Kerala
മുകേഷിനോട് സിപിഎം രാജി ആവശ്യപ്പെടില്ല; സിനിമ നയരൂപീകരണ സമിതിയിൽ നിന്നൊഴിവാക്കും
ലൈംഗിക പീഡന പരാതിയിൽ മുകേഷിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടേണ്ടെന്ന് സിപിഎം തീരുമാനം. പാർട്ടി അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അതേസമയം സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും
സിപിഐ ദേശീയ നേതൃത്വം രാജി ആവശ്യപ്പെട്ടത് കണക്കിലെടുക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. സിനിമ നയരൂപീകരണ സമിതി പുനഃസംഘടിപ്പിക്കുമ്പോഴായിരിക്കും മുകേഷിനെ ഒഴിവാക്കുക. ഇപ്പോൾ നടപടിയുണ്ടാകില്ല.
അതേസമയം മുകേഷ് വിഷയം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.