Kerala
ഫോൺ സംഭാഷണ വിവാദങ്ങൾക്കിടെ പത്തനംതിട്ട എസ് പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു
പത്തനംതിട്ട എസ് പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി അപേക്ഷ നൽകിയത്. ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് അവധി അപേക്ഷ നൽകിയത്. നേരത്തെ തന്നെ കാണാനെത്തിയ സുജിത് ദാസിന് എഡിജിപി അജിത് കുമാർ അനുമതി നൽകിയിരുന്നില്ല
പിവി അൻവർ എംഎൽഎയും എസ് പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകും. സംഭാഷണം സുജിത് ദാസിന്റേതാണെന്ന് കണ്ടെത്തിയാൽ നടപടിക്ക് ആലോചനയുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി അജിത് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്
കഴിഞ്ഞ ദവിസമാണ് എസ് സുജിത് ദാസും പിവി അൻവർ എംഎൽഎയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. നിലവിൽ എസ് പി ഓഫീസിനെതിരായി നൽകിയ മരം മുറി പരാതി പിൻവലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിലുള്ളത്.