അമ്മ ഭരണസമിതി പിരിച്ചുവിട്ടതിൽ സന്തോഷം; കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വർഷ
താരസംഘടനയായ അമ്മയ്ക്ക് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വർഷ. കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ സന്തോഷമുണ്ട് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്നാണ് തന്റെ ആഗ്രഹം.
അർത്ഥവത്തായ ഒരു സംഘടനയായിരുന്നില്ല അമ്മ ‘ അതിൽ ജനാധിപത്യബോധമോ സമത്വമോ യുണ്ടായിരുന്നില്ല. നയ രൂപീകരണ സമിതിയിൽ നിന്ന് മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ആരോപണ വിധേയരായ മുകേഷ് ഉൾപ്പെടെയുള്ളവർ മാറി നിന്ന് അന്വേഷണത്തെ നേരിടണം.
സ്ത്രീകൾ പരാതി പറഞ്ഞാലും പരിഗണിക്കപ്പെടാത്ത അവസ്ഥയാണുണ്ടായിരുന്നത് ഇപ്പോൾ ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ്. അതിനാൽ പരാതി നൽകാൻ ഇരയായവർ തയ്യാറക ണം. അമ്മ സംഘടനയിൽ റബ്ബർ സ്റ്റാംപായി വനിതകളെ പ്രതിഷ്ഠിച്ചിട്ട് കാര്യമില്ലെന്നും ഗായത്രി വർഷ പറഞ്ഞു.