കാണാചരട്: ഭാഗം 62
രചന: അഫ്‌ന
“ധീരവ് “ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു നിർത്തി. ചെവിയിൽ എന്തോ ഇടിച്ചു കയറിയ പോലെ മുക്ത ചെവികൾ കൂട്ടി പിടിച്ചു പിന്നിലേക്ക് തെന്നി… ആദിയിലും ധീക്ഷിതിലും അതെ അമ്പരപ്പ് ആയിരുന്നു… ഒരിക്കലും ഇങ്ങനെ ഒരു പേര് കേൾക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല….
കിരൺ തന്നെ ആയിരിക്കും ഈ നെറികേട് കാണിച്ചതെന്ന് ആയിരുന്നു വിചാരിച്ചേ പക്ഷെ ഇങ്ങനെ….. മുക്തയ്ക്കു എന്തോ വല്ലാതെ ആയി, ആ പേര് മറന്നു തുടങ്ങിയതാണ്….. ജീവിതത്തിൽ നിന്ന് തന്നെ നീക്കം ചെയ്ത ഓർമ താളുകളിൽ ഒന്ന്.
പക്ഷെ വീണ്ടും വേറൊരാളിലൂടെ അതവളെ വേട്ടയാടുന്ന പോലെ. അവന്റെ ക്രൂരത നിറഞ്ഞ മുഖം കൺ മുൻപിൽ മിന്നി മറഞ്ഞു…. അവൾ uncomfort ആണെന്ന് തോന്നിയത് ആദി അവളുടെ അടുത്തേക്ക് ചെന്നു നിന്നു. അവന്റെ ചൂട് അടുത്തറിഞ്ഞ പോലെ അവൾ നനഞ്ഞ കൺ പീലികൾ ഉയർത്തി അവനെ ദയനീയമായി നോക്കി.
എന്തൊക്കെ പറഞ്ഞാലും ബയോളജിക്കലി അവൻ എന്റെ ബ്രദർ ആണ്……അവളുടെ കണ്ണിൽ അവളെ നശിപ്പിച്ചവന്റെ കൂടപ്പിറപ്പ്…. നീതി വാങ്ങി കൊടുക്കാൻ പോലും അവനിന്ന് ലോകത്തു ഇല്ല, അതും തന്റെ ഈ കൈകൾ കൊണ്ടു. മുക്തയ്ക്കു എല്ലാം ആലോചിക്കുമ്പോൾ തന്നെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി….
എന്നിട്ടും തളരാതെ പിടിച്ചു നിൽക്കുന്നവളിൽ ആയിരുന്നു ബാക്കിയുള്ളവരുടെ നോട്ടം. “ഗായത്രി ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല “മുക്ത നിസ്സഹായതയോടെ അവളെ നോക്കി. “എനിക്കറിയാം ചേച്ചി,….. ഇതൊന്നും ചേച്ചിയുടെ തെറ്റല്ല. തെറ്റ് എന്റെ ഭാഗത്താണ്…..എല്ലാവരെയും ഒരുപോലെ വിശ്വസിച്ചു,”അവൾ ചിരിക്കാൻ ശ്രമിച്ചു.
“പറയുന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടോ മോളെ “ആദി അവളുടെ തോളിൽ കൈ ചേർത്തു. “ഇല്ല ഏട്ടാ….ഉള്ളിലെ ഭാരം കുറഞ്ഞാൽ അത്രയും സമാധാനം അല്ലെ “അവൾ ജനലിലൂടെ കവിഞ്ഞൊഴുകുന്ന അരുവിയെ നോക്കി….. കഴിഞ്ഞ കാലം അവളുടെ മുൻപിൽ മിന്നി മറഞ്ഞു ധീരവ് പെണ്ണെന്നാൽ അവന് പ്രാന്താണ്,അവരുടെ ആവിശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വെറും മാംസ കഷ്ണം….
അവന്റെ അടുത്തേക്ക് തനിയെ പോകാൻ ഓഫീസിലേ എല്ലാ സ്റ്റാഫിനും പേടിയാ. അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ അവന്റെ അടുത്തേക്ക് പോകാറില്ല. കുറേയൊക്കെ മെയിൽ അയച്ചു കൊടുക്കാറാണ്…. മകന്റെ തോന്ന്യാവസത്തിനും നിന്നു കൊടുക്കുന്ന ഒരച്ഛനും അതുകൊണ്ട് കംപ്ലയിന്റ് കൊടുത്തിട്ട് കാര്യം ഇല്ലെന്ന് മനസിലായി.റിസൈൻ ചെയ്യാൻ ഒരുപാട് ചിന്തിച്ചു പക്ഷെ ബ്ലാക്ക് മാർക്ക് നൽകി പിരിച്ചു വിടുമെന്ന ഭീഷണിയിൽ അതിന് തുനിഞ്ഞില്ല.
എല്ലാം ക്ഷമിച്ചു ജീവിക്കാൻ തുടങ്ങിയപ്പോയാണ്… ഞാൻ എന്നെ പോലും വെറുത്ത ആ ദിനം. ഇപ്പോഴും എനിക്ക് വെറുപ്പാണ് ആ ദിവസം ഓർക്കുമ്പോൾ. മരിക്കാൻ ധൈര്യം ധൈര്യം ഇല്ലാത്തത് കൊണ്ടാ, അല്ലെങ്കിൽ എന്നോ ഈ നശിച്ച ജന്മം അവസാനിപ്പിച്ചിരുന്നു. അവൾക്ക് അവളോട് തന്നെയുള്ള വെറുപ്പ് മൂവർക്കും ആ മുഖത്ത് വ്യക്തമായിരുന്നു…….
ഒരു ദിവസം രാവിലെ തന്നെ ഓഫീസിലേക്ക് കാൾ വന്നു. ഫയൽ എടുക്കാൻ മറന്നു അത് കൊണ്ടു തരണം എന്ന്…… എന്റെ ജോലിയുടെ ഭാഗം ആയതു കൊണ്ടു മറുത്തൊന്നും പറയാതെ കൊണ്ടു വരാൻ സമ്മതിച്ചു. വീട്ടിൽ എത്തിയപ്പോൾ അവന്റെ അമ്മയെ മുൻപിൽ കണ്ടപ്പോൾ കുറച്ചു ധൈര്യം വന്നപോലെ അങ്ങനെ ആയിരുന്നു സ്ത്രീയുടെ പെരുമാറ്റവും, മുറിയിലേക്ക് കൊണ്ടു തരാൻ പറഞ്ഞപ്പോൾ അമ്മ ഉള്ള വിശ്വാസത്തിൽ അകത്തേക്ക് നടന്നു.
മുറിയുടെ അടുത്തെത്തി അകത്തേക്ക് നോക്കിയപ്പോൾ അവിടെ ആരെയും കാണാൻ സാധിച്ചില്ല. ഒരുപാട് വിളിച്ചു നോക്കി പക്ഷെ പ്രതികരണം ഒന്നും ഉണ്ടായില്ല….. ആളെ കാണാത്തത് കൊണ്ട് ഫയൽ മുറിയിൽ വെക്കാൻ കയറിയതും ഡോർ അടയുന്ന ശബ്ദം കെട്ട് ഞാൻ തിരിഞ്ഞു നോക്കി. കാമ കണ്ണുകളോടെ തന്നെ നോക്കുന്ന അയാളെയാണ് അവൾക്ക് കാണാൻ സാധിച്ചത്. പൊള്ളുന്ന അഗ്നി കാറ്റ് ശരീരത്തിലൂടെ കടന്നു പോയി.
സാർ…… സാർ എന്തിനാ ഡോർ ക്ലോസ് ചെയ്തേ “അവന്റെ അപകടകരമായ ഭാവം കണ്ടു അവൾ വിറയലോടെ ചോദിച്ചു. “അതെന്ത് ചോദ്യമാടോ, ഞാൻ എന്റെ മുറിയിൽ അല്ലാതെ വേറെ എവിടെ വരാനാ “അവൻ ചിരിയോടെ ഡോർ ലോക്ക് ചെയ്തു മുന്നോട്ട് നടന്നു.അവന്റെ കണ്ണിൽ വിവേച്ചിക്കാനറിയാത്ത ഭാവം തെളിയുന്നത് ഗായത്രി അറിഞ്ഞു. അവൻ അടുത്തേക്ക് വരുന്നതിനനുസരിച് അവൾ പുറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.
P “എ…..നിക്ക് പോകണം…..സാർ ഡോർ തുറക്ക് “അവൾ പരിഭ്രാന്തിയോടെ പറഞ്ഞു നിർത്തി. “അതെന്ത് സംസാരം ആണെടോ? ഓഫീസിൽ ആണെങ്കിൽ നമുക്ക് നേരെ കാണാൻ കൂടെ നേരമില്ല. ഇവിടെ ആരുടെയും ശല്യം ഇല്ല. നമുക്ക് കുറച്ചു സമയം സംസാരിച്ചു കിടന്നിട്ടൊക്കെ പോകാം ” ധീരവ് അവളുടെ വാക്കുകൾ ശ്രദ്ധിക്കാതെ ഗായത്രിയേ അടിമുടി നോക്കി കൊണ്ടു പരിഹാസത്തോടെ പറഞ്ഞു.
ധീരവിന്റെ കൈകൾ അവളുടെ കവിളിൽ നിന്ന് കഴുത്തിലേക്ക് അഴിച്ചിറങ്ങി…. ശരീരത്തിലൂടെ പുഴുവരിക്കുന്ന പോലെ തോന്നി അവൾക്ക്. “ഛീ “ഗായത്രി വെറുപ്പോടെ അവന്റെ കൈ തന്നിൽ നിന്ന് തട്ടി തെറിപ്പിച്ചു. പക്ഷെ അതവനെ പ്രകോപിപ്പിച്ചു. അവന്റെ കണ്ണുകളിൽ കാമം നിറയുന്നത് ഒരു തരം മരവിപ്പോടെ അവളറിഞ്ഞു. “ഒരു മോഹം…. ഒരൊറ്റ രാത്രി കൊണ്ടു തീരാവുന്ന മോഹം….
കാശ് എത്ര വേണേലും നിനക്ക് തരാം. അതോർത്തു നീ പേടിക്കേണ്ട….. പ്രത്യേകിച്ച് നിനക്ക് കുറച്ചു കൂടുതൽ കിട്ടും.”അവന്റെ ശബ്ദത്തിലും മുഖത്തും നിറഞ്ഞു നിൽക്കുന്ന ആസക്തി കാണെ ഗായത്രിയുടെ ഹൃദയം നിലച്ചു.എത്രയും പെട്ടന്ന് അവിടുന്ന് രക്ഷപ്പെട്ടു പോകാനാണ് അവളുടെ ഉള്ളം പറഞ്ഞു കൊണ്ടിരുന്നത്.കാരണം മുൻപിൽ നിൽക്കുന്നത് ഒരു മനുഷ്യനല്ല. പെൺ മാംസത്തിനു വേണ്ടി ആർത്തിയോടെ നിൽക്കുന്ന മൃഗമാണ്.
ഗായത്രി ധൃതിയിൽ വാതിലിനടുത്തേക്ക് ഓടുന്നത് കണ്ടു ധീരവ് അവളെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവളവന്റെ കയ്യിൽ നിന്ന് വഴുതി മാറി ഡോർ തുറന്നു പുറത്തേക്ക് ഓടി…… പക്ഷെ മുൻപിൽ നിൽക്കുന്ന ഭാർഗവിയെ കണ്ടു സമാധാനിച്ച അവൾക്ക് മറിച്ചായിരുന്നു നടന്നത്. ആ സ്ത്രീയുടെ ശക്തമായ പ്രാഹരത്തിൽ അവൾക്ക് പുറകിലേക്ക് തെറിച്ചു പോയി. അപ്പോയെക്കും ധീരവ് അങ്ങോട്ട് ഓടി വന്നു.
“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ധീരവ്, ഇമ്മാതിരി കേസൊക്കെ വല്ല ലോഡ്ജിലും ഹോട്ടലിലും മതിയെന്ന്. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ. വേഗം തീർത്തിട്ട് പറഞ്ഞയക്കാൻ നോക്ക് “ഭാർഗവി അവകജ്ഞതയോടെ അവളെ നോക്കി കൊണ്ടു മുറിയിലേക്ക് കയറി. തന്റെ കാലിനടിയിലെ മണ്ണെല്ലാം ഒലിച്ചു പോകുന്ന പോലെ തോന്നി അവൾക്ക്. കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി. ശരീരത്തിൽ ഒരു തരിപ്പ് രൂപപ്പെട്ടു.
“എന്നെ വിട്ടേക്ക് സാർ… ഞാ…ൻ അങ്ങനെയുള്ള ഒരു പെൺകുട്ടി അല്ല. പ്ലീസ് എന്നെ വെറുതെ വിടണം ” തന്നെ ഒരു ദക്ഷണ്യവും കൂടാതെ മുറിയിലേക്ക് വലിച്ചിയക്കുന്നവന്റെ കാലിൽ വീണവൾ കെഞ്ചി….. ആ മുഖത്ത് വന്യ മൃഗം തന്റെ ഇരയെ കിട്ടിയ സന്തോഷത്തിൽ ആണ്. അവനിൽ നിന്ന് കുതറി ഓടാൻ തുനിഞ്ഞവളുടെ ഷർട്ടിൽ പിടി മുറുക്കി അത് ശക്തിയിൽ വലിച്ചു. ബട്ടൺസ് നാലു പാടും തെറിച്ചു….
പാതി നഗ്നമായ ശരീരം മറച്ചു പിടിച്ചു പിന്നിലേക്ക് നീങ്ങിയെങ്കിലും അവന്റെ ശക്തിയ്ക്കു മുൻപിൽ പിടിച്ചു നിൽക്കാൻ ആ പെൺ കുരുന്നിന് കഴിഞ്ഞില്ല. കണ്ണുകൾ ഒഴുകി ഇറങ്ങിയിട്ടും അവൾ അവനെ എതിർക്കാൻ നോക്കി കൊണ്ടിരുന്നു. അവന്റെ കണ്ണുകളിൽ അറപ്പുളവാക്കുന്ന കാമമായിരുന്നു.ക്രൂരമായ മുഖത്തോടെ അവൻ അവളെ അടിമുടി നോക്കി.
അവളുടെ പൂർണ്ണ നഗ്നത അവന് മുൻപിൽ വെളിവായതും വെറിപൂണ്ട മൃഗത്തെ പോലെ അവൻ അവളിലേക്ക് ചാഞ്ഞു. വേദന കൊണ്ടു ഞെരക്കം മാത്രമുള്ള രൂപം ശക്തമായ പിടച്ചിലോടെ അലറി കരഞ്ഞു. ദുർബലമായ കൈകൾ കൊണ്ടു തന്റെ ശരീരത്തെ കൊത്തി വലിക്കുന്നവനേ മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ നഖം അവനിൽ മുറിവേൽപ്പിറ്റതും അവൻ തല ഉയർത്തി അവളുടെ കവിളിൽ ആഞ്ഞടിച്ചു. അടിയുടെ ആകാതത്തിൽ അവളിൽ നിന്ന് ബോധം മറഞ്ഞു.
അടങ്ങി കിടക്കടി …….പു മോളെ….അവൻ മുരണ്ടു…. തൊണ്ടയിൽ നിന്ന് നിലവിളിക്കാൻ പോലും കഴിയാതെ അവൾ പിടഞ്ഞു… ഗായത്രി കണ്ണുകൾ നിറഞ്ഞു….. കെട്ട് നിന്ന മൂവരുടെയും മിഴികൾ ഈറനണിഞ്ഞു……. മുക്ത ഓടി വന്നു അവളെ വാരി പുണർന്നു. എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല. പക്ഷെ ഇനിയും ഇവളെ ഇങ്ങനെ കരയാൻ വിടാൻ മനസ്സനുവദിക്കുന്നില്ല. അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു…
ദീക്ഷിത് തന്റെ കവിളിൽ കൈ വെച്ചപ്പോയാണ് തന്റെ മിഴികൾ നിറഞ്ഞിരിക്കുന്നത് അവൻ പോലും അറിയുന്നത്…. ഒരു തരം ഞെട്ടലോടെ അവൻ തല ഉയർത്തി മുൻപിൽ മിഴി വാർക്കുന്നവളെ നോക്കി… താൻ ഇത്രയും ദിവസം ദേഷ്യം പ്രകടിപ്പിച്ചതിൽ ആദ്യമായി അവന് കുറ്റബോധം തോന്നി. “ഗായത്രി പ്രേഗ്നെറ് ആവാൻ കാരണം അപ്പൊ ധീരവ് ആയിരുന്നോ “ആദി “മ്മ് ” എല്ലാം തകർന്നു നിൽക്കുന്ന തന്റെ ജീവിതത്തിലേക്ക് വന്ന മറ്റൊരു അതിഥി……
അപ്പോഴാണ് എല്ലാവരും എല്ലാം അറിയുന്നത്….. എന്നോടുള്ള വിദ്വേഷം കാരണം അതെല്ലാം ഇവർ നാട്ടിൽ പട്ടാക്കി.ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. മരിക്കാൻ വരെ നോക്കി പക്ഷെ പേടിയാ എനിക്ക് എന്റെ മുത്തശ്ശിയേ ഇവർക്കിടയിൽ തനിച്ചാക്കി പോകാൻ. കൊല്ലാൻ വരെ മടിയില്ലാത്തവരാ…. പല ജോലിയും ചെയ്യിപ്പിച്ചു ആ ഗർഭം ഇവരെല്ലാം കൂടെ അലസിപ്പിച്ചു…..
പക്ഷെ എന്നിട്ടും ഇവരുടെ ചെലവ് നടന്നു പോകാൻ എന്നെ ജോലിയ്ക്കു വിട്ടു. എല്ലാം മറന്നു ജീവിക്കാൻ ശ്രമിച്ചു വരുമ്പോഴാണ് കിരണിന്റെ വിവാഹാലോചന വരുന്നത്. എന്നെ പിഴച്ചവൾ എന്ന് മുദ്ര കുത്തിയവർ തന്നെ ഇങ്ങനെ ഒരു ബന്ധം…… അറിയില്ല എന്തെങ്കിലും ലാഭം കാണാതെ അവർ ഇങ്ങനെ ചെയ്യില്ല അതെനിക്കുറപ്പാ.”ഗായത്രി പറഞ്ഞു നിർത്തിയപ്പോൾ ബാക്കിയുള്ളവരിലും അതേ സംശയം നിറഞ്ഞിരുന്നു.
“ഞാൻ ഭക്ഷണം എടുത്തു വെക്കാം, നിങ്ങൾ കൈ കഴുകി ഇരിക്ക് ” ഗായത്രി ഇനി ഒരു ചോദ്യത്തിനു താല്പര്യമില്ലാതെ വേഗം പുറത്തേക്ക് ഇറങ്ങി. അവൾ പോകുന്നത് നിസ്സഹായതയോടെ അവൾ നോക്കി നിന്നു. “ആദി, ദീക്ഷിത് എനിക്ക് ഇനിയും ഈ പാവത്തിനെ ഇങ്ങനെ ഇവിടെ തനിച്ചാക്കി പോകാൻ തോന്നുന്നില്ല. നമുക്ക് ഏതെങ്കിലും ചെയ്യണം. പ്ലീസ് “അവൾ രണ്ടു പേരുടെയും കൈ ചേർത്ത് പിടിച്ചു.
അവരിലും അത് തന്നെ ആയിരുന്നു. “ഈ വിവാഹം മുടക്കുന്ന കാര്യം ആണോ നീ പറയുന്നേ വാമി “ആദി “അതേ ” “അത് നടക്കുമെന്ന് തോന്നുന്നില്ല, ഇത്രയൊക്കെ നടന്നിട്ടും അവൻ ഈ മാര്യേജിന് സമ്മതിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ എന്തോ കാര്യമായിട്ടുണ്ട്…….എന്തൊക്കെ ആയാലും അവനായിട്ട് ഇതിൽ നിന്ന് പിന്മാറില്ല “ആദി “അതിന് വഴി ഉണ്ട് “ഇത്രയും നേരം നിശബ്ദനായ ദീക്ഷിത് എന്തോ ഓർത്തെടുത്തു കൊണ്ടു അവരെ നോക്കി.
“എന്താ നീ പറഞ്ഞേ “രണ്ടു പേരും ഞെട്ടലോടെ അവനെ ഉറ്റു നോക്കി. “വഴി ഉണ്ടെന്ന്……” “അത് മനസ്സിലായി, പക്ഷെ തനിക്കു ഇപ്പോ എന്താ പെട്ടെന്നൊരു മാറ്റം “മുക്ത “അത് ഞാൻ കാര്യം അറിയാതെ ഗായത്രിയോട് ഒരുപാട് ഷൗട്ട് ചെയ്തിട്ടുണ്ട്…..എല്ലാം കേട്ടപ്പോൾ എന്തോ അസ്വസ്ഥത. ഇങ്ങനെയെങ്കിലും പ്രായശ്ചിത്യം ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത് ” ഇതവൻ മനസ്സിൽ തട്ടി പറഞ്ഞതാണെന്ന് രണ്ടു പേർക്കും മനസ്സിലായി.
“എന്താ പ്ലാൻ ” “അത് പറയില്ല…. അത് മാര്യേജിന്റെ അന്ന് കാണാം. അപ്പോ വാ പൊളിച്ചു നിൽക്കാതെ കൂടെ നിന്നാൽ മതി “ദീക്ഷിത് “അടിക്കാൻ ആണോടാ “ആദി “ഇതിൽ അടി ഇല്ല. Only ഡയലോഗ് ” “ചാളമാകരുത്, ഒരു പെണ്ണിന്റെ ഭാവിയാണ് “മുക്ത “അറിയാടി, എല്ലാം കേൾക്കുമ്പോൾ അവന് ഒഴിഞ്ഞു മാറാതെ വേറെ വഴി ഉണ്ടാവില്ല.”ദീക്ഷിത് ഓർത്തു… എന്നാൽ മുറിയിൽ വേദന കൊണ്ടു പിടയുകയാണ് കിരൺ.
മുറിവിൽ എല്ലാം മരുന്ന് പുരട്ടി കൊടുവാണ് ശിവപ്രിയയും അവന്റെ അമ്മയും. “ഇനിയും നിനക്ക് ആ എരണം കെട്ടവളെ തന്നെ വേണോ ടാ “അമ്മ പല്ലിറുമ്പി. “വേണം….. അവളെ തന്നെ വേണം “അവല്ലാത്തൊരു മുർച്ചയുണ്ടായിരുന്നു ആ വാക്കുകളിൽ. “നീ ഒരുക്കാലത്തും നന്നാവാൻ പോകുന്നില്ല, എത്ര കിട്ടിയാലും പടിക്കരുത്.”
“അമ്മ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നേ…. എനിക്ക് അവളോട് മുടിഞ്ഞ പ്രേമം ആണെന്ന് കരുതിയോ? അങ്ങനെ ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല, എന്തോ ഒരുത്തൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞതിനെ തലയിൽ ചുമക്കാൻ എന്റെ തലയ്ക്കു ഓളമില്ല….”അവൻ പരിഹസിച്ചു. “പിന്നെ എന്തിനാ ഈ നശിച്ചവളെ തന്നെ വേണം എന്ന് വാശി പിടിച്ചത് ഏട്ടൻ “ശിവപ്രിയ “ഞാൻ എന്തെങ്കിലും കാണാതെ ഇതിന് നിൽക്കില്ലെന്ന് നിങ്ങൾക്ക് അറിഞ്ഞൂടെ…..”
അവൻ ചിരിച്ചു. “നീ കാര്യം പറ “അമ്മ ആകാംഷയോടെ അവനെ നോക്കി. “ഒരിക്കെ ഇവിടേക്ക് ഒരു മുത്തുസ്വാമി എന്ന ഒരു തമിഴൻ വന്നില്ലേ…എന്റെ ബിസ്സിനെസ്സ് പാർട്ണർ ” “ആ മനസ്സിലായി. ഒരു കറുത്തു തടിച്ചുരുണ്ട്. അയാളെ കാണുമ്പോൾ തന്നെ പേടിയാകും. അവന്റെ നോട്ടം അത്ര ശരിയല്ല ” “അത് തന്നെ. കക്ഷി കാണും പോലെയല്ല. നല്ല പൂത്ത കാശുള്ള ടീമാ. അയാൾക്ക് ഇങ്ങോട്ട് വന്നപ്പോൾ ഗായത്രിയേ കണ്ടു ബോധിച്ചു….എന്നോട് ചോദിച്ചിരുന്നു.”
“അത് വേണ്ട, അവൾ അങ്ങനെ ഇപ്പോ കാശ് കാരിയാവേണ്ട “ശിവപ്രിയ “നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ കല്യാണം കഴിക്കാൻ അല്ല. ഇയാൾക്കു സ്ത്രീകളെ കയറ്റി അയക്കുന്ന business ആണ്….. ഇപ്പോ ഗായത്രിയേ വല്ലാതെ അങ്ങ് ബോധിച്ചിട്ടുണ്ട്… അവളെ കൊടുത്താൽ രൂപ പത്തു ലക്ഷ്യമാണ് നമുക്ക് കിട്ടാൻ പോകുന്നത്. കൂടാതെ അവളെ കൈ മാറുമ്പോൾ കിട്ടുന്ന ലാഭ വിഹിതത്തിൽ നിന്ന് വേറെയും “അവൻ ഉന്മാദത്തോടെ ഓർത്തു പറഞ്ഞു.
“പക്ഷെ അവളെ കാണാതായാൽ ആളുകൾ ചോദിക്കില്ലേ ” “ആര് ചോദിക്കാൻ…. അവൾ എന്നെ ഇട്ടു വേറെ ആരുടെ കൂടെ ഒളിച്ചോടി എന്ന് ഞാൻ വരുത്തി തീർക്കും. അതോടെ ചത്താൽ പോലും ഒരൊറ്റ കുഞ്ഞ് അറിയില്ല “അവൻ പൊട്ടി ചിരിച്ചു. ആ ചിരി പതിയെ ബാക്കിയുള്ളവരിലേക്കും പടർന്നു. എന്നാൽ വാതിലിനു പിന്നിൽ ഇതെല്ലാം കെട്ട് തറഞ്ഞു നിൽക്കുവാണ് ഗായത്രി….
കാതുകളിൽ ചീവിട് കയറിയ അവരുടെ സംഭാഷണം കെട്ട് കൊണ്ടിരുന്നു….. ഹൃദയം ഒരു നിമിഷം നിലച്ചു പോയി.കണ്ണുകൾ വീണ്ടും നിറഞ്ഞു. കരച്ചിൽ പുറത്തേക്ക് കേൾക്കുന്നതിന് മുമ്പ് അവൾ വാ പൊത്തി പിടിച്ചു ഓടി. എത്രയൊക്കെ ചെയ്താലും ഇത്തിരി വിശ്വാസം ഉണ്ടായിരുന്നു…. ഇപ്പോ അതും തന്നിൽ നിന്ന് നഷ്ടമായി. മുത്തശ്ശി പറഞ്ഞ പോലെ ഇപ്പോ എവിടേക്കെങ്കിലും ഓടി പോകാനാണ് തോന്നുന്നത്…
ഇനിയും ഒരാണിന്റെ ആക്രമണം നേരിടാൻ തന്റെ ശരീരത്തിനു ആവില്ല. രക്ഷപെട്ടണം…. മുത്തശ്ശിയെയും എവിടെക്കെങ്കിലും ഓടി പോകണം. അവൾ എന്തോ ഓർത്തു കൊണ്ടു മുക്തയുടെ മുറിയിലേക്ക് നടന്നു. പ്രതീക്ഷിച്ച പോലെ എല്ലാവരും അവിടെ ഇരിപ്പാണ്.
അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണെ ഇരുവരും സംശയത്തോടെ അവളെ ഉറ്റു നോക്കി. “എന്നെ ഇവിടുന്ന് രക്ഷപെട്ടുത്തുവോ നിങ്ങൾ “പെട്ടെന്നുള്ള അവളുടെ ചോദ്യം മൂവരെയും പിടിച്ചുലച്ചു…. കേൾക്കാൻ ആഗ്രഹിച്ചത് കാതുകളിൽ കെട്ട സന്തോഷം അവരിൽ തെളിഞ്ഞു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…