National

ഷിരൂരിൽ അർജുനായി വീണ്ടും തെരച്ചിൽ; നേവി ഗംഗാവലി പുഴയിൽ സോണാർ പരിശോധന നടത്തി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി വീണ്ടും തെരച്ചിൽ. ഗംഗാവലി പുഴയിൽ മാർക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തി. ലോറിയുണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്

പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് നാല് നോട്‌സാണ്. അതേസമയം ഡ്രഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരളത്തിലെ നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണും

എംകെ രാഘവൻ എംപി, എകെഎം അഷ്‌റഫ് എംഎൽഎ എന്നിവർക്കൊപ്പം കാർവാർ എംഎൽഎ സതീശ് സെയ്ൽ, അർജുന്റെ ബന്ധുക്കൾ എന്നിവരാണ് 28ന് കർണാടക മുഖ്യമന്ത്രിയെ കാണുക.

Related Articles

Back to top button