Novel

പ്രിയമുള്ളവൾ: ഭാഗം 48

രചന: കാശിനാഥൻ

കുളിയും നാമജപവും ഒക്കെ കഴിഞ്ഞു വീണ്ടും എല്ലാവരും ഒരിക്കൽ കൂടി ഭദ്രനോട്‌, നന്ദനയുടെ ജോലി കാര്യം സംസാരിച്ചു എങ്കിലും അവൻ മുൻപ് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിന്നു.

വരാന്തയിലേ അരഭിത്തിയിൽ ഇരുന്ന് ഫോണിൽ എന്തോ വീഡിയോ കാണുകയായിരുന്നു ഭദ്രൻ.

“എടാ…. ഞാൻ ഒരു സംശയം ചോദിക്കട്ടെ, അച്ചായന്റെ അവിടെ മാത്രം ആണോ നീയ് ഈ കൊച്ചിനെ ജോലിക്ക് വിടാത്തത്… വേറെ എവിടുന്നു എങ്കിലും ഒരു പണി കിട്ടിയാലോ, അപ്പോളും നീ ഇതെ വർത്താനം മാത്രം പറയുവൊള്ളോ ”

“അമ്മ ചെന്നിട്ട് കഴിക്കാൻ എന്തേലും എടുത്തു വെയ്ക്കാൻ നോക്ക്, ചുമ്മാ ആവശ്യം ഇല്ലാത്ത കാര്യോം പറഞ്ഞു നേരം കളയാൻ ആയിട്ട്.”

ഭദ്രൻ ദേഷ്യപ്പെട്ടപ്പോൾ ഗീതമ്മ അവനെ നോക്കി പേടിപ്പിച്ചിട്ട് അവിടെ നിന്നും അടുക്കളയിലേക്ക് പോയ്‌…

“കൊച്ചേ.. കിടക്കാൻ നേരം നീ ഇവനോട് കാര്യം ആയിട്ട് ഒന്ന് പറഞ്ഞു നോക്ക്.. എന്നിട്ട് എങ്ങനെ എങ്കിലും പോകാൻ നോക്ക് കെട്ടോ… പത്തു പൈസ വാതിൽക്കല് കിട്ടുന്നത് ആണ്,”

ഭദ്രന് ചോറ് കൊടുത്ത ശേഷം, ബാക്കി എല്ലാവർക്കും വിളമ്പി വെയ്ക്കുകയാണ് ഗീതമ്മ.

ആ നേരത്ത് അങ്ങോട്ട് വന്ന നന്ദനയോട് അവർ പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഞാൻ സംസാരിക്കാം അമ്മേ… ഭദ്രേട്ടൻ എന്താണ് പറയുന്നേന്നു നോക്കട്ടെ ”
.
അന്ന് രാത്രിയിൽ കിടക്കാനായി അവന്റെ അരികിലേക്ക് വന്നപ്പോൾ അവളുടെ മുഖം കുട്ട പോലെ വീർത്തു ഇരിപ്പുണ്ട്..

കാര്യം പിടി കിട്ടിയത് കൊണ്ട് ഭദ്രൻ മൈൻഡ് ചെയ്യാനും പോയില്ല.

ഫോണിൽ ഓരോരോ വീഡിയോസ് കണ്ടു കൊണ്ട് അവൻ അങ്ങനെ കിടന്നു.

“മകന് ഒരു സഹായോം അകുല്ലോന്നു കരുതിയാ പാവം അമ്മ അങ്ങനെ പറഞ്ഞെ, അപ്പൊ ഇവിടെ ഒരാൾക്ക് ഇപ്പോളും എന്നെ സംശയം ആണ്,, ”

“ഹ്മ്മ്… തുടങ്ങി ”

“വിശ്വാസം ഇല്ലാത്ത കൊണ്ടാ ജോലിക്ക് വിടാത്തത് എന്ന് ഉള്ളത് എനിക്ക് വ്യക്തമായിട്ട് അറിയാം, കഷ്ടകാലത്തിനു എന്റെ ജീവിതത്തിൽ സംഭവിച്ചത് അങ്ങനെ ഒക്കെ ആയി പോയിലേ… എന്ന് കരുതി ഈ താലി മാല ഈ മാറിൽ പറ്റി ചേർന്ന അന്ന്മുതൽ മരണം വരേയ്കും എന്റെ ഉള്ളിൽ ഒരൊറ്റ ആളെ ഒള്ളു.. അതെന്റെ ഭദ്രേട്ടൻ മാത്രമാണ് ”

അവന്റെ അരികിലായി കട്ടിലിൽ ഇരുന്ന് കൊണ്ട് കിടിലൻ ഡയലോഗ്കൾ ഒക്കെ പറയുകയാണ് നന്ദന .

പക്ഷെ അവൻ ആണെങ്കിൽ കേട്ട ഭാവം പോലും നടിച്ചില്ല.

“എന്താ ഏട്ടാ ഒന്നും പറയാത്തത്…എന്റെ സ്വഭാവം മോശം ആണെന്ന് കരുതിയാണോ ഭദ്രേട്ടാ ജോലിക്ക് വിടാത്തെ ”

അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം വിറച്ചു.

“ദേ, പെണ്ണേ വെറുതെ എഴുതാപ്പുറം വായിക്കാതെ വന്നു കിടക്കാൻ നോക്ക് ”

“ചോദിച്ചതിന് ഉത്തരം പറ ഏട്ടാ… എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് ആണോ, അമ്മയോട് ഒക്കെ അങ്ങനെ പറഞ്ഞെ ”

 

“നന്ദേ… വല്ലതും കേൾക്കും കേട്ടോ നീയ്… ”

“എന്നാൽ പിന്നെ എന്നെ ജോലിക്ക് വിട്ടൂടെ ”

“ഇല്ല…..”

“അതെന്താ….”

“എനിക്ക് താല്പര്യം ഇല്ലാ.. അത്ര തന്നെ…”

“എനിക്ക് ഇത്രേം പഠിപ്പു ഒക്കെ ഉള്ളത് അല്ലേ ഏട്ടാ…. ചുമ്മ വീട്ടിൽ ഇരുന്ന് ചടഞ്ഞു കൂടി, ഏട്ടന്റെ ചിലവില്,,,,, ചെറിയ ഒരു ജോലി എങ്കിലും കിട്ടിയാൽ അത്രേം ആവില്ലേ… ഇന്നലെ തന്നെ എന്റെ കൈയിൽ പൈസ ഇല്ലാഞ്ഞിട്ട് ഏട്ടനോട് ആണ് ഒരു പാഡ് മേടിക്കാൻ വേണ്ടി പോലും കൈ നീട്ടിയത്.. പത്തു രൂപ കൈയിൽ ഉണ്ടെങ്കിൽ എന്റെ കാര്യം എങ്കിലും നടക്കില്ലേ ”

“അതൊന്നും ശരി ആവില്ല നന്ദേ….നിനക്ക് വേണ്ടത് ഒക്കെ ചെയ്തു തരാൻ ഉള്ള പണം ഞാൻ ഉണ്ടാക്കുന്നുണ്ട്, അത് പോരേ… ഇനി കൈ നീട്ടി ചോദിക്കാൻ വിഷമ ആണെങ്കിൽ ദേ ആ അലമാരയുടെ അകത്തെ വലത്തേ അറയിൽ പൈസ കാണും..ഒരുപാട് ഒന്നും ഇല്ലെങ്കിലും കുറഞ്ഞത് ഒരു 5000എങ്കിലും അതിൽ എപ്പോളും ഉണ്ടാവും…നിനക്ക് ആവശ്യം ഉള്ളത് എടുത്തോ..”

“ഒന്ന് പോ ഭദ്രേട്ടാ… ഞാൻ അങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത്…എന്തെങ്കിലും ജോലി ഒക്കെ ചെയ്ത് കുറച്ചു കാശൊക്കെ ഉണ്ടാക്കി ഏട്ടനെ ഒന്ന് സഹായിക്കണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്… പ്ലീസ്…. ഒന്ന് വിടുമോന്നെ ”

“എന്നെ അങ്ങനെ സഹായിക്കേണ്ട… വന്നു കിടക്കു പെണ്ണേ….’

“ശരി…. വേറെ എവിടെ എങ്കിലും ജോലി കിട്ടിയാൽ എന്നെ വിടുമോ….”

“ആഹ് അത് നോക്കാം, പക്ഷെ അച്ചായന്റെ അവിടേക്ക് മാത്രം വെണ്ട…’

“അതെന്താ പിന്നെ അച്ചായന്റെ അവിടേക്ക് കൊണ്ട് പോകാത്തത്.. സത്യം പറ ഏട്ടാ
..ഏട്ടൻ എന്തോ എന്നിൽ നിന്ന് ഒളിക്കുന്നുണ്ട് ”

 

നന്ദന മുഖത്തേക്ക് നോക്കിയതും ഭദ്രൻ ഒന്ന് പരുങ്ങി.

“എന്തോന്ന് മറയ്ക്കാൻ…. ചുമ്മാ ഓരോന്ന് പറഞു നേരം കളയാതെ വന്നു കിടക്ക് പെണ്ണേ വേഗം…”

“മേലേകാവിൽ അമ്മയെ വെച്ചു സത്യം ചെയ്യൂ ഏട്ടാ….. എന്നിട്ട് കിടന്നാൽ മതി ”

അവന്റെ വലത് കൈ എടുത്തു തന്റെ നെറുകയിൽ വെച്ചു കൊണ്ട് ഇരിക്കുകയാണ് നന്ദന…

ഈ ക്കുറി പാവം ഭദ്രൻ പ്പെട്ടു പോയ്‌..

“സത്യം ചെയ്യൂ… ദേ, ആറു നാൾ കഴിഞ്ഞു ഉത്സവത്തിനു തയ്യാറെടുത്തു നിൽക്കുകയാണ് അമ്പലവും കാവിലമ്മയും ഒക്കെ… അമ്മേ വെച്ച് എന്നോട് നുണ പറയരുത്…ഏട്ടൻ എന്തെങ്കിലും എന്നോട് മറയ്ക്കുന്നുണ്ടോ…”

അവന്റെ മിഴികളിൽ നോക്കി കൊണ്ട് പെണ്ണ് വീണ്ടും ചോദിച്ചു.

“എടി, അത് പിന്നെ…… ചെ, ഒന്നുല്ലന്നെ ”

“സത്യം ചെയ്യൂ ഏട്ടാ….. ഒന്നുല്ല ന്നു സത്യം ചെയ്യൂ.. എങ്കിൽ ഞാൻ ഈ കൈ എടുക്കും.. ഉറപ്പാ ”

“ദേ പെണ്ണേ, ദേവിയമ്മയോട് കളയ്ക്കരുത് കേട്ടോ ”

“അതേ എനിക്കും പറയാൻ ഒള്ളു, കാവിലമ്മോട് കളിയ്ക്കല്ലേ….”

“എടി, അവിടെ ഒരു പെണ്ണുണ്ട്, വീണ..ഒരു ഇളക്കക്കാരി…അവൾക്ക് ആണെങ്കിൽ എന്നോട് ഒടുക്കത്തെ ഇഷ്ടം ആയിരുന്നു, എനിക്ക് പക്ഷെ അങ്ങനെ ഒന്നും ഇല്ലാരുന്നു കേട്ടോ…ഏത് നേരോം വായി നോക്കി ഇരിക്കും ആ സാധനം.. അച്ചായന്റെ വീട്ടിൽ എല്ലാവർക്കുമറിയാം… സൂസമ്മച്ചി ഒരു തവണ എന്നോട് അവളെ കല്യാണം കഴിക്കാൻ ഒക്കെ പറഞ്ഞതാ… ഞാൻ പക്ഷെ സമ്മതിച്ചില്ല…… നമ്മുടെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞിട്ടും അവൾക്ക് ഒരു മാറ്റോം ഇല്ല… ഒലിപ്പിച്ചു നടക്കുവാ….. ഇനി അവളുടെ അടുത്തേയ്ക്ക് ചെന്നാൽ പിന്നെ നിന്നോട് എന്തെങ്കിലും നുണ ഉണ്ടാക്കുമെന്ന് ഞാൻ പേടിച്ചു…”

“ദേ മനുഷ്യ നാളെ മുതൽ ഞാൻ ജോലിക്ക് വരും.. എനിക്ക് ഒന്ന് കാണണം അവളെ… ഏതാ ആ സാധനം… ഇത്രേം ആയിട്ടും അവൾക്ക് ഒരു മാറ്റവും ഇല്ലെങ്കിൽ, അവള് കുറഞ്ഞ വിത്ത് അല്ലാലോ…ഹും എനിക് അപ്പോളേ സംശയമുണ്ടായിരുന്നു,  ഭദ്രേട്ടന്റെ ഉള്ളിൽ എന്തൊക്കെയോ ഉണ്ടെന്ന്…. ഇപ്പോളല്ലേ കാര്യം പിടി കിട്ടിയത്…. കൊച്ച് ഗള്ളൻ….”

“ഇനി എങ്കിലും വന്നൊന്ന് കിടക്കേടി കോപ്പേ… നാളെ എനിക്ക്, കാലത്തെ പോകണ്ടത് ആണ്…”

“അതേയ്… അപ്പൊ ഞാൻ ജോലിക്ക് പോകുന്ന കാര്യം എങ്ങനെയാ…”

“ആഹ് നീ പോകുന്നുണ്ടെങ്കിൽ പൊയ്ക്കോ… ഇനി അതിന്റെ പേരിൽ അമ്മേം മക്കളും കൂടി എന്റെ മെക്കിട്ട് കേറാൻ വരണ്ട….”

. “യ്യോ… സത്യം ആണോ…. ഞാൻ, ഞാൻ പൊയ്ക്കോട്ടേ ഏട്ടാ ”

. “ഹ്മ്മ്….. അതല്ലേ മലയാളത്തിൽ പറഞ്ഞെ ”

. പറഞ്ഞു പൂർത്തിയാക്കും മുന്നേ പെണ്ണ് അവന്റെ വലത്തേ കവിളിൽ അമർത്തി ഒരു മുത്തം കൊടുത്തു.

ഓർക്കാപ്പുറത്തു ആയതിനാൽ ഭദ്രൻ പിന്നിലേക്ക് മറിഞ്ഞുപോയി..

ഒപ്പം അവളും.

വീഴാതെ ഇരിയ്ക്കാൻ ഭദ്രൻ, നന്ദനയെ വട്ടം പിടിച്ചതും പെണ്ണിന്റെ മൃദുലതകൾ അവന്റെ നെഞ്ചിൽ അമർന്നു ഞെരുങ്ങി.

ആഹ്, ഭദ്രേട്ടാ….

അറിയാതെ വിളിച്ചുകൊണ്ട് എഴുനേൽക്കാൻ ഭാവിച്ചതും അവൻ അവളിലെ പിടിത്തം അല്പം കൂടി മുറുക്കി.

തന്റെ ദേഹത്തു കിടക്കുന്നവളെ മതി വരാതെ നോക്കി അങ്ങനെ കിടന്നു…

അവളുടെ നെറ്റിത്തടതിലേക്ക് വീണു മയങ്ങി കിടന്നിരുന്ന കുറു നിരകൾ… അത് തന്റെ വലം കൈയാൽ അവൻ മാടി ഒതുക്കി അവളുടെ കാതിന്റെ പിന്നിലേക്ക് ഒളിപ്പിച്ചു വെച്ചു.

വെള്ളാരം കല്ലുകൾ പോലെ ഉള്ള രണ്ടു കുഞ്ഞിക്കമ്മലുകൾ…

അവൻ മെല്ലെ അതിൽ ഒന്ന് തലോടി.

“ടി…..”

“ഹ്മ്മ്….”

“പോയ്‌ മൂത്രം ഒഴിച്ചിട്ടു വന്നു കിടക്കാൻ നോക്കെടി, അതോ ഇന്ന് ഇങ്ങനെ കിടക്കാൻ ആണോ നിന്റെ പ്ലാന് ”

ഭദ്രൻ ചോദിച്ചതും അവൾ ചാടി പിരണ്ട് എഴുന്നേറ്റു.

“എന്നെ കെട്ടിപിടിച്ചു കിടന്നതും പോരാ, എന്നിട്ട് ഇപ്പൊ കുറ്റം മുഴുവൻ എനിക്ക് ആയല്ലേ…”

“ഹ്മ്മ് സുഖിച്ചു കിടന്നിട്ട് ഇപ്പൊ ഇങ്ങനെ പറഞ്ഞാൽ മതി ”

“ഓഹ് പിന്നെ..സുഖിപ്പിച്ചു അങ്ങട് കൊന്നു ല്ലേ ”

“കൊല്ലണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ലാലോ.. ടൈം മോശമമായി പോയ്‌”

അവൻ പതിയെ പിറു പിറുത്തു.

“ങ്ങെ.. എന്തേലും പറഞ്ഞൊ…”

“അങ്ങോട്ട് ഒന്നും പറഞ്ഞില്ലേ, ഒന്ന് വന്നു കിടന്നാൽ വളരെ ഉപകാരം ആയിരുന്നു.. ഈ ലൈറ്റ് ഒന്ന് കിടത്തണം ”

“ഹ്മ്മ്…. ശരി ശരി…. ഒരു പത്തു മിനിറ്റ്… എഴുന്നേറ്റു ഈ വെളിയിലേക്ക് വാ.. എനിക്കൊന്നു ബാത്‌റൂമിൽ പോണം…..”

മുടി മുഴുവൻ വാരി എടുത്തു ഉച്ചിയിൽ കെട്ടി കൊണ്ട് അവൾ വാതില് തുറന്നു.

ഉടുത്തിരുന്ന മുണ്ട് ഒന്നൂടെ അഴിച്ചു മുറുക്കി ഉടുത്തു കൊണ്ട് ഭദ്രനും എഴുന്നേറ്റു പിന്നാലെ പോയ്‌.

…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!