കനൽ പൂവ്: ഭാഗം 6
രചന: കാശിനാഥൻ
അർജുൻ കുളിച്ചു ഫ്രഷ് ആയിട്ട് ഒരു ഡാർക്ക് ബ്ലൂ നിറം ഉള്ള ഒരു സിൽക്ക് ഷർട്ടും കസവു മുണ്ടും ഉടുത്തു റെഡി ആയി ഇറങ്ങി വന്നു.
പാർവതി ആണെങ്കിൽ കുനിഞ്ഞ മുഖത്തോടെ കൂടി കട്ടിലിൽ ഇരിപ്പുണ്ട്.
അവന്റെ കാൽ പെരുമാറ്റം കേട്ടതും അവൾ പെട്ടന്ന് എഴുന്നേറ്റു.
അർജുൻ നേരെ ചെന്നു വാതിൽ തുറന്നു.
സിന്ധു ചേച്ചി….
അവൻ ഉറക്കെ വിളിച്ചപ്പോൾ തന്നെ ഒരു സ്ത്രീ വിളിയും കേട്ടു.
അതുങ്ങു കൊണ്ട് വന്നേ.
ഇപ്പൊ കൊണ്ട് വരാം മോനേ..
ഹമ്…..
പാർവതി ആണെങ്കിൽ ശ്വാസം പോലും എടുക്കാൻ പാട് പെട്ടു കൊണ്ട് അനങ്ങാതെ നിന്നു..
അർജുൻ ഒരു സ്ത്രീയോടൊപ്പം റൂമിലേക്ക് വരുന്നുണ്ട്.
അവരുടെ കൈയിൽ തന്റെ ബാഗ് ഇരിക്കുന്നത് പാറു അപ്പോൾ കണ്ടു.
നോക്കിയാരുന്നോ ചേച്ചി…?
ഉവ്വ്…. ഉണ്ട് മോനേ..
ഹമ്.. ശരി… അതെടുത്തു വെച്ചിട്ട് ചേച്ചി പൊയ്ക്കോ.
അവൻ കല്പിച്ചതും തന്റെ ബാഗ് മേശമേൽ കൊണ്ട് വെച്ചിട്ട് ആ സ്ത്രീയ് ഗൗതമേട്ടന്റെ വിവാഹത്തിന് ഉടുക്കാനായി താൻ വാങ്ങിയ സാരി എടുത്തു വെളിയിലേക്ക് വെച്ചു..
ഇതാണ് മോനേ…
ഹമ്…ശരി..
ഓറഞ്ച് നിറം ഉള്ള ഒരു കാഞ്ചിപുരം പട്ടു സാരിയും ബോട്ടിൽ ഗ്രീൻ നിറം ഉള്ള ബ്ലൗസും..
അതിനു ചേരുന്ന സിമ്പിൾ ആയിട്ടുള്ള ഓർണമെൻറ്സ്.
എല്ലാം ആ കവറിൽ പായ്ക്ക് ചെയ്തു കൊണ്ട് വന്നത് ആയിരുന്നു.
അർജുൻ അത് എടുത്തു പാറുവിന്റെ കൈയിൽ കൊടുത്തു.
വേഗം കുളിച്ചു റെഡി ആവു.. എന്നിട്ട് ഇതെല്ലാം ഇട്ടു ഒരുങ്ങി നിന്നോണം.. Within 25minute’s. അതിനപ്പുറം പോയാൽ…..
എന്നെ… എന്നേ ഒന്ന് കൊന്ന് തരാമോ…… പ്ലീസ്…..
പറഞ്ഞു കൊണ്ട് അവൾ അവന്റെ കാലിലേയ്ക്ക് വീണു.. എന്നിട്ട് ഇരു കാലുകളിലും മുറുക്കി പിടിച്ചു കൊണ്ട് ഉറക്കെ നിലവിളിച്ചു.
ചി എഴുന്നേൽക്കെടി…
അവന്റെ ആ ഒരു ഒറ്റ അലർച്ചയിൽ പാവം പാറു ഞെട്ടി വിറച്ചു എഴുന്നേറ്റ് നിന്ന്.
പറഞ്ഞത് അനുസരിയ്ക്ക്….. വേഗം….
അല്ലെങ്കിൽ എന്റെ മറ്റൊരു മുഖം നീ കാണും..
അവൻ തൊട്ടരുകിൽ നിന്ന് കൊണ്ട് പറഞ്ഞു. ശേഷം ആ മുറിയിൽ നിന്നും ഇറങ്ങി പോയി.
**
കൃത്യം 20മിനുട്ട് ആയപ്പോൾ അർജുൻ മുറിയിലേക്ക് വന്നു.
പാറു അപ്പോൾ പട്ടു സാരി ഞൊറിഞ്ഞു ഉടുത്തു നിൽക്കുകയാണ്.
ഓർമ്മയുണ്ടല്ലോ അല്ലേ….
നിന്റെ അപ്പനോടും പോലീസ് കാരോടും ഒക്കെ നമ്മുടെ വിവാഹ കഴിഞ്ഞ കാര്യം പറഞ്ഞോണം… ആരൊക്കെ നിർബന്ധിച്ചലും വരുന്നില്ലെന്ന് പറഞ്ഞു കൊടുത്തോണം കേട്ടോ..
സമ്മത ഭാവത്തിൽ പാറു തല കുലുക്കി.
അർജുൻ വീണ്ടും മുറിയിൽ നിന്നും ഇറങ്ങി പോയി.
താഴെ ആരൊക്കെയോ വന്നു എന്ന് പാറുവിനു തോന്നി.
കുറച്ചു കഴിഞ്ഞതും ബാഗ് കൊണ്ട് വന്നു തന്ന സ്ത്രീ വന്നു അവളെ വിളിച്ചു.
പാറു തിരിഞ്ഞു നോക്കിയപ്പോൾ ആ സ്ത്രീ അവളെ നോക്കി പുഞ്ചിരിച്ചു.
“അർജുൻ സാർ വിളിക്കുന്നുണ്ട്.. മോളോട് വരാൻ പറഞ്ഞു ”
അവരോടൊപ്പം അവൾ മെല്ലെ താഴേക്ക് ഇറങ്ങി ചെന്നു.
എന്റെ പൊന്നു മോളെ…..
അച്ഛന്റെ ശബ്ദം കേട്ടതും പാറു മുഖം ഉയർത്തി.
അവളെ നോക്കി അയാൾ വീണ്ടും കരഞ്ഞു.
ഗൗതവും അരികിൽ നിൽപ്പുണ്ട്.
അവൾ ഇറങ്ങി ചെന്നിട്ട് അർജുന്റെ അടുത്തു നിന്നു..
അച്ഛൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു അവളെ പിടിച്ചു തന്റെ നെഞ്ചോട് ചേർക്കാൻ തുടങ്ങിയതും പാറു പെട്ടന്ന് അർജുന്റെ കൈ തണ്ടയിൽ കയറി പിടിച്ചു അവനോട് പറ്റി ചേർന്നു.
പെട്ടന്ന് അത് അവനിലും ഒരു ഞെട്ടൽ ഉളവാക്കിയെന്ന് വേണം പറയാൻ.
“അച്ചനും ഏട്ടനും തിരികെ പൊയ്ക്കോളൂ,അർജുനേട്ടൻ എന്നേ വിവാഹം കഴിച്ചത് ആണ്, ഇനി ഞാൻ ഇവിടെയാണ് നിൽക്കുന്നത്..”
മോളെ….
നീ.. നീ എന്താണ് പറയുന്നത്.
അയാൾ വീണ്ടും അവളുടെ അടുത്തേയ്ക്ക് വന്നതും പാറു അർജുന്റെ പിന്നിലേക്ക് പതുങ്ങി നിന്നു.
“ഇല്ല… എന്റെ കുട്ടിയേ ഇവൻ പേടിപ്പിച്ചു നിറുത്തിയതാ… മോളെ, നീ വാ.. നമ്മൾക്ക് പോകാം… മറ്റന്നാൾ ഏട്ടന്റെ വിവാഹ അല്ലേ…”
ഇല്ല… ഞാൻ വരുന്നില്ല അച്ഛാ, നിങ്ങൾ പൊയ്ക്കോളൂ….
പാറു അത് തന്നെ ആവർത്തിച്ചു.
അച്ഛനും ഏട്ടനും പോലീസും ഒക്കെ അവളോട് പറഞ്ഞു നോക്കിയെങ്കിലും പാറു അനങ്ങാതെ നിന്നു. അവൾക്ക് ഒരൊറ്റ മറുപടിയേ ഒണ്ടായിരുന്നുള്ളു.
ഒടുവിൽ കണ്ണീരോടെ അവർ ഇറങ്ങി പോയപ്പോൾ പാറുവിന്റെ മുഖത്ത് ഒരു തരം നിസംഗ ഭാവം ആയിരുന്നു.
അർജുന്റെ അരികിൽ നിന്നും അല്പം പിന്നോട്ട് മാറി നിന്ന ശേഷം അവൾ അച്ഛനും ഏട്ടനും പോകുന്നത് നോക്കി നിന്നു.
ഹമ്..നീ മിടുക്കിയാണ്.. രാജ ശേഖരന്റെ മോള് തന്നെ…
അർജുൻ അവളുടെ അടുത്തേക്ക് വന്നു.
ആഹ്…അതൊക്കെ പോട്ടെ നമ്മൾക്ക് കാര്യത്തിലേക്ക് വരാം…
ചേച്ചി……. സിന്ധു ചേച്ചി..
അവൻ വീണ്ടും വിളിച്ചപ്പോൾ ആ സ്ത്രീ ഓടി വന്നു.
ചേച്ചി എന്ത് ചെയ്യുവാ…
ഞാൻ രാത്രിയിലേക്ക് ഭക്ഷണം…
എന്താണ് ഇന്നത്തെ മെനു?
ചപ്പാത്തിയും പീസ് കറിയും… പിന്നെ വെജിറ്റബിൾ സാലഡ്.
ഓക്കേ… ഇന്നു മുതൽ ചേച്ചിയ്ക്ക് റസ്റ്റ് ആണ്, ജോലികൾ ഒക്കെ ഇവള് ചെയ്തു കൊള്ളും… കേട്ടല്ലോ…
ഉവ്വ്.
എന്തൊക്കെ ആണെന്ന് പറഞ്ഞു കൊടുത്താൽ മതി.. ഇവൾ എല്ലാം ഉണ്ടാക്കും..
ഹമ്… ശരി സാർ..
പാർവതി…. നീ ഈ വേഷത്തിൽ പാചകം ചെയ്യുന്നുണ്ടോ….. അതോ…
അവൻ വീണ്ടും പാറുവിന്റെ നേർക്ക് തിരിഞ്ഞു.
ഞാൻ.. ഇതൊക്കെ മാറിയിട്ട് ചെയ്തോളാം..
ഓക്കേ….അർജുൻ നേരെ ചെന്നു മുൻവശത്തേ വാതിൽ അടച്ചു. എന്നിട്ട് മുകളിലേയ്ക്ക് വീണ്ടും കയറി പോയി.
പാർവതി ആണെങ്കിൽ സാരി ഒക്കെ മാറിയ ശേഷം തന്റെ ബാഗിൽ നിന്നും ഒരു ചുരിദാർ എടുത്തു ഇട്ടിരുന്നു.
എന്നിട്ട് പെട്ടെന്ന് തന്നെ ഇറങ്ങി അടുക്കളയിൽ ചെന്നു.
ചപ്പാത്തി ഉണ്ടാക്കാൻ ഒന്നും അവൾക്ക് അറിയില്ലയിരുന്നു.
ആ സ്ത്രീ പറഞ്ഞു കൊടുത്തപ്പോൾ അതുപോലെ അവൾ കുഴച്ചു ഒരു പ്രകാരത്തിൽ വെച്ചു.എന്നിട്ട് കറിയുടെ കാര്യവും നോക്കി.
സാലഡ് ഉണ്ടാക്കാൻ വേണ്ടി സിന്ധു അവളെ സഹായിക്കാൻ തുടങ്ങിയാപ്പോൾ അർജുൻ അവരെ ഉറക്കെ വിളിച്ചു.
സിസി ടീവീ യുടെ സ്‌ക്രീനിൽ അവൻ നോക്കി കാണുകയായിരുന്നു അവരുടെ നീക്കം.
നിങ്ങൾക്ക് ഇവിടെ ജോലി തുടരണം എങ്കിൽ ഞാൻ പറയുന്നത് കേട്ടോണം. ഇല്ലെങ്കിൽ ഈ നിമിഷം ഇറങ്ങാം….
അവന്റെ കനപ്പിച്ചുള്ള പറച്ചിൽ കേട്ടതും അവർ ഇനി ഇത് ഒരിക്കലും ആവർത്തിക്കില്ല എന്ന് പറഞ്ഞു.
……തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…