💞ചൂടൻ വിത്ത് കാന്താരി 💞 : ഭാഗം 65

രചന: ഷഹല ഷാലു
[ഇശു ] അങ്ങനെ ഫുഡ് അടിയും ഫോട്ടോ ഷൂട്ടും എല്ലാം കഴിഞ്ഞ്, മ്മൾ വീട്ടിലേക് തിരിച്ചു, ഐഷുനെ വീട്ടിൽ ആക്കി ഞാൻ വീട്ടിലേക്ക് പോയി, വേഗം റൂമിലേക് പോയി ഒന്ന് ഫ്രഷ് ആയി വന്ന് ഫോൺ എടുത്ത്, കുറെ ആയി ഇതെടുത്ത് നോക്കിയിട്ട്, ഫോണിൽ ഉള്ള മെസ്സേജ് എടുത്ത് നോക്കിയതും എന്റെ നല്ല ജീവൻ അങ് പോയി..
എന്താന്നല്ലേ, കോളേജിൽ നിന്നുള്ള മെസ്സേജ്, യൂണിവേഴ്സിറ്റി പണി പറ്റിച്ചു, മറ്റന്നാൾ 6th സെം എക്സാം ആണെന്ന്, മെസ്സേജ് വന്നിട്ട് 15 ദിവസം ആയി, ശോ ഇനിപ്പോ എപ്പോ പഠിച്ചു തീരാനാ, ഐഷു എന്നോട് ഒന്ന് പറയ പോലും ചെയ്തില്ലല്ലോ… തെണ്ടി, ഓൾക്ക് വിളിച്ചിട്ട് തന്നേ കാര്യം…… ദേഷ്യം കടിച്ചമർത്തികൊണ്ട് ഞാൻ അവൾക്ക് ഡയൽ ചെയ്തു,
ഒന്നും രണ്ടും തവണ വിളിച്ചിട്ട് ഒന്നും അവൾ ഫോൺ എടുത്തില്ല, എവിടെപോയി കിടക്കാണാവോ, അവസാനം അവൾ ഫോൺ അറ്റൻഡ് ചെയ്തു, എന്താ ഇശു വിളിച്ചേ, നീ വീട്ടിൽ എത്തിയില്ലേ, എനി പ്രോബ്ലംഇഷൂ.. (ഐഷു )
അയ്യോ…. പൊന്ന് മോളെ ഒരു പ്രോബ്ലവും ഇല്ലായേ, നീയൊക്കെ എവിടെത്തെ ഫ്രെണ്ട് ആടി, (ഇശു) എന്താ ഇശു…. നിനക്ക് പറ്റിയെ? എന്തിനാ ചുമ്മാ കലിപ്പ് ആവുന്നേ, മിച്ചുക്കാന്റെ ബാധ നിനക്ക് കയറിയതാണോ…. (ഐഷു ) തെ ഐഷു വേണ്ടാട്ട, എന്റെ ഇക്കാനെ ഒന്നും പറയണ്ടട്ടോ, ഇത് കേൾക്കാൻ അല്ല ഞാൻ നിനക്ക് വിളിച്ചത്, (ഇശു )
ഹോ…. പിന്നെ എന്തിനാ പൊന്ന് മോൾ വിളിച്ചേ.. (ഐഷു ) മറ്റന്നാൾ എക്സാം അല്ലെ, നീ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ, ഇത്രക്ക് ഒള്ളുല്ലെ നിനക്ക് മ്മടെ ഫ്രെണ്ട്ഷിപ്, എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്…. (ഇശു ) തെ ഇശു, ചുമ്മാ വഴക്ക് ഉണ്ടാകല്ലേ, നിനക്ക് മെസ്സേജ് വന്നില്ലേ എക്സാം ആണെന്നും പറഞ്ഞ്, (ഐഷു )
ഹാ വന്നു, പക്ഷെ ഞാൻ മെസ്സേജ് കണ്ടില്ല, ഇപ്പോഴാ കാണുന്നെ, നീ ഒന്ന് പറഞ്ഞില്ലല്ലോ, ഇനി എപ്പോ പഠിച്ച് തീരാനാ…. (ഇശു ) ഹഹഹ അതോർത്തിട്ടാണോ കുട്ടി ബേജാർ ആവുന്നേ, അതിനല്ലേ ഈ ഐഷു ഉള്ളെ, നേഴ്സറി മുതൽ ഒരുമിച്ചുള്ള മ്മൾ, പടച്ചോൻ കനിഞ്ഞ് എക്സാമിനും ഒരുമിച്ച് അല്ലെ അവാർ, അപ്പൊ മോളൂസ് വിഷമിക്കാതെ, റൊമാൻസ് കളിക്ക് എല്ലാം ഫുള്ള് സ്റ്റോപ്പ് ഇട്ട് ഇരുന്ന് പഠിക്കാൻ നോക്ക്…. (ഐഷു )
തെ ഐഷു എന്നെകൊണ്ട് പറയിപ്പിക്കണ്ടാ, റൊമാൻസ് പോലും, അങ്ങേരെ കലിപ്പ് കണ്ട് തീരാനെ എനിക്ക് യോഗം ഒള്ളു (ഇശു ) ഏയ് ഇശുട്ടി സാട് ആവല്ലേ, എക്സാം കഴിഞ്ഞ് മിച്ചുക്കാനെ കുപ്പിയിൽ ആകാനുള്ള വിദ്യ ഞാൻ പറഞ്ഞ് തരാം…. (ഐഷു ) വിദ്യയൊ??എന്ത് വിദ്യ? പറ ഐഷു, മുത്തല്ലേ (ഇശു ) ഇല്ല മോളെ, എക്സാം കഴിയട്ടെ എന്നിട്ട് (ഐഷു ) ഹ്മ്മ് എക്സാം കഴിയുമ്പോഴേക്കും ഞാൻ ഒരു ഉമ്മയാവോ എന്തോ… (ഇശു )
ഇശു….. നീ എന്തെങ്കിലും പറഞ്ഞോ? അപ്പൊ മ്മളെ മിച്ചു ആൾ കലിപ്പ് മാത്രം അല്ലല്ലോല്ലെ…. (ഐഷു ) ശെ, ഐഷു ഇങ്ങനെ ഒന്നും പറയല്ലേ, എനിക്ക് നാണം വരുന്ന് (ഇഷ ) എന്ത്, മ്മടെ കാന്താരിടെ ലിസ്റ്റിൽ ഈ നാണം ഒക്കെ ഉണ്ടോ, വല്ലാതെ നാണിക്കാതെ, പോയി ആ ബുക്ക് ഒന്ന് പൊടിതട്ടി എടുക്കാൻ നോക്ക്…. (ഐഷു ) (ഇതും പറഞ്ഞ് അവൾ കാൾ കട്ട് ചെയ്തു, ഞാനിപ്പോ എന്തിനാ അവൾക്ക് വിളിച്ചേ, രണ്ട് ചീത്ത പറയാൻ അല്ലെ,
എന്നിട്ട് പ്പോ എന്തായി, ഇതാണ് എന്റെ കുഴപ്പം, ഇനി ഒന്നൂടെ വിളിച്ച് ചീത്ത പറഞ്ഞാലോ, ഏയ് അല്ലേൽ വേണ്ട അവൾ പറഞ്ഞപോലെ പഠിക്കാൻ നോകാം…., ബുക്ക് എല്ലാം റാക്കിൽ ആണ്, അതെടുക്കാൻ വേണ്ടി സ്റ്റൂൾ എടുത്ത് വന്നു, ഡോർഅടച്ച് അതിനോട് ചാരി കൊണ്ട്സ്റ്റൂൾ ഇട്ടു, എന്നിട്ട് അതിൽ കയറി റാകിൽന്ന് ബുക്സിന്റെ ബാഗ് വലിച്ച് താഴേക് ഇട്ടു, എന്നിട്ട് സ്റ്റൂളിൽന്ന് ഇറങ്ങി അത് എടുത്ത് മാറ്റാൻ നിന്നതും മിച്ചുക്ക ഡോർ തുറന്ന് അകത്തേക് കയറിയതും ഒരുമിച്ച്,
ഫോണിൽ നോക്കിയല്ലെ വരവ് ഇക്ക സ്റ്റൂളിൽ തട്ടി തടഞ്ഞ് നിലത്തേക്ക് വീണു, ട്ടിപ്പർ ലോറിയുടെ അടിയിൽ തവള പെട്ട പോലെത്തെ ആ കിടപ്പ് കണ്ട് മ്മൾ കൊറേ ചിരിച്ചു, ചിരിച് ചിരിച് കണ്ണിൽന്ന് എല്ലാം വെള്ളം വരാൻ തുടങ്ങി….., പെട്ടെന്ന് ഇക്ക നിലത്ത്ന്ന് എണീറ്റ് എന്റെ അടുത്തേക്ക് വന്ന് എന്റെ കയ്യിൽ പിടിച്ചമർത്തികൊണ്ട് ചോദിച്ചു നീ എന്തായിരുന്ന് ഇവിടെ കസേര കളി കളിക്കേർന്നോ (മിച്ചു )
അല്ല, വട്ടം വട്ടം നാരങ്ങ, എന്തേയ്, നിങ്ങക്ക് ഇത് എന്തിന്റെ കേടാ, നിങ്ങൾ വീണതിന് എന്നെ പിടിച്ച് കാട്ടുന്ന് എന്തിനാ, ഞാൻ എന്ത് ചെയ്തിട്ടാ, ഫോണിൽ നോക്കി നടന്നാൽ ഇങ്ങനൊക്കെ തന്നേ ഉണ്ടാവൂ…. (ഇശു ) ഹോ… ഇപ്പൊ എനിക്കായി കുറ്റം,, നീ ഇവിടെ സ്റ്റൂൾ കൊടുന്ന് വെച്ചിട്ടല്ലെ ഞാൻ വീണേ, എന്നെ വീഴ്ത്താൻ വേണ്ടി മനഃപൂർവം ചെയ്തതല്ലെ.. (മിച്ചു )
ശോ…. ഇതെന്തൊരു കഷ്ടാ, എന്ത് വന്നാലും കുറ്റം എനിക്ക്, നിങ്ങൾ ഒരാൾ ഉണ്ടെന്ന് വെച്ച് എനിക്ക് എന്റെ കാര്യം ഒന്നും ചെയ്യണ്ടേ…. കൈ വിടുന്നുണ്ടോ, എനിക്ക് വേദനിക്കുന്നു…. (ഇഷ) വല്ലാത്ത ചിലക്കണ്ട നീ, പാവല്ലേന്ന് വെച്ച വെറുതെവിടുന്നത്…. (മിച്ചു ) (എന്ന് പറഞ്ഞ് ഇക്ക എന്റെ കയ്യിലെ പിടി വിട്ടു ) ഹോ വല്ല്യ കാര്യം ആയിപോയി (ഇശു )
എന്ത് നീ എന്താ പറഞ്ഞെ, വേണ്ടാ വേണ്ടന്ന് വെക്കുമ്പോ വെറുതെ ചൊറിയുന്നോ, (മിച്ചു ) (വീണ്ടും ഇക്ക എന്റടുത്തേക്ക് തന്നേ, റബ്ബേ പെട്ട്, എന്താപ്പോ എസ്‌കേപ്പ് അവാൻ ഒരു വഴി, ഇഷാ നീ ചിന്തിക്ക് നിന്നെ കൊണ്ട് പറ്റും, ഹാ കിട്ടിപ്പോയി, പിന്നെ ഒന്നും നോകീല ഇക്കാന്റെ കലിപ്പ് മാറ്റാൻ നല്ല അടാർ കിസ്സ് അങ് കൊടുത്തു, ഇക്ക കണ്ണും മിഴിച്ച് എന്നെ നോക്കി നിന്നു, ഇത് തന്നേ കിട്ടിയ ചാൻസ്, എസ്‌കേപ്പ് ഇഷാ എസ്‌കേപ്പ്, ഞാൻ വേഗം നിലത്ത് കിടന്ന ബാഗും എടുത്ത് ബാൽ കണിയിലേക്ക് പോയി…..
ബുക്ക് എല്ലാം എടുത്ത് ഒന്ന് നോക്കി, തലക്ക് ചുറ്റും സ്റ്റാർ കറങ്ങുന്ന പോലെ, എവിടുന്ന് തുടങ്ങണം എന്നറിയില്ല, എന്തായാലും ഫസ്റ്റ് എക്സാം ഏതാ ആ ബുക്ക് തന്നേ എടുത്ത് ഒന്ന് പഠിക്കാൻ തുടങ്ങിയതും…… എന്താണ് ഇശുട്ടി….. ഇന്ന് എന്നും ഇല്ലാത്ത ഒരു പഠിപ്പ്ഒക്കെ, യൂണിവേഴ്സിറ്റി പണി പറ്റിച്ചോ…. (മിച്ചു ) അതിന് ഞാൻ ഒന്നും പറയാതെ ഇക്കാനെ ആക്കിയ രൂപത്തിൽ പല്ലും കാട്ടി ഇളിച്ചു കൊടുത്തു,
അല്ല പിന്നെ, ഒന്ന് പഠിക്കാൻ ഇരുന്നാൽ ആവും ഒലിപ്പിച്ച് വരുക, ) ഹോ…. പഠിച്ചോ പഠിച്ചോ, മ്മൾ ശല്ല്യം ആകുന്നില്ലേ,, എന്തേലും ഡൌട്ട് ഉണ്ടേൽ ചോദിക്ക്, എന്നാ എക്സാം…. (മിച്ചു ) ഹലോ….എങ്ങോട്ടാ ഈ കാട് കേറി പോണേ, എനിക്ക് ഒരു ഡൌട്ടും ഇല്ല, ഉണ്ടെങ്കിൽ തന്നേ നിങ്ങളോട് ചോദിക്കേണ്ട ആവിശ്യം ഇല്ലാ, എക്സാം എന്നാണെന്ന് അറിഞ്ഞിട്ട് എന്തിനാ, എനിക്ക് പറയാൻ സൗകര്യം ഇല്ലാ, ഒന്ന് പോവോ. (ഇഷ)
ഹോ എന്നാ ശെരി, മോൾ പടി… പടി (മിച്ചു ) (ഇതും പറഞ്ഞ് ഇക്ക താഴേക്ക് പോയി, ശോ ഞാൻ എന്തൊക്കെയാ ഇക്കനോട് പറഞ്ഞെ, പറഞ്ഞത് കൂടിപോയോന്നൊരു സംശയം, ഈ ബുക്കിൽ ഒരു വസ്തു പോലും എനിക്ക് അറിയില്ല, ആ ഞാനാണോ ഇക്കനോട് ഡയലോഗ് അടിച്ചേ, ഇനി ഇക്കനോട് ഡൌട്ട് ചോദിച്ചു ചെന്നാൽ തിരിഞ്ഞ് നോക്കില്ലന്ന് ഉറപ്പായി, എന്നെ കാക് അല്ലാഹ്.. അങ്ങനെ മ്മൾ പഠിക്കാൻ തുടങ്ങി, കുറെയൊക്കെ പഠിച്ച് ഒപ്പിച്ചു,
പക്ഷെ അക്കൗണ്ടന്സി എത്ര നോക്കിയിട്ടും തിരിയുന്നില്ല, പിരാന്ത് പിടിച്ച് ബുക്ക് എല്ലാം അടച്ചുവെച്ച് മ്മൾ താഴേക്ക് പോയി ഉമ്മാനോട് കത്തി അടിച്ചിരുന്നു, അവസാനം റിച്ചുവിന്റെ വായിൽന്ന് മ്മക്ക് മറ്റന്നാൾ എക്സാം തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ ഉമ്മ എന്നെ പഠിക്കാൻ ഓടിച്ചു, റിച്ചുനെ നോക്കി കൊഞ്ഞനം കുത്തി ഞാൻ റൂമിലേക്ക് പോയി… ഉമ്മാന്റെ ഓർഡർ ആണ് രാത്രി ഫുഡ് കഴിക്കാൻ അല്ലാതെ താഴേക് കാണെരുത് എന്ന്,
വല്ലാത്ത അമ്മായിമ്മ തന്നേ…. ഇനിപ്പോ പഠിക്കല്ലാതെ നിവർത്തി ഇല്ലാ, റൂമിലേക് ചെന്ന് പഠിക്കാൻ ഇരുന്ന്, എല്ലാംകൂടെ കണ്ട് കണ്ണ് മഞ്ഞളിക്കുന്നു, ഒന്നും പഠിച്ചിട്ട് തലേൽ കേറുന്നില്ല, ഐഷുന് വിളിച്ചപ്പോഴും ഇത് തന്നേ അവസ്ഥ , മ്മക്ക് കരച്ചിൽ ഒക്കെ വരാൻ തുടങ്ങി, ഇത് വരെ സപ്ലി ഒന്നും കിട്ടിയിട്ടില്ല, മിച്ചുക്ക പോലും നല്ല മാർക്ക് വാങ്ങി പാസ് ആയി, റിനു റിച്ചു എല്ലാവരും പാസ്സ് ആയി,
ഞാൻ എങ്ങാനും ഫെയിൽ അയാൽ മിച്ചുക്കാന്റെ മുഖത്തേക്ക് എങ്ങനെ നോക്കും, പേടിയും കരച്ചിലും അങ്ങനെ എല്ലാം കൂടെ ഉള്ളൊരു അവസ്ഥ, ഇക്കനോട് നേരത്തേ അങ്ങനെ പറയേണ്ടിയിരുന്നില്ല, ഇനിപ്പോ ആരോടാ ഡൌട്ട് ചോദിക്ക, മ്മൾ ബുക്ക് അടച്ചു വെച്ച് ബെഡിൽ മുഖമമർത്തി കുറെ കരഞ്ഞു…. പെട്ടെന്ന് ആണ് ഇക്ക ഡോർ തുറന്ന് റൂമിലേക് വന്നത്, ഞാൻ വേഗം എണീറ്റ് മുഖം തുടച്, തിരിഞ്ഞിരുന്നു, ——————————— [മിച്ചു ]
ഇശുന് മറ്റന്നാൾ എക്സാം ആണ്, അവളെ ഫോണിലെ മെസ്സേജ് കണ്ട്, എന്നാ പിന്നെ ശല്ല്യം ചെയ്യണ്ടാന്ന് കരുതി മ്മൾ പുറത്തേക്ക് പോയി, സമയം മഹ്‌രിബ് ആയപ്പോൾ വീട്ടിലേക് പോന്നു, റൂമിലേക് ചെന്നപ്പോൾ ഇശു ബെഡിൽ കിടക്കായിരുന്നു, എന്നെകണ്ടതും അവൾ എണീറ്റ് ബുക്കും എടുത്ത് തിരിഞ്ഞിരുന്നു, എന്തോ പറ്റീക്ക്ണ് അത് മൈൻഡ് ആകാതെ ഞാൻ ഫ്രഷ് ആയി വന്ന് ഫോണും എടുത്ത് താഴേക്ക് പോയി,
ഫുഡ് കഴിക്കാൻ ഉമ്മി വിളിച്ചപ്പോൾ അവൾ ഇറങ്ങി വന്നു, മുകത്ത് അത്ര തെളിച്ചം ഒന്നുമില്ല, അല്ലേൽ പൊട്ടിത്തെറിച്ചു നടക്കുന്ന പെണ്ണാ…., ഫുഡ് കഴിക്കൽ കഴിഞ്ഞ് അവൾ വേഗം റൂമിലേക് തന്നേ പോയി…. , റൂമിൽ ചെന്നപ്പോൾ ബുക്കും തുറന്ന് പഠിപ്പിലാ, ഓളോരു പഠിപ്പി, ഞാൻ ലാപ് എടുത്ത് ഓൾ ഇരിക്കുന്നതിന് ഓപ്പോസിറ്റ് ആയി ചെന്നിരുന്നു, എന്നെ നോക്കുന്നു പോലും ഇല്ലാ, ഇടക്ക് ഇടം കണ്ണിട്ട് ഒന്ന് നോക്കും,
ഞാൻ നോക്കിയാൽ കണ്ണ്എടുക്കും, എന്റെ വർക്ക് കഴിഞ്ഞ് ഞാൻ കിടക്കാൻ പോകുമ്പോഴുണ്ട്, ഒരു മോങ്ങുന്ന സൗണ്ട് കേൾക്കുന്ന് എവിടുന്നാ ഈ സൗണ്ട് എന്ന് നോക്കിയപ്പോ ഇശു ഉണ്ട് മുഖവും പൊത്തി കരയുന്ന്, ഞാൻ മേലുള്ള പുതപ്പ് എടുത്തിട്ട് അവളെ അടുത്തേക്ക് പോയി…. ഇശുട്ടി….. എന്തിനാ കരയുന്നെ, എന്താ പറ്റിയത്,
വയ്യേ നിനക്ക് .. (മിച്ചു ) (ഞാൻ ഇത് ചോദിച്ചതും അവൾ രണ്ട് കൈ കൊണ്ടും എന്നെ ഇറുക്കി പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞ് ) മിച്ചുക്ക, എനിക്ക് ഒന്നും പഠിക്കാൻ കഴിയുന്നില്ല, എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല, എനിക്ക് ഒന്ന് പഠിപ്പിച്ച് തരോ മിച്ചുക്ക….. പ്ലീസ്.. (ഇശു ) അയ്യേ ഇതിനാണോ എന്റെ കാന്താരി കരയുന്നെ….
അയ്യേ മോശം, കണ്ണ് തുടച്ചെ, നിനക്ക് ഏത് ഭാഗമാ മനസ്സിലാവാത്തെ, (മിച്ചു ) (ഇതെല്ലാം പറഞ്ഞ് അവളെ കണ്ണ് തുടച് കൊടുത്ത്, അവളെ ഞാൻ എന്റെടുത്തേക്ക് ചേർത്തിരുത്തി കൊണ്ട് ഓരോ ഭാഗങ്ങൾ ആയി പഠിപ്പിച് കൊടുക്കാൻ തുടങ്ങി ) ——————————– [ഇഷ] മ്മൾ കരഞ്ഞ് ഒരു അടവ് ഇറക്കി, ഇക്ക ഫ്ലാറ്റ്, ഇക്ക ഓരോ പോഷൻസ് ആയി പറഞ്ഞു തന്നു,
ഇക്ക പറഞ്ഞ് തരുമ്പോ പെട്ടെന്ന് മനസ്സിലാകുന്നത് പോലെ, ഇമ്പോർട്ടന്റ് ഉള്ളത് എല്ലാം അണ്ടർലൈൻ ചെയ്ത് തന്നു, ഇക്ക ഇങ്ങനെ പഠിപ്പിക്കുമ്പോൾ മ്മൾ ഇക്കാന്റെ മൊഞ്ചുള്ള മുകത്തേക്ക് അങ്ങനെ നോക്കിയിരുന്നു, ഈ ചൂടന് ഇത്രയൊക്കെ ബുദ്ധി ഉണ്ടോ…. പെട്ടെന്ന് ഇക്ക എന്റെ തലക്ക് ഒരു കൊട്ട് തന്നതും മ്മൾ വേഗം പഠനത്തിൽ ശ്രദ്ധ കൊടുത്തു…. ——————————— [തനു ]
അമലുന്റെ മാര്യേജ് കഴിഞ്ഞ് വന്ന് എല്ലാവരും കൂടെ സോഫയിൽ ഇരുന്ന് സംസാരിക്കുമ്പോഴാണ് ഉപ്പ ആസിക്കാനോടും എന്നോടുംപറഞ്ഞത് നിങ്ങൾ ഒന്ന് പുറത്തൊക്കെ പോയി വാ….. (ഉപ്പ ) അത് ഉപ്പ നാളെ പോരെ…. (തനു ) ഇപ്പൊ എന്താ നിനക്ക് ഇവിടെ വേറെ വല്ല പണിയും ഉണ്ടോ… (ഉപ്പ )
ഏയ് ഇല്ലാ… (തനു ) എന്നാൽ വേഗം റെഡിയാവാൻ നോക്ക്… (ഉപ്പ ) (അതിന് ശെരിവെച്ച് ഞാൻ റൂമിലേക് പോയി റെഡി ആയപ്പോഴേകും ആസിക്ക റൂമിലേക് വന്നു, ) ഇക്ക എന്റെ അടുത്തേക്ക് വന്ന് എന്റെ അരയിലൂടെ കൈഇട്ട് കൊണ്ട് ചോദിച്ചു ) അല്ല തനു, എങ്ങോട്ടാ മ്മക്ക് പോണ്ടേ… (ആസി ) എങ്ങോട്ട് ആയാലും കുഴപ്പമില്ല, ഇക്കാന്റെ കൂടെ ഞാൻ എങ്ങോട്ടായാലും വരും…(തനു )
എന്നാലും അങ്ങനെ അല്ലല്ലോ നീ പറ (ആസി ) എന്നെ കടൽ കാണിക്കൊ….. (തനു ) ഹ കാണിക്കാലോ, എന്നാ ഞാൻ റെഡിയാവട്ടെ…. അല്ല തനു നീ ഇന്നേ വരെ കടൽ കണ്ടിട്ടില്ലേ…. (ആസി ) അതിന് ഞാൻ ഇല്ലാന്ന് തലയാട്ടി, അങ്ങനെ ഒരുക്കം എല്ലാം കഴിഞ്ഞ് ഞാനും ഇക്കയും കൂടെ താഴേക് ചെന്നതും, കിച്ചണിൽനിന്ന് ഉമ്മാന്റെ അലർച്ച കേട്ടു, ഞങ്ങൾ എല്ലാവരും കിച്ചണിലേക്ക് ഓടി,
കൈ പൊള്ളിന്നും പറഞ്ഞ് ഉമ്മ കരയുന്നുണ്ട്, എന്തൊക്കെ കയ്യിൽ പുരട്ടിയിട്ടും ഉണ്ട്….. മക്കളെ…. നിങ്ങൾ ഒരുങ്ങി വന്നതല്ലേ നിങ്ങൾ പോയി പോര്, ഇത് ചെറിയ പൊള്ളൽ അല്ലെ, സാരമില്ല, നിങ്ങൾ പോയിക്കോ…. (ഉമ്മ) അതൊന്നും പറഞ്ഞ ശെരിയാവില്ല, ഞങ്ങൾ നാളെ പോയിക്കോണ്ട്, ഉമ്മ റസ്റ്റ് എടുക്ക്, (ആസി )
ഇതും പറഞ്ഞ് ഇക്ക ഉമ്മാനെ റൂമിൽ കൊണ്ടോയി കിടത്തി കൊണ്ട് ഇക്ക പുറത്തേക് പോയി, ഞാൻ ഉമ്മാടെ കയ്യിൽ ബാംഇട്ട് കൊടുക്കുന്നതിനിടെ ഉമ്മ എന്റെ കൈ തട്ടി മാറ്റി, എനിക്ക് പൊള്ളിയിട്ട് ഒന്നും ഇല്ലാ, നീ എന്റെ മകന്റെ കൂടെ അങ്ങനെ കറങ്ങി നടക്കേണ്ട, അതിന് മനഃപൂർവം ഒരു നാടകം കളിച്ചതാ ഞാൻ,
എന്റെ കണ്മുന്നിൽ നിന്നും പൊക്കോ നീ ….. ഉമ്മ അത് പറഞ്ഞതും ഞാൻ റൂമിൽന്ന് പുറത്തേക്ക് ഇറങ്ങി മുകളിലേക്ക് ഓടി എന്നിട്ട് ബാൽ കണിയിൽ നിന്ന് കുറെ കരഞ്ഞു, എനിക്ക് ഒരുമ്മയും ഉപ്പയും ഇല്ലാ, പക്ഷെ ഇവിടുത്തെ ഉപ്പയിലും ഉമ്മയിലും എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ….. എന്താ ഉമ്മാക് എന്നെ ഇഷ്ടമല്ലാത്തത്, ഞാൻ യതീം ആയോണ്ട് ആണോ………….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…