Novel

ഹൃദയം കൊണ്ട്: ഭാഗം 4

രചന: സുറുമി ഷാജി

സുലുവിനെ വലിച്ചു ലിഫ്റ്റിൽ ചാരി നിറുത്തി അപ്പുറവും ഇപ്പുറവും കൈവെച്ചു ലോക്ക് ചെയ്തു അജു . സുലുവിന്റെ മുഖം ദേഷ്യംകൊണ്ട് ചുമന്നു . പെട്ടെന്നൊരു ശബ്ദത്തോട്കൂടി ലിഫ്റ്റ് നിന്നു. സുലു ഞെട്ടി തിരിഞ്ഞു നോക്കി . ‘സ്റ്റോപ്പ്’ബട്ടൺ അജു പ്രസ് ചെയ്തതാണെന്ന് അവൾക്കു മനസ്സിലായി .
“സർ ഇത് ഒരു ഹോസ്പിറ്റലാണ് . നിരവധി ആളുകൾ ലിഫ്റ്റിന് വെയിറ്റ് ചെയ്യുകയാണ് ” അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു . ഒരു പ്രതികരണവും ഇല്ലാത്തതുകൊണ്ട് അവൾ പതിയെ നോക്കി . അവന്റെ മുഖത്തൊരു ഭാവവ്യത്യാസവുമില്ല . ഒന്നുകൂടി അവളുടെ അടുത്തേക്ക് നീങ്ങിനിന്നു ആർദ്രമായി വിളിച്ചു . “സുലു ….”
സുലുവിനു ദേഷ്യം കണ്ണീരിലേക്ക് വഴിമാറി . അവൾ അവനെ ശക്തമായി പിറകോട്ട് തള്ളി . എന്നിട്ട് ലിഫ്റ്റിന്റെ ബട്ടൺ പ്രസ് ചെയ്തു . ലിഫ്റ്റ് വീണ്ടും മുകളിലേക്ക് പോയി .
“സുലു ഞാൻ ഒന്ന് പറയട്ടെ ..”അജു പറഞ്ഞു തുടങ്ങിയതും സുലു കയ്യെടുത്തു അവനെ തടഞ്ഞു . “ഒരു സൂപ്രണ്ടിന് ജൂനിയർ ഡോക്ടറോട് പറയാനുള്ളതിനപ്പുറം സാറിന് എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അയാം റിയലി സോറി . ” അവളതു പറഞ്ഞതും ലിഫ്റ്റ് ആറാം നിലയിൽ ഓപ്പൺ ആയി. അവനെ ഒന്നുകൂടി തിരിഞ്ഞുനോക്കിയിട്ട് അവൾ വേഗമിറങ്ങിപ്പോയി . അജുവും പിന്നാലെ ഇറങ്ങിയെങ്കിലും അവൾ പോകുന്നതും നോക്കി നിന്നു. ‘ഇല്ലമോളെ .. ആ കണ്ണുകൾ പറഞ്ഞു നിനക്കെന്നെ വെറുക്കാൻ പറ്റില്ലെന്ന് . ഈ കാണിക്കുന്നതിനൊക്കെ എനിക്കൊന്നും പറയാനുമില്ല .കാരണം തെറ്റുകാരൻ ഞാനാണ് .’അജു ഓർത്തു .

പിറ്റേദിവസം അജു മുംബൈക്ക് പോയി . സുലുവിനു വളരെ ആശ്വാസം തോന്നി . ഇനി അവനെ കാണണ്ടല്ലോ ഒരാഴ്ചത്തേക്ക്. സുലു പഴയപോലായി . കളിയും ചിരിയും എല്ലാം . ആ ഞായറാഴ്ച അവളും രശ്മിയും ത്രേസ്യാക്കൊച്ചും കൂടി ബീച്ചിലും മാളിലും സിനിമയ്ക്കും ഒക്കെ പോയി . പക്ഷെ ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞുപോയി.

അന്നൊരു ദിവസം സുലുവിനു നായർ സാറിനെ ഒരു ഓപ്പറേഷനിൽ അസിസ്ററ് ചെയ്യാനുണ്ടായിരുന്ന കാരണം ലേറ്റ് ആയാണ് ഇറങ്ങിയത് . ബാക്കി രണ്ടാളും നേരത്തെ പോയിരുന്നു . ഫ്ലാറ്റിലെത്തിയപ്പോ ഗ്രൗണ്ടിൽ ഫുട്ബോൾ കളി നടക്കുന്നു . സുലു ചുമ്മാ കുറച്ചുനേരം കളി നോക്കിനിന്നു . അപ്പോളാ കളിക്കാർക്കിടയിൽ റഊഫിനെ കണ്ടത് . സ്ലീവ്‌ലെസ് റെഡ് കളർ ജേഴ്സിയിൽ അവൻ വിയർത്തു കുളിച്ചിരുന്നു . ഓടുമ്പോൾ മുടിയിഴകളിൽ നിന്ന് വിയർപ്പുകണങ്ങൾ ചിതറുന്നു . പെട്ടെന്ന് കളി ബ്രേക്ക് വിളിച്ചു . മുഖം ടവൽ വെച്ച് തുടച്ചിട്ട് അവൻ ഒരു ബോട്ടിൽ വെള്ളമെടുത്തു കുടിച്ചു . അന്നേരം അവന്റെ ബൈസെപ്സ് സ്കാൻ ചെയ്യുന്ന തിരക്കിലായിരുന്നു സുലു . ‘ഇവന്റെ ഈ കൈകൊണ്ടൊക്കെ ഒരു അടി കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും ‘എന്ന് ആലോചിച്ചപ്പോൾ സുലുവിന്റെ കൈകൾ അറിയാതെ അവളുടെ കവിളിലേക്ക് പോയി . റഊഫ് നേരെ നോക്കിയപ്പോൾ കാണുന്നത് കവിളും തടവി നിൽക്കുന്ന സുലുവിനെയാണ് . അവൻ അവൾക്കു നേരെ കൈവീശി . എന്താന്ന് കൈകൊണ്ട് ചോദിച്ചു . അന്നേരമാണ് റഊഫ് അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾക്കു മനസ്സിലായത്. ഒന്നുല്ലന്നു ചുമല് കൂച്ചി കാണിച്ചിട്ട് അവൾ വേഗം തിരിഞ്ഞു . ‘പ്ധക്ക്’
ആരുടെയോ നെഞ്ചത്തോട്ടാ ചെന്ന് കയറിയത് . അവൾ തലപൊക്കി നോക്കി .
അജുക്ക !!
അജു അവളെയും റഊഫിനെയുംമാറി മാറി നോക്കുന്നുണ്ടായിരുന്നു.
‘ഏഹ് ഇങ്ങേരെന്താ ഇവിടെ ?!’ അവൾ തല ഒന്ന് കുടഞ്ഞിട്ട് ചുറ്റുപാടും നോക്കി. ‘ഞാൻ ഹോസ്പിറ്റലിലാണോ .. ഏയ്‌ അല്ലല്ലോ ഇത്‌ റെസിഡൻസ് ആണല്ലോ!’ അവൾ തിരിഞ്ഞു റഊഫിനെ നോക്കി . അവനും ഇവരെ നോക്കുന്നുണ്ട് .
അവൾ വേഗം ഫ്ലാറ്റിനുള്ളിലേക്ക് നടന്നു ലിഫ്റ്റിൽ കയറി . പുറകെ അജുവും .
“ഒരൊറ്റ ആൺപിള്ളേരെയും വെറുതെ വിടരുത് കേട്ടോ ” അജു ഇതുംപറഞ്ഞു അവന്റെ ഫുൾസ്ലീവ് ഷർട്ടിന്റെ wrist ബട്ടൻസ് അഴിച്ചിട്ട് ദേഷ്യത്തോടെ ഷർട്ടിന്റെ കൈചുരുട്ടി മുകളിലേക്ക് കയറ്റി . അത് കണ്ടപ്പോൾ അവൾക്ക് ആ പഴയ അജുക്കയെ ഓർമ്മ വന്നു . പക്ഷെ അവൾ പെട്ടെന്നുതന്നെ ഓർമ്മകളിൽ നിന്ന് മടങ്ങി.
“ഞാൻ അല്ലെ നോക്കിയേ . സാറിനെന്താ ?”
അത് കേട്ടതും അജുവിന്‌ ദേഷ്യം ഇരട്ടിയായി .
“പിന്നെ കാണുന്നവരെയൊക്കെ അങ്ങ് നോക്കി നടക്കലല്ല . ഓരോന്ന് പറയുമ്പോ സൂക്ഷിക്കണം “!സുലു കൂട്ടിച്ചേർത്തു.
അജു സംശയത്തോടെ അവളുടെ നേരെ തിരിഞ്ഞു “അപ്പൊ അവൻ…അവനാരാ ??”!
“സോറി . സാറിനോട് പറയേണ്ട ആവശ്യം ഇല്ല!!”
അതുംകൂടി ആയപ്പോഴേക്ക് അജു സുലുവിനു നേരെ തിരിഞ്ഞതും ലിഫ്റ്റ് ഓപ്പൺ ആയതും ഒന്നിച്ചായിരുന്നു .
“ഹെലോ ഡോക്ടർ മേടം” 4ത് ഫ്ലോറിൽ നിന്നും ലിഫ്റ്റിലേക്ക് ആനി ഐസക് കയറി . ഫ്ളാറ്റിലെ കൊച്ചമ്മമാരിൽ ഒരാൾ. പുട്ടപ്പ് ചെയ്ത മുടിയും ചായം പൂശിയ മുഖവും വിലകൂടിയ സാരിയും എടുത്താൽ പൊങ്ങാത്ത ആഭരണവും .
“അല്ല ഡോക്ടർ . ക്ലബ്ബിൽ ചേരുന്ന കാര്യം എന്തായി ?! ഡോക്ടറോട് ഞാൻ കുറെ തവണയായി പറയുന്നു . see Ms …(പേര് ഒരു നിമിഷംആലോചിച്ചിട്ട്)
ആഹ് സുലു !അങ്ങനല്ലേ മാഡത്തിന്റെ പേര് ! യാ.., നമ്മളെപ്പോലെ യങ്ങേർസ് ആയിട്ടുള്ള വനിതകൾക്ക് ഇങ്ങനെ വീടും ജോലിയും മാത്രം മതിയോ .? കുറച്ചൊരു എന്റർടൈൻമെൻറ് ഒക്കെ വേണ്ടേ ? ”
അവരുടെ ചോദ്യവും സംസാരവും ഒക്കെ കേട്ടിട്ട് അജുവിന്‌ നന്നേ കലിപ്പാവുന്നുണ്ട് .
പറച്ചിലുകെട്ടാ തോന്നും നല്ല നല്ല ആക്ടിവിറ്റീസ് ഉള്ള നല്ല ഒരു സംഭവമാണ് ഈ ക്ലബ് എന്ന് . ആഴ്ചയിലൊരിക്കൽ ആരുടേലും വീട്ടിൽ കൂടിയിരുന്നു സ്വന്തം വീട്ടിലെ കാര്യങ്ങൾ നൂറുമടങ്ങു ശക്തിയിൽ തള്ളുന്നതാണ് അവരുടെ എന്റർടൈൻമെന്റ് . ഇത് മനസ്സിലോർത്തു സുലു പറഞ്ഞു “ആലോചിച്ചിട്ട് പറയാം Mrs.ആനി ”
“ഓക്കേ dr. അടുത്താഴ്‌ച്ച ക്ലാരയുടെ ഫ്ലാറ്റിലാ മീറ്റിംഗ് . നിങ്ങൾ മൂന്നുപേരുംവരണം .”
“ലെറ്റ് അസ് തിങ്ക്”സുലു പറഞ്ഞു.
ആനി അജുവിന്റെ നേരെ തിരിഞ്ഞു.
“ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ ?”
“ഐ ആം ന്യൂ ഹിയർ ”
“ഏതു ഫ്ലാറ്റിൽ ?”
അതിന്റെ മറുപടി കേൾക്കാൻ സുലുവും കാതോർത്തു .
അപ്പോഴേക്കും ലിഫ്റ്റ് 11 ൽ എത്തി . ഓപ്പൺ ആയി .
അജു ഒന്നും മിണ്ടാതെ സുലുവിനെ ഒന്ന് നോക്കിയിട്ട് ഇറങ്ങി .
ആനിയുടെ അടുത്ത ചോദ്യം വരുന്നതിനു മുൻപ് 12ൽ സുലുവും ഇറങ്ങി നടന്നു .

ഫ്ലാറ്റിലെത്തിയ സുലു വേഗം ബെഡിൽ കയറി കിടന്നു . ‘എന്നാലും ഇവിടെ ആയിരിക്കുമോ ഇനി താമസം’ അവൾ അജുവിനെ കണ്ടകാര്യം ഓർത്തു കിടന്നു ഉറങ്ങിപ്പോയി . ക്ഷീണം കാരണമാണ് എന്ന് കരുതി മറ്റ് രണ്ടാളും ശല്യപ്പെടുത്താനും പോയില്ല .

പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയ സുലു അജുവിനെ കണ്ടില്ല . അവൾക്കൊരാശ്വാസം തോന്നി . പിന്നെ അടുത്തടുത്ത ദിവസങ്ങളിലൊന്നും അവർ തമ്മിൽ കണ്ടതേയില്ല .
സുലുവിന്റെ അന്നത്തെ വർത്താനം അജുവിനെ ഒരുപാട് ആശങ്കയിലാഴ്ത്തി . ‘അങ്ങനെ അവൾക്ക് എന്നെ മറക്കാൻ പറ്റുമോ ? എന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതായിരിക്കൂടെ?! ‘ ഈ വക ചിന്തകളാൽ അവനും ആകെ അസ്വസ്ഥമായി .

പിന്നീട് രണ്ടു ദിവസം കഴിഞ്ഞു കാശിയുടെ പിറന്നാളിന് നന്ദിനി ചേച്ചി സുലുവിനെയും ഗാങിനെയും ഫ്ലാറ്റിലേക്ക് വിളിച്ചു . ഹസ്ബന്റ് സ്ഥലത്തില്ലാത്തതുകൊണ്ട് മറ്റു ആരെയും വിളിക്കാതെ ചെറിയ ഒരാഘോഷം . അത്രയേ ഉണ്ടായിരുന്നുള്ളൂ . പക്ഷെ നമ്മടെ പെൺപുലികൾ മൂന്നും ചേർന്ന് ബലൂണും റിബണും കേക്കും ഒക്കെയായി അടിച്ചുപൊളിച്ചു . പക്ഷെ അതിന്റെ ആഫ്റ്റർ ഇഫക്ട് പിറ്റേദിവസമാണ് ഉണ്ടായത് .
കടുത്ത തലവേദന കാരണം സുലുവിനു കണ്ണുതുറക്കാൻ കഴിയുന്നില്ല . കൂട്ടത്തിൽ പനിയും.
“നിന്നോട് അപ്പോഴേ പറഞ്ഞതാ സുലു കുട്ടികളുടെ കൂട്ടത്തിൽ കൂടി ഇങ്ങനെ icecream വാരി വലിച്ചു കഴിക്കരുതെന്ന്. ഇനീപ്പോ ഞാൻ ഒരു ഇൻജെക്ഷൻ തരാം. റസ്റ്റ് എടുക്ക്.”
രശ്മി സുലുവിനെ വഴക്ക് പറഞ്ഞു .
“എനിക്ക് ടാബ്ലറ്റ് മതി “സുലു ചിണുങ്ങി .
“നീ ശെരിക്കും ഡോക്ടറാണോ പെണ്ണെ ?”അവൾക്കുള്ള ഭക്ഷണവും ആയി അങ്ങോട്ടേക്ക് വന്ന ത്രേസ്യാമ്മ അവളെ കളിയാക്കി .
കയ്യിൽ കിട്ടിയ മാഗസിൻ എടുത്ത് അവളെ എറിഞ്ഞാണ് സുലു അതിനു മറുപടി കൊടുത്തത് .
“അടങ്ങിക്കിടക്ക് സുലു . “രശ്മി സിറിഞ്ചുമായി വന്നു .
ഒട്ടും ഇഷ്ടമില്ലാതെ ഇന്ജെക്ഷനും വാങ്ങി സുലു കിടന്നു . കുറച്ചു കഴിഞ്ഞവർ പോയി . സുലു കണ്ണുകളടച്ചു കിടന്നു . അല്പസമയതിനകം ഉറങ്ങിപ്പോയി .

കുറേനേരം കഴിഞ്ഞു കണ്ണുതുറന്നപ്പോൾ അവൾക്കൊരാശ്വാസം തോന്നി . ഫ്രഷ് ആയിട്ട് അവൾ കിച്ചണിലേക്ക് ചെന്നു. “പടച്ചോനെ ഇവളുമാരിവിടെ കല്യാണത്തിന് വല്ലോം പാചകം ചെയ്‌തേതോ ?” അടുക്കളയുടെ കിടപ്പ് കണ്ട്അവൾ തലയ്ക്കു കൈ കൊടുത്തു .
പിന്നെ പതിയെ എല്ലാം ക്ലീനാക്കി . ശേഷം വേസ്റ്റ് പുറത്തുള്ള കളക്ഷൻ ബിന്നിലേക്ക് ഇടാൻ വേണ്ടി പുറത്തിറങ്ങി. അപ്പോഴാണ് അവരുടെ ഓപ്പോസിറ്റ് ഫ്ലാറ്റ് 12 C ലോക്ക് തുറക്കുന്ന സൗണ്ട് കേട്ടത്. ‘ഏഹ് ഇവിടെ താമസക്കാർ വന്നോ ‘അതും ചിന്തിച്ചു വേസ്റ്റ് കളഞ്ഞു തിരിഞ്ഞ സുലു കതകു തുറന്നു പുറത്തിറങ്ങിയ ആളെ കണ്ട് ഞെട്ടി . അജുക്ക !!ഇവിടെയും!! .
പക്ഷെ അവളെ അവിടെ കണ്ട അജുവിന്‌ യാതൊരു ഞെട്ടലും ഇല്ലായിരുന്നു . കാരണം വളരെ കഷ്ടപ്പെട്ട് അവളുടെ ഓപ്പോസിറ്റുള്ള ആ ഫ്ലാറ്റ് തന്നെ തരപ്പെടുത്തിയത് ഇങ്ങനെ അവളെ കാണാൻ തന്നെ ആണല്ലോ . പാവം സുലു അതറിയുന്നില്ലല്ലോ . ഒരു ത്രീഫോർത് സ്ലീവ് ഷോർട്ടോപ്പും ഒരു പലാസോയും ആയിരുന്നു സുലുവിന്റെ കോലം . പനിയുടെ ക്ഷീണം ആ മുഖത്തുണ്ട്. അവൻ അവളെ നോക്കിനിന്നു. സുലു അജുവിനെ കണ്ട മാത്രയിൽ വേഗം ഫ്ലാറ്റിലേക്ക് ഓടിക്കയറാന് നോക്കി .
“വെയിറ്റ് ! ഒരുനിമിഷം”
അതുകേട്ട് തുറന്നുപിടിച്ച വാതിലിലേക്ക് കയറി നിന്നുകൊണ്ട് അവൾ അവനെ നോക്കി .
“ഹോസ്പിറ്റലിൽ സൂപ്രണ്ട് ഉള്ളപ്പോൾ ഒരു ജൂനിയർ ഡോക്ടർ ലീവായാൽ അത് സീനിയർ ഡോക്ടറിനോടല്ല .., സുപ്രേണ്ടിനാണു ഇൻഫർമേഷൻ കൊടുക്കേണ്ടത് !dont U knw ദാറ്റ്?”
“സോറി സർ . എനിക്ക് നായർ സാറിനോട് ലീവ് പറഞ്ഞാണ് ശീലം ഇതുവരെയും ”
“change your habits. there is some rules there !U Hv to follow”
അതും പറഞ്ഞവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. “പനിയെങ്ങനുണ്ടിപ്പോ??”അത്രയും നേരം സ്ട്രിക്ട്ആയിട്ട് പറഞ്ഞ അജുവിന്റെ ശബ്ദം അല്ലായിരുന്നവിടെ ! തനിക്ക് പ്രിയപ്പെട്ടവർ അടുത്ത് വന്നു ചോദിക്കുന്ന പോലെ തോന്നി സുലുവിനു . അത് പക്ഷെ തോന്നലല്ലല്ലോ ,സത്യമല്ലേ !!!
“ഫൈൻ”
അവൾ അവനെ നോക്കാതെ പറഞ്ഞു .
“ഡോക്ടർ …”വിളി കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി . മനാഫ് ദൂരെ നിന്ന് കൈവീശി കാണിക്കുന്നു . സുലു തിരികെ കൈകൊണ്ട് വേവ് ചെയ്യുന്ന കണ്ട് തെല്ലൊരു ആശ്ചര്യത്തോടെ അജു അവളെ നോക്കി . എന്നിട്ട് തിരിഞ്ഞു അവന്റെ ഫ്ലാറ്റിലേക്ക് നീങ്ങി . എന്നിട്ട് മനുവിനെ നോക്കി . അപ്പോൾ മനു പിന്നിൽ നിന്നും വേറെ ആരെയോ കൈ കാട്ടി വിളിക്കുന്നു . നോക്കിയപ്പോൾ സെബാനും റഊഫും ആണ്‌. റഊഫിനെ കണ്ടതോടെ അജുവിന്‌ കലിപ്പായി . അവൻ സുലുവിനെ നോക്കി . അവരെ നോക്കി കൈ വീശിയിട്ട് അവൾ അകത്തേക്ക് പോയി . അവളകത്തേക്ക് പോയപ്പോ അജുവിനൊരാശ്വാസമായി . അവനും തിരികെ ഫ്ലാറ്റിലേക്ക് കയറി ഡോർ അടക്കാനായി നോക്കിയപ്പോൾ ദേ സുലു പുറത്തുവരുന്നു . ! അവൻ സൂക്ഷിച്ചു നോക്കിയപ്പോൾ തലയിലൂടെ ഒരു സ്കാർഫ് ഇട്ടിട്ടുണ്ട് . ഓ ! ഇതിനാണ് അകത്തേക്ക് പോയത് . അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും അത് പെട്ടപാടേ മാഞ്ഞു. കാരണം അവർ മൂന്നുപേരും വന്നു അവളെ പൊതിഞ്ഞു നിന്ന് വർത്താനം പറയുവാ.! അജു വെളിയിലിറങ്ങി ഡോർ ലോക്ക് ചെയ്തു .

“എന്തെ ഇന്ന് ലീവാണോ?”
സെബാൻ സുലുവിനോട് ചോദിച്ചു.
“അതെ !ചെറിയൊരു പനി”
“എന്നിട്ടെങ്ങനുണ്ട് ? മെഡിസിൻ കഴിച്ചോ ? ”
റഊഫിന്റെ മുഖത്തെ ഭാവം കണ്ട് സെബാന് ചിരിപൊട്ടി .
“അതൊക്കെ ഡോക്ടർക്കു പറഞ്ഞു കൊടുക്കണോ ? ല്ലേ ഡോക്ടർ”മനുവാണ് .
“Yes മരുന്നൊക്കെ കഴിച്ചു . ഒന്ന് പുറത്തേക്കിറങാന്നു കരുതി . ഒറ്റയ്ക്കിരുന്നു ബോറടിച്ചു ഫ്ലാറ്റിൽ “സുലു പറഞ്ഞു .
“ഞങ്ങൾ ദേ ഇവന്റെ ഫ്രണ്ട് ഉണ്ട് ഇവിടെ അപ്പുറത് . അവന്റെ കയ്യിന്നു ഇവനെന്തോ assiagnmnt വാങ്ങാനുണ്ട് . അതിനുവന്നതാ”മനുവിനെ ചൂണ്ടി സെബാൻ പറഞ്ഞു .
“ഒരു കാര്യം ചെയ്യ് . ഡോക്ടർ ഇവനെയും കൂട്ടി താഴെക്ക് പൊയ്ക്കോ . ഞങ്ങൾ പോയി അത് വാങ്ങട്ടെ ” സെബാൻ റഊഫിനെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചിട്ട് പറഞ്ഞു .
സുലു പെട്ടെന്ന് അജുവിനെ തിരഞ്ഞു . ഇവർ വരുന്ന കണ്ടപ്പോ മങ്ങിയ മുഖമാണ് . ഇതുവരെ തെളിഞ്ഞില്ല . ഫോണിൽ കുത്തി അപ്പുറത്തോട്ട് മാറി നിക്കുവാ . അത് കണ്ടപ്പോ അവൾക്ക് ചിരി വന്നു . ഇടയ്ക്കിടെ അജു ഇവരെ നോക്കുന്നുമുണ്ട് . അവൾ സെബാൻ മുന്നോട്ട് വെച്ച ആശയത്തോട് ഓക്കേ പറഞ്ഞു . അങ്ങനെ അവളും റഊഫും കൂടി മുന്നോട്ട് നടന്നു . മറ്റു രണ്ടുപേർ ബൈ പറഞ്ഞു നേരെ ഒപോസിറ്റിലേക്കും പോയി . അജുവിനെ കടന്നു പോയപ്പോൾ അവൾ ഒന്നുകൂടി റഊഫിനോട് ചേർന്ന് നടന്നു . ഇതുകണ്ട അജുവിന്‌ സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു . അവൻ അവന്റെ ഷർട്ടിന്റെ സ്ലീവ് ദേഷ്യപ്പെട്ട് ചുരുട്ടി. എന്നിട്ട് കയ്യെടുത്തു വയറിന്റെരണ്ട് സൈഡിലും കുത്തിയിട്ട് സുലുവും റഊഫും നടന്നുപോകുന്ന നോക്കിനിന്നു . അവരൊന്നിച്ചു ലിഫ്റ്റിലേക്ക് കയറുന്ന കണ്ടപ്പോൾ അവൻ ദേഷ്യത്തിൽ മുഖം തിരിച്ചു . എന്നിട്ട് ഫ്ലാറ്റിലേക്ക് കയറി വാതിൽ ശക്തിയായി അടച്ചു .

അജുവിന്റെ മുന്നിലൂടി റഊഫിനോട് ചേർന്നൊക്കെ വന്നെങ്കിലും ലിഫ്റ്റിൽ കയറിയതോടെ സുലുവിനു എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി . ഒരു ആവേശത്തിന് ഇറങ്ങിത്തിരിക്കുകയും ചെയ്തു… ഈ ചെക്കനോട് എന്നതാ ഇപ്പൊ സംസാരിക്കുക ! പുല്ല് ., ദൂരെ നിന്ന് ഒന്ന് നോക്കിയാൽ മതി എന്നായിരുന്നെങ്കിൽ അതെത്ര സിമ്പിൾ ആഹ് !! അല്ലേലും നമ്മൾ അതാണല്ലോ ഡെയിലി ചെയ്യാറ്! ഇതിപ്പോ എന്നതാ ചോദിക്കുക ?ഇങ്ങേരാണേൽ ബാക്കി രണ്ടെണ്ണത്തെപ്പോലെ എന്നോട് കമ്പനിയുമല്ല. ശോ!! അവളെങ്ങനെ ഓരോന്ന് ആലോചിച്ചു നിക്കുമ്പോഴാണ് മുഖത്തിന് മുന്നിലൂടെ ഒരു കൈ വീശുന്നത് കണ്ടത് . നോക്കിയപ്പോൾ റഊഫാണ്.
“എന്തുപറ്റി ? കയറിയിടം തൊട്ട് ആലോചന ആണല്ലോ ?”
“ഏഹ്,…ഒന്നൂല്ല Dr. ഞാൻ വെറുതെ..!!
അല്ല !എന്താ നിങ്ങൾ മൂന്നുപേരും ഇന്ന് പോയില്ലേ ??? ”
സുലു പതുക്കെ അവനോട് സംസാരിക്കാൻ തുടങ്ങി. ഭാഗ്യം അവനായിട്ട് സംസാരത്തിനു തുടക്കമിട്ടല്ലോ!
“ആദ്യം താൻ ഈ ഡോക്ടർ വിളി നിർത്തു. എന്തോ.. ഡോക്ടർ എന്ന് താൻ വിളിക്കുമ്പോ ഐ ഫീൽ എ ഡിസ്റ്റൻസ്.ബട്ട്… ഐ റിയലി ഡോണ്ട് വാണ്ട് ഇറ്റ് ” റഊഫിന്റെ ഈ പറച്ചില് കേട്ടിട്ട് സുലുവിനൊരു പന്തികേട് തോന്നിയെങ്കിലും അവൾ അതിവിദഗ്തമായി മറുപടി കൊടുത്തു :”അത് ശെരിയാ . അല്ലേലും സുഹൃത്തുക്കൾ തമ്മിൽ അങ്ങനുള്ള വിളികളുടെ ആവശ്യം ഒന്നൂല്ല. ഞാനും രശ്മിയും പോലെ !”അത് പറഞ്ഞിട്ടവൾ അവനെ ഒന്ന് നോക്കി.
ചെറിയൊരു മങ്ങൽ ണ്ടോ മുഖത്തു ?!

‘പിന്നില്ലാതെ ,കഷ്ടപ്പെട്ട് ഓരോന്ന് പറഞ്ഞു കൊണ്ടുവരുമ്പോഴാ അവളുടെ ഫ്രണ്ട് ആക്കൽ ! ഓ ഭാഗ്യം സഹോദരനാക്കാഞ്ഞത് !!’റഊഫ് മനസ്സിൽ വിചാരിച്ചു.

“അല്ല ഡോക്ടർ .,ഓ സോറി ,റഊഫ് ! Ok?! എന്താ നിങ്ങളിന്നു പോകാഞ്ഞത് ?”
സുലു വീണ്ടും ചോദിച്ചു.
“അതൊരു ഫ്രണ്ടിന്റെ കല്യാണം ഉണ്ട് . അതിനു പോകാൻ വേണ്ടി ലീവാക്കിയതാ. പിന്നെ മറ്റു ഫ്രണ്ട്സിനെ വിളിച്ചപ്പോൾ ചെയ്തപ്പോൾ വൈകിട്ട് റിസപ്‌ഷനു പോകാമെന്നു പറഞ്ഞു. മനുവിന് അസ്സൈൻമെന്റും ഉണ്ട് . അപ്പോപ്പിന്നെ അങ്ങാനാവട്ടേന്നു കരുതി. “റഊഫ് പറഞ്ഞു നിർത്തി .
“ഒരു ലീവ് വെറുതെ കളഞ്ഞല്ലോ “സുലു ചോദിച്ചു.
“ഏയ് ! കുഴപ്പമില്ല. അല്ലടോ ഇയാൾക്കെന്താ പെട്ടെന്ന് പനി ?!”
അപ്പോഴേക്കും ലിഫ്റ്റ് ഓപ്പൺ ആയി. അവർ ഇറങ്ങി ഗാർഡനിലേക്ക് നടന്നു .
പോകുന്ന വഴി സുലു അവനോട് ബർത്ഡേ സെലിബ്രേഷന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. അങ്ങനെ അവർ നടന്നു ഗാർഡന്റെ സൈഡിലെ പ്‌ളേ ഏരിയായിൽ ചെന്നു. അവൻ ഒരു സൈഡ് ബെഞ്ചിലും അവൾ സമീപത്തുണ്ടായിരുന്ന ഒരു ഊഞ്ഞാലിലും ഇരുന്നു!
“വീട്ടിൽ ആരൊക്കെയുണ്ട്?”ചോദ്യം കേട്ടപ്പോൾ സുലു ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു “ഉപ്പയും ഉമ്മയും പിന്നെ അനിയനും!അവൻ
ഹൈദെരാബാദിലാ. ട്രെയിനിങ് ആണ്”
അവൾ മറുപടി കൊടുത്തു!
റഊഫ് പിന്നെയും പിന്നെയും അവളോട് ഓരോന്നും ചോദിച്ചും പറഞ്ഞുമിരുന്നു!

വർക്കിംഗ് ആയതുകൊണ്ട് വേറെയാരും തങ്ങളെ കാണില്ലെന്ന് അവൾക്കറിയാമായിരുന്നതുകൊണ്ടാണ് ധൈര്യമായി അവൾ വന്നത്. എന്നാലും റിട്ടയേർഡ് പാർട്ടീസ് ആരെങ്കിലും തങ്ങളെ നോക്കുന്നുണ്ടോന്ന് അവൾ ചുമ്മാ ഒന്ന് കണ്ണോടിച്ചു . കാരണം പിന്നെ രണ്ട് ബ്ളോക്കിലും തങ്ങളെ കുറിച്ചായിരിക്കുമല്ലോ സംസാരം . ആനോട്ടത്തിന്റെ ഇടയിലാണ് അവളാ കാഴ്ച കണ്ടത്.

……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button