Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം; തെറ്റ് ചെയ്തവർക്കെതിരെ അന്വേഷണം വേണമെന്ന് അമ്മ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് താരസംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. അമ്മ ഒളിച്ചോടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്ക് ഒപ്പമാണെന്നും സിദ്ധിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

തെറ്റ് ചെയ്തവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ധിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി അമ്മയിൽ തന്നെ ഭിന്നത നിലനിൽക്കെയാണ് സിദ്ധിഖിന്റെ പ്രതികരണം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകൾക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം വരുന്നത്. അമ്മ യോഗം ചേർന്നതിന് ശേഷമാണ് ഔദ്യോഗിക പ്രതികരണം നടത്തിയത്.

Related Articles

Back to top button