Novel

കനൽ പൂവ്: ഭാഗം 13

രചന: കാശിനാഥൻ

അമ്മയെയും ഏട്ടനെയും പറഞ്ഞു വിട്ട ശേഷം അർജുൻ വീണ്ടും മുറിയിലേക്ക് കയറി വന്നപ്പോൾ, പാർവതി നിലത്തു തന്നെ ഇരിപ്പുണ്ട്.

ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് അവൻ മുറിയിലൂടെ നടന്നു.
ആരോടോ ഉച്ചത്തിൽ കയർത്തു സംസാരിക്കുന്നുണ്ട്. അല്പം കഴിഞ്ഞു
ഫോൺ കട്ട്‌ ആക്കിയ ശേഷം അർജുൻ ഡ്രസ്സിംഗ് റൂമിലേക്ക് പോകുകയായിരുന്നു.

അർജുനേട്ടാ..
പാർവതി വിളിച്ചതും അർജുൻ മുഖം തിരിച്ചു നോക്കി
ഞാൻ… ഞാൻ ഇവിടെ ഒന്ന് കിടന്നോട്ടെ, പ്ലീസ്..

നിറ മിഴികളോട് അവൾ അവനെ നോക്കി.

ഒന്നും പറയാതെ കൊണ്ട് അവൻ പോകുകയാണ് ചെയ്തേ.
കുളിച്ചു ഫ്രഷ് ആയി വേഷം മാറ്റി വരുമ്പോളും പാർവതി അതേ പോലെ ഇരിപ്പുണ്ട്.

നിനക്ക് കിടക്കാൻ എന്റെ കൂട്ട് വേണോടി…
അർജുൻ ശബ്ദം ഉയർത്തി ചോദിച്ചു.

പാർവതിയുടെ അനക്കം കേൾക്കാതെ വന്നപ്പോൾ അർജുൻ തിരിഞ്ഞു നോക്കി

ബോധം മറഞ്ഞു നിലത്തേക്ക് വീണ്ടും വീണു കിടക്കുന്നവളെ കണ്ടതും ഈ കുറി അവൻ പേടിച്ചു..

പാർവതി….
ഓടി ചെന്നു അവളെ കൈകളിൽ കോരി എടുത്തു.

പാർവതി… എടോ… പാർവതി..
അവൻ അവളുടെ കവിളിൽ പിടിച്ചു ഉലച്ചു.

ഹ്മ്മ്… നേർത്ത ഒരു മൂളൽ മാത്രം.

എടോ… പാർവതി…
അവൻ വീണ്ടും വിളിച്ചു.

ഹ്മ്മ്….

കണ്ണ് തുറക്ക്…. എടോ.. ഹോസ്പിറ്റലിൽ പോകാം…
.
കുഴപ്പമില്ല… മാറും.. ഇത്തിരി സമയം കിടന്നാൽ മതി…

അവൾ വീണ്ടും പറഞ്ഞു.

അർജുൻ പിന്നെയും കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു.. മുഖത്തേക്ക് കുടഞ്ഞു.

എടോ…എഴുന്നേറ്റു വന്നേ… പാർവതി..

ആഹ്….

അവൾ സാവധാനം എഴുന്നേറ്റു ഇരുന്നു.

ആകെ അവശയായത് പോലെ പെട്ടെന്ന് അർജുന് തോന്നി.

എന്താടോ…. എന്തെങ്കിലും വയ്യഴിക ഉണ്ടോ..

ഹ്മ്മ്… എന്റെ.. എന്റെ ബാഗ്, ഒന്നെടുത്തു തരാമോ…

വിക്കി വിക്കി അവൾ ചോദിച്ചു.

അർജുൻ പെട്ടെന്ന് തന്നെ ബാഗ് കൊണ്ട് വന്നു.

“ഗുളിക ഉണ്ട്, തല വേദനയുടെ, ഒന്നെടുത്തു തരാമോ…. പുറത്തേ ചെറിയ അറയിൽ….”

അവൾ ചോദിച്ചതും അർജുൻ ബാഗ് പരിശോദിച്ചു.

പാർവതി പറഞ്ഞത് പോലെ ഗുളിക ഉണ്ടായിരുന്നു.

അത് എടുത്തു അവൻ അവൾക്ക് നേർക്ക് നീട്ടി. എന്നിട്ട് ഒരു കപ്പിൽ വെള്ളവും എടുത്തു കൊടുത്തു..

ഗുളിക കഴിച്ചിട്ടു അവൾ വീണ്ടും അർജുന്റെ കിടക്കയിൽ നിന്നും എഴുന്നേറ്റു.

ഒന്ന് കിടന്നോട്ടെ, വല്ലാണ്ട് തല വേദനിക്കുന്നു.

പതിയെ പതിയെ അവൾ നടന്ന പോയ ശേഷം തലേ രാത്രിയിൽ കിടന്ന സ്ഥലത്തു ചെന്നിട്ട് വീണ്ടും കിടന്നു..

അർജുൻ തന്റെ കൈയിൽ ഇരുന്ന ഗുളികയുടെ കവർ നോക്കി. എന്നിട്ട് അതിന്റെ പേര് ഗൂഗിളിൽ സെർച്ച്‌ ചെയ്തു.

പാർവതിയ്ക്ക് മുൻപും തല വേദന വരാറുണ്ടോ..
അർജുന്റെ ശബ്ദം കേട്ടതും പാറു എഴുന്നേൽക്കൻ തുടങ്ങി.

ട്രാവൽ ചെയ്യുമ്പോൾ ഇടയ്ക്കു ഒക്കെ. അതുകൊണ്ട് മേടിച്ചത് ആയിരുന്നു.

ഹോസ്പിറ്റലിൽ പോകാം, റെഡി ആവു.

വേണ്ട… ഗുളിക കഴിച്ചത് കൊണ്ട് പെട്ടന്നു മാറും.

പിന്നീട് അർജുൻ മുറിയിൽ നിന്നും ഇറങ്ങി പോയിരിന്നു.
പാറു കിടന്നതേ അവൾക്ക് ഓർമയുള്ളൂ..
നല്ല ഉറക്കത്തിൽ ആയിരുന്നു അവള്.
അർജുൻ വന്നിട്ട് ആ സമയത്ത് അവളുടെ ബാഗ് ഒക്കെ ഒന്ന് പരിശോദിച്ചു.
പഠിത്തതിന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ ഇരിക്കുന്ന ഫയൽ അവൻ കണ്ടു.

എല്ലാം ഒന്ന് ഓടിച്ചു വായിച്ചു നിന്നപ്പോഴേക്കും,വീണ്ടും കോളിംഗ് ബെൽ ശബ്ദിച്ചു.
അതാരാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട്, അർജുൻ താഴേക്ക് ഇറങ്ങിച്ചെന്നു.

വാതിൽ തുറന്നപ്പോൾ സിന്ധു ചേച്ചി അകത്തേക്ക് കയറി.

മോനേ, അരുന്ധതി ചേച്ചി എന്നോട് പറഞ്ഞത്, തിരിച്ചു പൊയ്ക്കോളാൻ ആണ്. അതുകൊണ്ടാണ് ഞാൻ പോന്നത് കേട്ടോ.

സാരമില്ല ചേച്ചി കയറിവരു.

അവൻ ആവശ്യപ്പെട്ടതും സിന്ധു അകത്തേക്ക് പ്രവേശിച്ചു.

പാർവതിയേ കുറിച്ച് ചോദിക്കണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടെങ്കിലും, അവർക്ക് അർജുനെ ഭയമായിരുന്നു. കാരണം അനാവശ്യമായ, ഒരു ചോദ്യവും പാടില്ല എന്നുള്ളത് അവന്റെ താക്കീതാണ്.

കൂടുതലൊന്നും പറയാതെ അവർ അടുക്കളയിലേക്ക് ചെന്നു.

ചപ്പാത്തി ഇരിപ്പുണ്ട് ചേച്ചി. ഇനി വേറൊന്നും കുക്ക് ചെയ്യേണ്ട കേട്ടോ.

ശരി മോനേ.

ഹ്മ്മ്… രണ്ട് കപ്പ് കാപ്പി, എടുത്തു വച്ചേക്കു ഞാനിപ്പോൾ വരാം. അല്ലെങ്കിൽ വേണ്ട ചേച്ചി മുകളിലേക്ക് കൊണ്ടുവന്നേക്കു.
പറഞ്ഞ ശേഷം
അവൻ തന്റെ മുറിയിലേക്ക് കയറി ചെന്നപ്പോൾ, പാർവതി നിലത്തു കിടന്ന് നല്ല ഉറക്കത്തിൽ തന്നെയാണ്.
ഫോൺ
എടുത്തു പരിശോധിച്ചപ്പോൾ, ആരൊക്കെയോ രണ്ടുമൂന്നു തവണ അർജ്ജുനെ വിളിച്ചിട്ടുണ്ടായിരുന്നു.

പരിചയമില്ലാത്ത നമ്പർ ആയതിനാൽ അർജുൻ പെട്ടെന്ന് തിരിച്ചു വിളിച്ചു.

ഒഫീഷ്യൽ മാറ്റേഴ്സ് ഡിസ്കസ് ചെയ്യാനായി ആരോ അവനെ വിളിച്ചതാണ്.

ഫോണും എടുത്തുകൊണ്ട് അവൻ ബാൽക്കണിയിലേക്ക് പോയി. അവരോടൊക്കെ സംസാരിച്ചു ഫോൺ വെച്ച് തിരികെ റൂമിലേക്ക് വന്നപ്പോൾ സിന്ധു ചേച്ചി വാതിൽക്കൽ അക്ഷമയോടെ കാത്തുനിൽപ്പ് ഉണ്ട്..

ചേച്ചി…. കേറി വരൂ.

അവർ കയറിവന്നശേഷം,ചായ കപ്പുകൾ മേശപ്പുറത്തേക്ക് വെച്ചു.

നിലത്ത് കിടന്നുറങ്ങുന്ന പാർവതിയെ കണ്ടതും അവരുടെ മിഴികളിൽ അറിയാതെ ഒരു നനവ്.

സിന്ധു ചേച്ചി അവളെ ഒന്ന് വിളിച്ചുണർത്തിയ്ക്കെ,കുറെ നേരമായി ഉറങ്ങാൻ തുടങ്ങിയിട്ട്..

പറഞ്ഞശേഷം അർജുൻ ബെഡിലേക്ക് അമർന്നിരുന്നു.

മോളെ.. പാർവതി, എഴുന്നേൽക്കുന്നില്ലേ, പാർവതി
അവർ അവളുടെ ചുമലിൽ കൊട്ടി വിളിച്ചു.

പെട്ടെന്ന് പാർവതി ഞെട്ടി എഴുന്നേറ്റു.
ചേച്ചിയെ മുന്നിൽ കണ്ടതും വളരെ ആശ്വാസത്തോടുകൂടി അവൾ ഒന്ന് പുഞ്ചിരിച്ചു.

മോളെ ചായ കൊണ്ടുവന്നിട്ടുണ്ട്, പോയി മുഖമൊക്കെ കഴുകി വരാമോ?
ഹ്മ്മ്..
ചേച്ചി എപ്പോഴാണ് വന്നത്,

അരമണിക്കൂർ ആയതേയുള്ളൂ, മോൾ എന്താ കിടന്നത് സുഖമില്ലായിരുന്നോ, മുഖമൊക്കെ ആകേ വല്ലാണ്ട് ആണല്ലോ, ഈ കവിളൊക്കെ നീര് വന്ന പോലെ കിടക്കുന്നു എന്തു പറ്റിയതാണ് മോളെ…

അവർ അവളുടെ കവിളിലൂടെ മെല്ലെ വിരൽ ഓടിച്ച്.

ഒരുവശം ചരിഞ്ഞു കിടന്നതു കൊണ്ടാണ് ചേച്ചി, കുഴപ്പമൊന്നുമില്ല തലവേദന മാറി. ടാബ്ലറ്റ് എടുത്തിരുന്നു അതുകൊണ്ട് ഉറങ്ങിപ്പോയത് അറിഞ്ഞില്ല.

അവൾ മെല്ലെ എഴുന്നേറ്റപ്പോഴാണ് അർജുനെ കണ്ടത്.
പെട്ടെന്ന് പാർവതിയുടെ മുഖം താഴ്ന്നു.

ഇപ്പൊ വരാം ചേച്ചി പോയേക്കല്ലേ…

സിന്ധുവിന് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞശേഷം പാർവതി ബാത്റൂമിലേക്ക് പോയി.

ചേച്ചി പൊയ്ക്കോളൂ,കപ്പ് അവൾ കൊണ്ടുവന്ന് തരും.
അർജുൻ ശബ്ദമുയർത്തി

ശരി മോനെ.

അവർ വന്നതിലും വേഗത്തിൽ തന്നെ തിരിച്ചിറങ്ങി പോവുകയും ചെയ്തു.

ഒന്നു ഫ്രഷ് ആയ ശേഷം പാർവതി വന്നപ്പോൾ മുറിയിൽ അവർ ഇല്ലായിരുന്നു.

നിനക്ക് വെച്ചിരിക്കുന്നതാണ് ചായ..
അർജുൻ ഗൗരവത്തിൽ പാർവതിയോട് പറഞ്ഞു.

ചായക്കപ്പും എടുത്തുകൊണ്ട് അവൾ മുറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും അവന്റെ ശബ്ദം വീണ്ടും അവിടെ മുഴങ്ങി….തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button