Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 12

രചന: തസ്‌നി

“അടുത്തത് ഒരു അൺനൗൺ ഡെഡിക്കേഷൻ ആണ്….ആർക്കാണെന്നോ ആരാണെന്നോ അറിയില്ല….

ഹൃദയപൂർവ്വം തന്റെ പ്രണയിനിക്ക് വേണ്ടി ‘ജീവംശമായി താനേ ‘എന്ന തീവണ്ടിയിലെ പാട്ട് ആണ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്….ആ പ്രണയിനിക്ക് വേണ്ടി നമ്മുടെ ആർ ജെ നീതു പാട്ട് പാടുന്നതാണ്….”

ഫുഡ് തരിപ്പിൽ കേറി ചുമയ്ക്കാൻ തുടങ്ങുമ്പോയേക്കും ആരോ വന്നു തലയിൽ കൊട്ടാൻ തുടങ്ങി…ഒരു ഗ്ലാസ്‌ വെള്ളവും എനിക്ക് നേരെ നീട്ടി….തല ഉയർത്തി നോക്കിയപ്പോൾ ന്യൂട്ടൺ ആണ്….

“🎵ജീവംശമായി…താനേ…നീ എന്നിൽ
കാലങ്ങൾ മുന്നേ…വന്നൂ…
ആത്മാവിനുള്ളിൽ ഈറൻ
തൂമഞ്ഞായ്…..
തോരാതെ പെയ്തു നീയേ…..🎵

കൂടെയുള്ള കോപ്പുകളെ നോക്കുമ്പോൾ എല്ലാം കിളി പോയ മട്ടിൽ ഇരിക്കുകയാ…ന്യൂട്ടൺ വന്നു എന്റെ തലയിൽ കൊട്ടിയതിനല്ല മറിച്ച് ആ ഡെഡിക്കേഷൻ കെട്ടിട്ടാണ്…

“ഡി അപ്പൊ നിന്റെ ആ അജ്ഞാത പാട്ട് കാമുകൻ ഈ കോളേജിൽ തന്നെയാ….”

ലച്ചുവിന്റെ വകയാണീ കണ്ടെത്തൽ…

ആന്മേരിയെ നോക്കുമ്പോൾ താടയ്ക്ക് കയ്യും കൊടുത്തു അഗാധമായ ചിന്തയിലാണ്….
എന്റെ വക കാലിന് ഒരു ചവിട്ട് കിട്ടിയപ്പോൾ അവൾ എന്താണെന്നുള്ള മട്ടിൽ എന്നെ തുറിച്ചു നോക്കി…

“ഇനി നിന്റെ ഗവേഷണം പറ….”

“ഇനി നമ്മളെ ഐനുക്ക ആയിരിക്കുമോ ആ പാട്ട്ക്കാരൻ….”

അവൾ ന്യൂട്ടനെ നോക്കി കൊണ്ടായിരുന്നു ചോദിച്ചത്…
ഒരു വേള എല്ലാരുടെയും നോട്ടം ന്യൂട്ടണിൽ പതിഞ്ഞു…

“ഏയ്…എന്നിട്ട് ഈ രണ്ടു വർഷത്തിനിടയിൽ ഇതുവരെ ഐനുക്ക പാടുന്നത് കേട്ടില്ലല്ലോ…ഇത് ഈ കോളേജിൽ തന്നെയുള്ള വേറെ ആരോ ആണ്….ആരായാലും അവന്റെ തടി കേടാവുന്നത് ഐനുക്കന്റെ കയ്യൊണ്ടായിരിക്കും….”

വലിയ എന്തോ കോമഡി പറഞ്ഞ മട്ടിൽ സ്നേഹ പൊട്ടിച്ചിരിക്കാൻ തുടങ്ങി…ഏറ്റു പിടിക്കാൻ കുറെ അൽകുൽത്തുകളും….
അവരുടെ നേരെ തുറിച്ചൊരു നോട്ടം പാസ്സാക്കി ആ അജ്ഞാതൻ ആരായിരിക്കും എന്ന ചിന്തയിലും ആണ്ടു…

“ശ്..ശ്….” പെട്ടെന്നാണ് റിയ ചുണ്ടിൽ വിരൽ വെച്ച് ആരോടും മിണ്ടല്ലേ എന്ന് പറഞ്ഞത്….

“എന്താടി….”
ഷാന അവളുടെ കാലിനൊരു ചവിട്ട് കൊടുത്തു കൊണ്ട് ചോദിച്ചു…

അവൾ കണ്ണ് കൊണ്ട് ഡിസ്കോ കളിക്കാൻ തുടങ്ങി…

“അതേയ് മുന്നിലെ ബെഞ്ചിൽ ഐനുക്കയും സജാദിക്കയുമൊക്കെ കാര്യമായ ചർച്ചയിലാണ്.. അതും ആ അൺനൗൺ ലവറിനെ കുറിച്ച്….ചെവി കൂർപ്പിച്ചു നിന്നാൽ ചിലപ്പോൾ വല്ല തുമ്പും കിട്ടും….”

ഇവളാരാ ജംമ്പനിലെ തുമ്പനോ എന്ന ചോദ്യമായിരുന്നു എല്ലാ മുഖങ്ങളിലും…

ഏതായാലും പറഞ്ഞതല്ലേ എന്ന് വിചാരിച്ചു എല്ലാരും ചെവി കൂർപ്പിച്ചു നിന്നു…

“ഏതാ ഈ അനോണിമസ് ലവർ….പ്രണയം തോന്നിയാൽ അത്‌ നേരിട്ട് ആ പെണ്ണിനോട് പറയാനുള്ള ചങ്കുറപ്പാ ആദ്യം വേണ്ടത്…അല്ലാതെ ഇങ്ങനത്തെ ഒരുമാതിരി….”
വാക്കുകൾ നമ്മളെ ന്യൂട്ടന്റെയാണ്….

എല്ലാരുടെയും മുഖത്തു നിരാശ നിഴലിച്ചു…

“എന്തായാലും ഐനുക്കയല്ല….വരട്ടെ…നാളെയും സെയിം പാട്ട് തന്നെ ഡെഡിക്കേറ്റ് ചെയ്യുമെങ്കിൽ നമുക്ക് റീക്രീയെഷൻ റൂമിൽ പോയി സമീലിക്കനോട് അന്വേഷിക്കാം…എന്തെങ്കിലും തുമ്പു കിട്ടുമായിരിക്കും.”

റിയ തന്നെയാണ് അടുത്ത തുമ്പിന്റെയും പ്രൊഡ്യൂസർ…

 

അങ്ങനെ പല ഗൂഢാലോചനകൾക്കും വിരാമമിട്ടു ക്ലാസ്സിലേക്ക് നടന്നു…

“ഹൈറാ….”

ആരാ എപ്പോഴും ഇങ്ങനെ പിന്നിൽ നിന്ന് വിളിക്കുന്നെ….വിളിക്കുന്നവരിക്കെന്ന മുന്നിൽ വന്നു വിളിച്ചാൽ….
പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ പേരറിയാത്ത ഒരു സീനിയർ ആണ്…
ഇടയ്ക്കിടെ കാണാറുണ്ട് എന്നല്ലാതെ വലിയ പരിചയമൊന്നുമില്ല

 

ഫ്രണ്ട്സിനെ അവിടെ നിർത്തി, ഇപ്പൊ വരാമെന്ന് പറഞ്ഞു അവന്റെ അരികിലേക്ക് നടന്നു….

“എന്തിനാ വിളിച്ചേ….”

“അത്‌…അത്‌….”

“ഞാൻ സിയാദ്…. എനിക്ക്…എനിക്ക് നിങ്ങളെ കൂട്ടത്തിലെ ഒരാളെ ഇഷ്ടമാണ്…”

പെട്ടെന്ന് കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി…

അറിയാതെ കണ്ണുകൾ മുന്നിലേക്ക് ഓടിച്ചപ്പോൾ കണ്ടു, കലിപ്പിൽ എന്നെ തന്നെ നോക്കി ബുള്ളറ്റിൽ ചാരി ഇരിക്കുന്ന ന്യൂട്ടനെ…

ഇപ്പൊ ശെരിയാക്കി തരാം…ഓനോട്‌ കൂടുതൽ അടുപ്പമുള്ളത് പോലെ സംസാരിക്കാൻ തുടങ്ങി….

“അതെ, ആരാ കക്ഷി…ഷാനയോ അതോ റിയയോ…”

“റിയ…3 വർഷമായി അവൾ അറിയാതെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട്….അവളോട് നേരിട്ട് പറഞ്ഞു അവൾ ഇത് റിജെക്ട് ചെയ്താൽ എനിക്കത് താങ്ങാൻ പറ്റില്ല…അത്രയ്ക്കും ആത്മാർത്ഥമായിട്ടാ ഞാൻ അവളെ ഇഷ്ടപെട്ടത്…അത്‌ കൊണ്ടാണെടോ….താൻ ഒന്ന് ഹെൽപ്പ് ചെയ്യണം….”

“ഓക്കേ…ഞാൻ പറയാം…ഇഷ്ടം തോന്നിയാൽ അത്‌ നേരിട്ട് പറയാനുള്ള ചങ്കുറപ്പാ ആദ്യം വേണ്ടത്….”

“ഞാൻ പറഞ്ഞോളാം…നീ ഇപ്പൊ ഒന്ന് സൂചിപ്പിച്ചാൽ മതി….”

ഇതും പറഞ്ഞ് എനിക്ക് നേരെ ഒരു റോസാപൂ നീട്ടി….

ഇത് എന്താ എന്നുള്ള സംശയഭാവത്തിൽ അവനെ നോക്കി…

“ഇത് നീ അവൾക്ക് കൊടുക്കണം….”

ഞാൻ ചിരിച്ചു കൊണ്ട് അത്‌ വാങ്ങി തിരിഞ്ഞു നടന്നു….പെട്ടെന്ന് എന്തോ വലിയ ശബ്ദം കേട്ട് ഞെട്ടി, പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ബുള്ളെറ്റ് ചവിട്ടി തായേ ഇട്ടു, തീപാറുന്ന കണ്ണുകളാലെ എന്നെ നോക്കി നിൽക്കുന്ന ന്യൂട്ടനെ കണ്ടത്…

ആ ഭാവം കണ്ടു കയ്യിലിരുന്ന പൂവ് അറിയാതെ നിലം പതിച്ചു…ചുറ്റുമുള്ളവരുടെ മുഖഭാവങ്ങളിൽ നിന്ന് മനസ്സിലായി ഇനി ഇവിടെ എന്തും സംഭവിക്കാം എന്ന്….

എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യവുമായി എന്നരികിലേക്ക് ഓരോ അടി വെച്ച് ന്യൂട്ടൺ വരുമ്പോഴും കാലുകൾ ഒന്ന് ചലിക്കാൻ പറ്റാതെ നിശ്ചലമായി പോയി….

“ആരാടി അവൻ….പറ ആരാന്ന്….”

ഒരു നിമിഷമാ ഗർജ്ജനത്തിൽ ഞെട്ടിത്തരിച്ചു…

“അത്‌ അത്‌….”
പേടി കൊണ്ട് വാക്കുകൾ പുറത്തേക്ക് വരുന്നില്ല…

പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു വലിച്ചു ദൂരെ നിൽക്കുന്ന സിയാദിക്കയുടെ അരികിലേക്ക് നടന്നു…

അവന്റെ നഖം എന്റെ കയ്യിൽ ആഴന്നിറങ്ങും തോറും എനിക്ക് മനസ്സിലായിരുന്നു അവനിൽ എത്രത്തോളം ദേഷ്യമുണ്ടെന്ന്….

 

ചെറുതായി ഒന്ന് ദേഷ്യം പിടിപ്പിക്കാമെന്ന് വിചാരിച്ചത് ഇത്രത്തോളം എത്തുമെന്ന് അറിയാതെ, അവന്റെ നഖങ്ങൾ അഴ്ന്നിറങ്ങുന്ന വേദന കൊണ്ട് കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുള്ളികളെ തുടച്ചു, പേടിച്ചു വിറച്ചു അവന്റെ കൂടെ ഒരു പ്രതിമ കണക്കെ നടന്നു, അല്ല അവന് എന്നെ വലിച്ചു നടന്നു……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button