National

ചുവപ്പും മഞ്ഞയും നിറം; മധ്യത്തിൽ വാകപ്പൂവ്, ഇരുവശത്തും ആനകൾ: പാർട്ടി പതാക പുറത്തിറക്കി വിജയ്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പാർട്ടി പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും ചേർന്നതാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന് ചിഹ്നവും പതാകയിലുണ്ട്

പാർട്ടി ആസ്ഥാനത്തിലെ 30 അടിയിലധികം ഉയരമുള്ള കൊടിമരത്തിൽ വിജയ് പതാക ഉയർത്തി. കേരളം അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയ് യുടെ രാഷ്ട്രീയ യാത്രയിലെ പ്രധാന ചുവടുവെപ്പാണ് പതാക അനാച്ഛാദനം

ഫെബ്രുവരിയിലാണ് വിജയ് പാർട്ടി പ്രഖ്യാപിച്ചത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പറഞ്ഞിരുന്നു.

Related Articles

Back to top button