മുറപ്പെണ്ണ്: ഭാഗം 18
രചന: മിത്ര വിന്ദ
പദ്മ
സേതു വിളിച്ചു……
“എന്താണ്….. “?
“നി ഇവിടെ വന്നു ഒന്ന് ഇരിക്ക്…. ഒരു അഞ്ചു മിനിറ്റ്,,ന്റെ പെണ്ണിനെ ഞാൻ ഒന്ന് കണ്ടോട്ടേടോ ,, “അവൻ അവളെ നോക്കി..
“അത്… മുത്തശ്ശി വിളിക്കുന്നുണ്ട് ഏട്ടാ…. ഞാൻ പോകുവാ… ”
അവൾ വേഗം അവിടെ നിന്ന് ഇറങ്ങി പോന്നു..
എല്ലാവരും ഒരുമിച്ചു ഇരുന്ന് തമാശകൾ ഒക്കെ പറഞ്ഞു ആണ് food കഴിച്ചത്..
അടുത്ത ദിവസം ഉത്സവം… അതു കഴിഞ്ഞു വിവാഹ മുഹൂർത്തം നോക്കണം….
രണ്ട് ആഴ്ച കൂടി കുട്ടിക്ക് പരീക്ഷ ഉണ്ട്.. അതു കഴിഞ്ഞു വേളി..
എന്നിട്ട് എല്ലാ കഴിഞ്ഞു വേണം, മൂവർക്കും ഡൽഹിയിൽ മടങ്ങാൻ…
രണ്ടു മാസം അവിടെ നിന്നിട്ട്,,,ജോലി റിസൈൻ ചെയുന്നു,, എല്ലാവരും നാട്ടിൽ വരുന്നു..
ഏതെങ്കിലും ഐ ടി കമ്പനിയിൽ വർക്ക് ചെയ്യാൻ ആണ് ഇനി സേതുവിന്റ് തീരുമാനം..
അപ്പോൾ പിന്നെ എല്ലാവർക്കും വിഷമം ഉണ്ടാവില്ല..
അതൊക്ക കണക്കു കൂട്ടി ആണ് അവർ വന്നിരിക്കുന്നത്..
എല്ലാം കേട്ട് ശബ്‌ദിക്കാനാവാതെ ഇരിക്കുക ആണ് പദ്മ..
“പദ്മ… കുട്ടിയ്ക്ക് ഇഷ്ടായോ ഞാൻ വാങ്ങി തന്ന സാരീ….. ”
ഇടയ്ക്ക് സേതു അവളോട് ചോദിച്ചു.
“ഞാൻ അത് നോക്കിയില്ല ഏട്ടാ..”
“മ്മ്…. “അവൻ മൂളി..
റൂമിൽ എത്തിയിയിട്ടും അതിലേക്ക് നോക്കാൻ അവൾക്ക്ക് മനസ് വന്നില്ല..
******
സുമിത്രയുടെ ശവദാഹം ഒക്കെ കഴിഞ്ഞു എല്ലാവരും ഇരിക്കുക ആണ്..
“പൂജാമോളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തനം എന്നായിരുന്നു അവളുടെ ആഗ്രഹം…. ”
അമ്മാമ്മ sidhuvinod പറഞ്ഞു.
“ഇനി കുറച്ചു കഴിയാതെ അത് ഒന്നും നടക്കില്ല….. അങ്ങനെ ആണല്ലേ ചടങ്ങ്.. ”
അമ്മ പറഞ്ഞു..
അപ്പോളേക്കും മുത്തശ്ശിയും കൂടി അവിടേക്ക് വന്നു..
“ഞാൻ എത്ര ആശ്വസിപ്പിച്ചിട്ടും ആ കുട്ടീടെ കണ്ണ് തോരുന്നില്ല.. നി ഒന്ന് ചെല്ല് ന്റെ കുട്ടാ… %
മുത്തശ്ശി പറഞ്ഞപ്പോൾ സിദ്ധു അകത്തേക്ക് നടന്നു.
പൂജ തളർന്നു കിടക്കുക ആണ്..
അവൻ അകത്തേക്ക് കയറി.
“പൂജ…… ”
അവൻ വിളിച്ചു..
അവൾ കട്ടിലിൽ എഴുനേറ്റ് ഇരുന്നു..
“നി ഇങ്ങനെ കരഞ്ഞു തളർന്നു ഇരിക്കാതെ…. ഒന്ന് എഴുന്നേൽക്കും….. എല്ലാവർക്കും വിഷമം ഉണ്ട്…”
“എന്നാലും…. ഏട്ടാ… ന്റെ അമ്മ….. അമ്മയ്ക്ക് എന്റെ വിവാഹം….. അത് പോലും കൂടാതെ.. ”
അവൾ വിങ്ങി വിങ്ങി കരഞ്ഞു..
“അമ്മായിക്ക് ഈശ്വരൻ കൊടുത്ത ആയുസ് അത്രയും ഒള്ളു.. അങ്ങനെ ഓർത്താൽ മതി…. നമ്മൾ ആരും അല്ലാലോ എല്ലാം തീരുമാനിക്കുന്നത്…… അതൊക്ക നടത്തണ ആൾ മുകളിൽ ഇരിക്കുന്നവൻ അല്ലെ… ”
ഒരുപാട് നേരം അവളോട് സംസാരിച്ചു കഴിഞ്ഞു ആണ് പൂജയ്ക്ക് ഒരു ആശ്വാസം ആയത്..
ക്ലാസ്സ് ഉള്ളത് കൊണ്ട് സിദ്ധു അന്ന് തന്നെ പുറപ്പെടാൻ തീരുമാനിച്ചു..
അമ്മയു മുത്തശ്ശിയും രണ്ട് ആഴ്ച കഴിഞ്ഞും..
വൈകിട്ടോടു കൂടി അവൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി.
*****
അടുത്ത ദിവസം കാലത്തെ പദ്മ കോളേജിൽ പുറപ്പെടാൻ ഒരുങ്ങി..
സേതു കുളി ഒക്കെ കഴിഞ്ഞു ഭസ്മക്കൊട്ടയിൽ നിന്ന് ഭസ്മം എടുത്തു അണിയുക ആണ്..
അച്ഛനോട് ഒപ്പം ആണ് പദ്മ അന്ന് പുറപ്പെട്ടത്..
കോളേജിൽ എത്തിയിട്ടും അവൾക്ക് ഒരു ഉന്മേഷം പോലും തോന്നിയില്ല..
സിദ്ധു ഇടയ്ക്ക് ഒക്കെ അവളെ ശ്രദ്ധിക്കും എങ്കിലും അവൾ അവനെ നോക്കാൻ കൂട്ടാക്കി ഇല്ല..
ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി..
ഒരു ശനിയാഴ്ച….
സേതുവിന് ടൌൺ വരെ പോകണം..
അവൻ പദ്മയെ അവന്റെ ഒപ്പം ക്ഷണിച്ചു… എങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല..
അമ്മയും അപ്പച്ചിയും അവളെ ഏറെ നിർബന്ധിച്ചു എങ്കിലും അവൾ പോയില്ല..
ഒക്കെ വേളി കഴിഞ്ഞു മതി എന്നാ ണ് അവൾ മറുപടി പറഞ്ഞത്.
സേതുവിന്റ് മുഖത്ത് പെട്ടന്ന് വിഷമം ആയി എങ്കിലും അവൾ അതു ഗൗനിച്ചില്ല..
“ഇവിടെ വിട്ട് ഒരുപാട് ദൂരം പോകുന്നതിന്റ സങ്കടം ആണ് കുട്ടിയ്ക്ക്…. “അമ്മ അതു പറയുമ്പോൾ സേതുഏട്ടന് വീണ്ടും പ്രതീക്ഷ വന്നതായി അവൾക്ക് തോന്നി.
പദ്മയുടെ പരീക്ഷ അവസാനിക്കുക ആണ്…
ചുരുക്കി പറഞ്ഞാൽ കലാലയത്തോട് എല്ലാവരും good ബൈ പറയാൻ പോകുക ആണ്..
ആ ഒരു വല്ലാത്ത നീറ്റൽ ആണ് കുട്ടികളിൽ..
എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവൻ ആണ് സിദ്ധു..
ചുരുങ്ങിയ മാസം കൊണ്ട് അവർ സാറിനെ ഒരുപാട് ഇഷ്ടപ്പെട്ടു..
ഗുൽമോഹർ പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന പാതയിൽ കൂടി സാറും കുട്ടികളും ഒക്കെ കുറേ നടന്നു..
എല്ലാവർക്കും സാർ ഒരുപാട് ഉപദേശം നൽകി..
ഓരോരുത്തരായി സാറിനോട് യാത്ര പറഞ്ഞു പോയി.
അവസാന പദ്മയും സാറും തമ്മിൽ കണ്ടു..
അവൾ ആണെങ്കിൽ ഇപ്പോൾ കരഞ്ഞു പോകും എന്ന മട്ടിൽ ആണ്..
കാരണം ഇപ്പോളും തന്റെ നാഗത്താൻമാർ എന്തെങ്കിലും അത്ഭുദം കാണിച്ചു തന്നെ തന്റെ സാറിന്റെ മാത്രം ആയി മറ്റും എന്ന ആണ് അവളുടെ വിശ്വാസം m.
“പദ്മ… ഇപ്പോൾ ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല… തന്റെ ഫോൺ നമ്പർ ഒന്ന് തരുമോ..
ഞാൻ വിളിക്കാം… അവൻ അവളുടെ മുഖത്തേക്ക് നോക്കി……..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…