ അറഞ്ചം പുറഞ്ചം അടിച്ചു കൊണ്ടിരുന്നു. അവനെ തടയാൻ വേണ്ടി കിരൺ അടിക്കാൻ കൈ കാലുകൾ ഉയർത്തി എങ്കിലും അവയെ എല്ലാം അവൻ വടി കൊണ്ടു അടിച്ചമർത്തി……

ദീക്ഷിതിനെ തടയാൻ വന്ന രവിയ്ക്കും അതിനിടയിൽ ആവിശ്യത്തിനു കിട്ടി. അതിനെ എതിർക്കാൻ നോക്കാതെ നിൽക്കുന്ന മുക്തയെയും ആദിയെയും ഗായത്രി നിസ്സഹായതയോടെ നോക്കി. കിരൺ വേദന കൊണ്ടു പുളഞ്ഞു നിലത്തേക്ക് ഊർന്നു വീണു….ദീക്ഷിത് വെറുപ്പോടെ വടി നിലത്തേക്കിട്ട് മുണ്ട് മടക്കി കുത്തി നിലത്തു അവന് അഭിമുഖമായി ഇരുന്നു.

“ഇപ്പൊ ഞാൻ നിന്നെ എന്തിനാ അടിച്ചതെന്ന് അറിയോ “വേദന കൊണ്ടു നിലത്തു കിടന്നു അലറി പൊളിക്കുന്നവനേ നോക്കി. “ഇല്ലെന്നു അറിയാം ഞാൻ പറഞ്ഞു തരാം , ഇനി നിന്റെ തന്തയോ തള്ളയോ നീയോ ആരായാലും വേണ്ടില്ല ഇവളുടെയോ മുക്തയുടെയോ നേരെ ചെറുവിരൽ അനക്കിയാൽ പോലും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻ പോകുന്നത് നീയാണ്…..

അത് ഈ കൂറകളെ പേടിച്ചിട്ടല്ല പ്രായത്തിൽ മുതിർന്നവർ എന്ന പരിഗണന. എന്ന് വെച്ചു കിട്ടില്ല എന്നല്ല.”അവന്റെ കണ്ണിലെ തീ ഗോളം കാണെ അവന്റെ ശരീരം വീണ്ടും വിറകൊണ്ടു. അവന്റെ അച്ഛൻ ഭയത്തോടെ പുറകിലേക്ക് നീങ്ങി. അയാളുടെ മുഖം നിന്ന് വിയർക്കുന്നത് ഗായത്രി അത്ഭുതത്തോടെ നോക്കി കണ്ടു. കിരണിന്റെ അലർച്ച കെട്ട് ഓടി വന്ന വീട്ടുകാർ ഈ കാഴ്ച കണ്ടു സ്തംഭിച്ചു നിന്നു…..

“ഇനി ആരെ നോക്കി നിൽക്കാ……”ആദിയും മുക്തയും നോക്കുന്നത് കണ്ടു അവൻ ദേഷ്യത്തിൽ പറഞ്ഞു അവരുടെ കയ്യും വലിച്ചു അകത്തേക്ക് നടന്നു. “അമ്മാ എന്റെ പുറം…… ഈശ്വരാ എന്തൊരു നീറ്റൽ “മുക്ത മുറിയിൽ കിടന്നു അലറി പൊളിക്കാൻ തുടങ്ങി. ഗായത്രി തന്റെ മുറിവിൽ തേൻ പുരട്ടിയ ശേഷം മുക്തയുടെ ടോപ് പതിയെ ഉയർത്തി അവിടെ പുരട്ടി കൊടുത്തു.

“എങ്ങനെ സഹിക്കുന്നു പെണ്ണെ നീ ഇതൊക്കെ, എനിക്ക് പോലും സഹിക്കാൻ കഴിയുന്നില്ല…. അപ്പൊ ഇത്രയും നാൾ ഇതൊക്കെ അനുഭവിച്ച നിന്റെ അവസ്ഥ എനിക്ക് ആലോചിക്കാൻ കൂടെ കഴിയുന്നില്ല”മുക്ത അവളെ തന്നെ ഉറ്റു നോക്കി. “ശീലമായാൽ പിന്നെ ഒരു തരം തരിപ്പേ കാണു ചേച്ചി. എനിക്ക് ഇതൊക്കെ കുഞ്ഞുനാൾ തൊട്ടേ ശീലമായി. ചേച്ചി കേട്ടിട്ടില്ലേ മാതാപിതാക്കൾ ഉള്ള കാലമാണ് സ്വർഗം….

അവരുടെ കാലം കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ബാക്കിയുള്ളവരുടെ ആട്ടും തൂപ്പും കെട്ട് “ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും ആ വാക്കുകളിൽ ഉണ്ട് അവളുടെ വേദന. ഇതൊക്കെ വെച്ചു നോക്കുമ്പോൾ തന്റെ ലൈഫ് സുന്ദരമാണെന്ന് തോന്നി മുക്തയ്ക്കു. വീട്ടുകാർക്ക് തന്നെ വേണ്ടെന്നേ ഒള്ളു… പക്ഷേ ഇത്രയും നീചമായി തന്നോട് പെരുമാറിയിട്ടില്ല. അതിരു കടന്നത് അത് തന്റെ ലൂക്കയേ വേദനിപ്പിച്ചപ്പോൾ മാത്രമാണ്…

മുക്ത അറിയാതെ ഓർത്തു പോയി. “ചേച്ചി എന്താ ആലോചിക്കുന്നെ ” “ഒന്നുമില്ല “മുക്ത കണ്ണുചിമ്മി. “ഇപ്പോ എങ്ങനെയുണ്ട് രണ്ടു പേർക്കും”പുറകിൽ നിന്ന് ആദിയുടെ ശബ്ദം കെട്ട് രണ്ടു പേരും അങ്ങോട്ട് നോക്കി…. ആദി മുക്തയുടെ അപ്പുറത്തു വന്നിരുന്നു. “ചെറിയ നീറ്റൽ ഉണ്ട്…” “മരുന്ന് പുരട്ടിയോ ” “മ്മ്, ഗായത്രി പുരട്ടി തന്നു ” “നിനക്ക് എങ്ങനെയുണ്ട് ഇപ്പോ “ആദി അവളെ നോക്കി. “കുഴപ്പമില്ല ഏട്ടാ ”

ഗായത്രി ചിരിയോടെ പറഞ്ഞു തിരിഞ്ഞു നോക്കുന്നത് മുഖവും വീർപ്പിച്ചു നിൽക്കുന്ന ദീക്ഷിതിനെയാണ്. അവന്റെ കണ്ടതോടെ അവളുടെ മുഖത്തെ ചിരി മാഞ്ഞു. ,അവനെ ഏട്ടാന്നും എന്നെ സാറെന്നും…. ഇതെവിടുത്തെ നിയമമാ..ഇവളുടെ മുഖ ഭാവം കണ്ടാൽ തോന്നും ഞാൻ എന്തോ അന്യഗ്രഹ ജീവിയാണെന്ന് ‘ദീക്ഷിത് ആത്മഗതിച്ചു കൊണ്ടു മുൻപിൽ നിൽക്കുന്നവളെ നോക്കി.

Le ദൈവം :അതിന് ഇടയ്ക്ക് ചിരിക്കണം മിസ്റ്റർ 😬.. “ഏട്ടൻ ആ പെണ്ണുപിടിയനിട്ട് കൊടുത്ത അടിയുണ്ടല്ലോ മോനെ🥳…ഒരു രക്ഷയും ഇല്ല….പിന്നെ എനിക്ക് ആകെ ഒരു സങ്കടം ആ അടിയിൽ തന്നെ അവന്റെ കാറ്റ് പോയില്ലല്ലോ എന്നാ 😥”മുക്തയുടെ ഏട്ടാന്നുള്ള വിളിയിൽ കിളി പോയി നിൽക്കാണ് ദീക്ഷിത് പോരാത്തതിന് പുകയ്ത്തൽ വേറെയും. “ഡി ഡി നീ പറഞ്ഞു പറഞ്ഞു അവനെ ഒരു കൊലപാതകി ആക്കുവോ “ആദി തലക്കിട്ടു ഒരു കൊട്ട് കൊടുത്തു.

“ഇങ്ങനെ ഉള്ളവന്മാരെ കൊല്ലുന്നതിൽ ഒരു തെറ്റും ഇല്ല, ഇങ്ങനെ ആണ് ഇവരുടെ പോക്കെങ്കിൽ ഞാൻ തന്നെ കൊല്ലും.”മുക്തയുടെ സ്വഭാവം അതും ചെയ്യുമെന്ന് രണ്ടു പേർക്കും അനുഭവം ഉള്ളത് കൊണ്ടു ഒന്ന് ഞെട്ടി. “എന്തുണ്ടെങ്കിലും നീ ഞങ്ങളുമായി ഡിസ്‌ക്കസ് ചെയ്തിട്ട് മാത്രം “ആദി പറയുന്നത് കെട്ട് ആണെന്നും അല്ലെന്നുമുള്ള രീതിയിൽ അവൾ തലയാട്ടി.

ഇതൊക്കെ നിരാശയോടെ നോക്കി നിൽക്കുവാണ് ഗായത്രി. ഇങ്ങനെ ചേർത്ത് നിർത്താൻ ഒരു ബ്രദർ പേരിന് പോലും ഇല്ലെന്നോർത്തു അവൾ. “ഗായത്രി….. ഹലോ…. ഇവിടെ ഒന്നും അല്ലെ “ആദി വിളി കെട്ട് ഞെട്ടി കൊണ്ടു മൂന്നു പേരെയും നോക്കി. “എ….. എ….ന്താ ” “എടോ നല്ല വിശപ്പുണ്ടെന്ന്,കഴിക്കാൻ ഇവിടെ നല്ല ഹോട്ടൽ ഉണ്ടോന്ന് “ആദി വയറ്റിൽ ഉഴിഞ്ഞു.

“ഹോട്ടലിന്റെ ആവിശ്യം ഒന്നും ഇല്ല,ഭക്ഷണം ഒക്കെ ഇവിടെ തന്നെ ഉണ്ട് “അവൾ ചിരിയോടെ പറഞ്ഞു. “പക്ഷേ…… “മുക്ത എന്തോ മടിച്ചു കൊണ്ടു അവളെ നോക്കി. “ഒരു പക്ഷേയും ഇല്ല, ഞാൻ ഉണ്ടാക്കുന്ന ഫുഡല്ലെ. അപ്പൊ എനിക്ക് ഇഷ്ടമുള്ളവർക്ക് വിളബി കൊടുക്കുന്നതിൽ ഒരു തെറ്റും ഇല്ല “ഇതുവരെ ഇല്ലാത്ത ഒരാത്മവിശ്വാസത്തിൽ പറഞ്ഞു. “ആഹാ കൊള്ളാലോ, പെണ്ണിന് കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ടല്ലോ”ആദി ചിരിയോടെ ദീക്ഷിതിനെ നോക്കി.

അവൻ പുച്ഛിച്ചു കൊണ്ടു മുഖം തിരിച്ചു. “അങ്ങനെ ആണെങ്കിൽ അവൾക് കൊള്ളാം “ദീക്ഷിത് പറയുന്നത് കെട്ട് മുക്തയും ആദിയും മുഖം മങ്ങിയ ഗായത്രിയോട് ഒന്നും ഇല്ലെന്ന് ആഗ്യം കാണിച്ചു. “നിങ്ങൾ കൈ കഴുകി വാ, ഞാൻ ഫുഡ്‌ എടുത്തു വെക്കാം “അവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങി. “ഗായത്രി ഒരു നിമിഷം “മുക്ത പുറകിൽ നിന്ന് വിളിച്ചു…. എന്തെന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.

“എന്താ ചേച്ചി ” “ഞാൻ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്. നിന്റെ സ്വന്തം ചേച്ചിയും ചേട്ടനെയും പോലെ കണ്ടാൽ മതി.”മുക്ത ഗൗരവത്തിൽ അവൾക്ക് അരികിൽ വന്നു. ബാക്കി രണ്ടു പേരിലും ഇപ്പൊ ഗൗരവം തന്നെയാണ്. “ഞങ്ങൾ വന്നപ്പോൾ തോട്ട് നിന്നെ അവർ വളരെ തരം താഴ്ത്തി പറയുന്നത് ശ്രദ്ധിക്കുന്നുണ്ട്.

ഇപ്പോ നേരത്തെയും അത് തന്നെ ആവർത്തിച്ചു. നീ ഒന്നെതിർക്കാതെ അത് കെട്ട് നിൽക്കുക മാത്രമാണ് ചെയ്തേ…… മുക്ത പറഞ്ഞു നിർത്തുമ്പോൾ ഗായത്രിയുടെ കൃഷ്ണമണികൾ നിയന്ത്രണമില്ലാതെ ചലിച്ചു കൊണ്ടിരുന്നു. തൊണ്ട കുഴിയിൽ വെള്ളം വറ്റി വരണ്ടു….. അവൾ ഉത്തരം കിട്ടാതെ തല താഴ്ത്തി. “ബുദ്ധിമുട്ടാണെങ്കിൽ പറയേണ്ട, പക്ഷേ കാര്യം അറിയാതെ ഞങ്ങൾക്ക് നിന്ന് ഹെല്പ് ചെയ്യാൻ കഴിയില്ല.

നീ ഇങ്ങനെ ഈ വേദനയും പേറി ജീവിച്ചാൽ ഇവര് തന്നെ നിന്നെ കൊല്ലും ആ പാവത്തിന് വാർദ്ധ്യക്യത്തിൽ പോലും മനസമാധാനം കിട്ടില്ല മോളെ ” മുക്ത പറഞ്ഞതിൽ ഗായത്രി യോചിച്ചിരുന്നു. ശരിയാണ് തന്നെ ഇവിടെ ഇട്ടു മരിക്കാൻ മുത്തശ്ശിയ്ക്കു പേടിയാണ്….. എപ്പോഴും പറയും ഇതിലും ഭേദം ഒരുമിച്ചു വിഷം കഴിച്ചു മരിക്കുന്നതാണെന്ന്. അവളുടെ മിഴികൾ നിറഞ്ഞു…..

തേങ്ങലടിച്ചു കൊണ്ടു മുക്തയേ പുണർന്നു. “എന്നെ നശിപ്പിച്ചു ചേച്ചി…..എന്നെ നശിപ്പിച്ചു….ചീത്തയാ ഞാൻ….. ആർക്കും വേണ്ട എന്നെ “പ്രാന്തിയേ പോലെ ഓരോന്ന് വിളിച്ചു പറയുന്നവളെ കാണെ മുവരിലും സങ്കടം നിഴലിച്ചു. “ആര്?”മുക്ത ചോദിച്ചു നിർത്തിയതും പെട്ടന്ന് അവളുടെ ഏങ്ങലടി നിന്നു. അവളുടെ ഹൃദയ മിടിപ്പ് ഉയരുന്നത് മുക്ത അടുത്തറിഞ്ഞു. “പേടിക്കേണ്ട….. പറഞ്ഞോ “അവളുടെ പുറത്തു തടവി കൊണ്ടു ഒരു ചേച്ചിയേ പോലെ ചേർത്ത് പിടിച്ചു. “ധീരവ് ” …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button