Uncategorized

കാശിനാഥൻ-2: ഭാഗം 19

രചന: മിത്ര വിന്ദ

അങ്ങോട്ട് ഗിഫ്റ്റ് ഒന്നും വേണ്ടാത്ത സ്ഥിതിക്ക്, ഇങ്ങോട്ട് ട്രീറ്റ് വല്ലതും തരാൻ ഉദ്ദേശം ഉണ്ടോ ദേവ് സാറിന് ”

ബാഗ് എടുത്തു തോളിലേക്ക് ഇട്ട് കൊണ്ട് തിരിഞ്ഞു ജാനി ചോദിച്ചു.

“കാശി സാറ് തന്നോളും മാഡം.. നമ്മൾ ഒക്കെ പാവങ്ങൾ ആണ് ”

അവൻ പെട്ടെന്ന് പറഞ്ഞു.

“ഓഹോ… അങ്ങനെയാണോ,എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം,രാത്രി 7മണി ആകുമ്പോൾ, ഈഡൻ റസ്റ്റ്റന്റിൽ വന്നേക്കു… ഞാൻ അങ്ങോട്ട് ട്രീറ്റ് തരാം.എന്തെ ഈ പാവപ്പെട്ടവൻ വരുമോ ..”

ഒരു കൈ എളിക്ക് കുത്തി കൊണ്ട് ജാനി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“ഹേയ്.. വേണ്ട വേണ്ട… അതൊന്നും വേണ്ട മാഡം, എനിക്ക് കുറച്ചു തിരക്ക് ഉണ്ട്.. അതാണ്.. പ്ലീസ്.”

“വരും.. വന്നേ പറ്റു… ഞാൻ കാത്തിരിക്കും,പാർക്കിങ്ങിൽ ലെഫ്റ്റ് സൈഡിലെ തേർഡ് ബ്ലോക്കിൽ.ഷാർപ് 7o ക്ലോക്ക് . ഒക്കെ ”

അവന്റെ മറുപടി കാക്കാതെ കൊണ്ട് ജാനി വേഗത്തിൽ പുറത്തേക്ക് പാഞ്ഞു..

ദേവ്, ഓടി വന്നപ്പോഴേക്കും, ചാനലിൽ ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോറിലേക്ക് പോയിരുന്നു.

ഒരു റൊമാന്റിക് മൂളിപ്പാട്ട് ഒക്കെ പാടി കൊണ്ട് ജാനി നേരെ ചെന്നു വണ്ടി എടുത്തു.

എന്നിട്ട് അല്പം സ്പീഡിൽ തന്നെ ഓടിച്ചു ഗേറ്റ് കടന്ന് പോയി.

**

“ഏട്ടൻ എന്താണ് ആകെ പരവേശം പോലെ.. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നത് ആണ് കേട്ടോ.. ”

ഉമ്മറത്തു ഇരിക്കുന്ന ദേവിനെ നോക്കി ഗൗരി ചോദിച്ചു..

“ഹേയ് ഒന്നുല്ലടി, ഓരോ പ്രെഷറ്, നാളെ ഇമ്പോര്ടന്റ്റ്‌ ആയിട്ട് ഒന്ന് രണ്ടു മീറ്റിംഗ് ഉണ്ട്, അതിനെ കുറിച്ച് ഒക്കെ ഓർക്കുകയായിരുന്നു ”

“ഹ്മ്മ്, അതൊക്കെ ഏട്ടൻ പൂവ്നുള്ളും പോലെ കൈകാര്യം ചെയ്യില്ലേ, പിന്നെന്താ ഇത്രയും ടെൻഷൻ ”

അവന്റെ അടുത്തേക്ക് വന്നു നിന്ന് കൊണ്ട് മൈഥിലിയും ചോദിച്ചു.

“ഓഹ്.. എന്നാലും എനിക്ക് എന്തോ ഒരു വല്ലായ്മ പോലെ, ഞാൻ ഒന്നൂടെ ചെന്നു എല്ലാം ചെക്ക് ചെയ്തു നോക്കട്ടെ കേട്ടോ ”

അനുജത്തിമാരുടെ അരികിൽ നിന്നും അവൻ തന്റെ മുറിയുലേക്ക് പോയി.

സമയം 7.39

ജാനി അവിടെ വന്നു കാണുമോ ആവോ..

ഓർത്തപ്പോൾ വീണ്ടും ഉള്ളിന്റെ ഉള്ളിൽ ടെൻഷൻ കൂടി.

പോയാൽ ശരിയാവില്ല എന്ന് അവൻ നേരത്തെ തീർച്ചപ്പെടുത്തിയിരുന്നു.

കാരണം, കാശി സാറിനെയിം, ഫ്മിലിയെയും നന്നായി അറിയുന്ന ആളുകൾ ആണ് അവിടുത്തെ ഓണർ, പിന്നെ സ്റ്റാഫ്സ് ഒക്കെ..
ആ സ്ഥിതിയ്ക്ക് താനും ജാനിയും കൂടി അവിടെ..

ഹേയ് അത് ഒരിക്കലും ശരി ആവില്ല.

അവൻ തീർച്ചപ്പെടുത്തിയിരുന്നു.

ഫോൺ എടുത്തു വിളിച്ചു നോക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഒരു മടി ആയിരുന്നു മനസില്.

അതുകൊണ്ട് ആ ശ്രെമവും ഉപേക്ഷിച്ചു…

എന്നാൽ ഈ സമയത്ത് എല്ലാം ഒരുവൾ അവനെ നോക്കി കാത്തിരിക്കുകയായിരുന്നു.

ഓരോ ബൈക്കും കയറി വരുമ്പോൾ അവൾ നോക്കും, ദേവ് ആണോ എന്ന് പ്രതീക്ഷിച്ചു കൊണ്ട്..

പക്ഷെ എല്ലാം വെറുതെ ആയി,

9മണി വരെ ആ പാർക്കിങ്ങിൽ കിടന്ന ശേഷം ജാനി വണ്ടി റിവേഴ്‌സ് എടുത്തു തിരിച്ചു ഓടിച്ചു പോന്നു.

“ഇത് എവിടെ പോയത് ആയിരുന്നു കുട്ടി നീയ്, എത്ര നേരം ആയിട്ട് കാത്തു ഇരിക്കുവാ ”

വീട്ടിൽ എത്തിയതും കല്ലു വേഗം അവളുടെ അരികിലേക്ക് ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു.

എന്റെ ഫ്രണ്ട് മേഘ ഇന്ന് തിരിച്ചു കാനഡക്ക് പോകുവാ ആന്റി, അവളെ ഒന്ന് മീറ്റ് ചെയ്യണം എന്ന് ഒരു ആഗ്രഹം, അങ്ങനെ പോയതാണ്..

“മുഖം ഒക്കെ വല്ലാണ്ട് ആണല്ലോടാ,എന്ത് പറ്റി, സുഖം ഇല്ലെ”

“ഹ്മ്മ്.. ചെറിയ തലവേദന പോലെ, അതാണ്…. ആഹ് പിന്നെ ആന്റി ഫുഡ്‌ കഴിച്ചോ ”

“ഇല്ലന്നേ, വാ, നമ്മൾക്ക് ഒരുമിച്ചു ഇരിക്കാം, അതോ നിങ്ങൾ കഴിച്ചാരുന്നോ ”

“ജ്യൂസ് മാത്രം കുടിച്ചത്, വേറെ ഒന്നും കഴിച്ചില്ലന്നെ,, ആന്റി ഒരു കാര്യം ചെയ്യൂ, ഭക്ഷണം എടുത്തു വെയ്ക്കു, ഞാൻ ഡ്രസ്സ്‌ ഒന്ന് മാറ്റിയിട്ട് ഇപ്പൊ വരാം ”

പറഞ്ഞു കൊണ്ട് അവൾ വേഗം റൂമിലേക്ക് നടന്നു…

കല്ലു അപ്പോളേക്കും ചോറും കറികളും എടുത്തു മേശമേൽ വെച്ചിരുന്നു.

ഇത്തിരി വാരി കഴിച്ചുന്നു വരുത്തി തീർത്ത ശേഷം,അവൾ തല വേദന ആണെന്ന് പറഞ്ഞു എഴുന്നേറ്റു പോകുകയും ചെയ്തു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും അവൾ അങ്ങനെ കിടന്നു.

വല്ലാത്ത സങ്കടം തോന്നി, മിഴികൾ ഒക്കെ അങ്ങനെ പെയ്തു കൊണ്ടേയിരുന്നു.

ഒരുപാട് പ്രതീക്ഷിച്ചതാണ് ദേവ് വരുമെന്ന്.
പക്ഷെ….

ഓർക്കും തോറും നെഞ്ചിനു വല്ലാത്ത വേദന,

താൻ ഇത്തിരി ഓവർ സ്മാർട്ട്‌ ആയി പോയി,, അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്.വെറുതെ എന്തിനാ അയാളുടെ കാര്യത്തിൽ കയറി ഇട പെടുന്നത്.അയാൾക്ക് ട്രീറ്റ് കൊടുക്കാം എന്ന് പറഞ്ഞു എന്തിനാ വെറുതെ വിളിച്ചത്, യാതൊരു ആവശ്യവും ഇല്ലായിരുന്നു…

എന്നാലും ഒന്ന് വന്നു കൂടായിരുന്നോ.

അവനെ കുറിച്ച് ഉള്ള ഓർമകളും പേറി എപ്പോളോ ജാനി കണ്ണൊന്നു അടച്ചത്.

ഇതേ അവസ്ഥയിൽ ദേവും കഴിയുകയായിരുന്നു.

തലവേദന ആണെന്ന് പറഞ്ഞു ഒന്നും കഴിക്കാൻ ചെന്നില്ല, നേരത്തെ റൂമിൽ കേറി വാതിൽ അടച്ചു.

ഉറക്കം വരുന്നുണ്ട്, നാളെ ഓഫീസിൽ തിരക്ക് ആയിരിക്കും, അതുകൊണ്ട് നന്നായി ഒന്ന് ഉറങ്ങി എഴുനേറ്റാൽ മാത്രം ക്ഷീണം ഒക്കെ പോകുവൊള്ളൂ, എന്നത് ആയിരുന്നു അവൻ എല്ലാവരോടും പറഞ്ഞത്.

ജാനിയേ ഒന്ന് വിളിച്ചാൽ മതി ആയിരുന്നു,അല്ലെങ്കിൽ ഒരു മെസ്സേജ് എങ്കിലും അയക്കണം എന്നും ഓർത്തു.
പക്ഷെ… അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ട്, പിന്നെ അത് വേണ്ടന്ന് വെച്ചു.

വെളുപ്പാൻകാലം എപ്പോളോ ആയി അവനും ഒന്ന് ഉറങ്ങിയപ്പോൾ.

**

ദേവും ഗൗരിയും കൂടെ അന്ന് ഓഫീസിൽ വന്നപ്പോൾ ജാനി തന്റെ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നത് അവർ കണ്ടു.

ഗൗരി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഗുഡ് മോണിംഗ് വിഷ് ചെയ്തു.
തിരിച്ചു അവളും.

“മാഡം ഇന്ന് നേരത്തെയാണോ ”

ഗൗരി ചോദിച്ചു

“ഹ്മ്മ്.. ഒരു അഞ്ചുമിനിറ്റ് നേരത്തെ എത്തി”

ഗൗരിയ്ക്ക് മറുപടി നൽകി കൊണ്ട്, അവൾ ലിഫ്റ്റിന്റെ അടുത്തേയ്ക്ക് നടന്നു.

ഗൗരി അവളുടെ ഫ്ലോറിലേയ്ക്ക് പോയപ്പോൾ ജാനിയും ദേവും കൂടി ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു.

ഇരുവരും പരസ്പരം ഒന്നും സംസാരിച്ചതെ ഇല്ല.

ലിഫ്റ്റിൽ കയറിയപ്പോൾ ദേവ് പതിയെ മുഖം ഉയർത്തി ജാനിയെ നോക്കി..

അവൾ പക്ഷെ അവനെ ശ്രദ്ധിച്ചു പോലും ഇല്ല.

“മാഡം… സോറി ”

ദേവ് സാവധാനം പറഞ്ഞു, പക്ഷെ അവൾ അത് കേട്ടതായി പോലും ഭാവിച്ചില്ല.

തങ്ങളുടെ ഫ്ലോറിൽ എത്തി ലിഫ്റ്റ് നിന്നപ്പോൾ ജാനി ആദ്യം ഇറങ്ങി, എന്നിട്ട് നേരെ റൂമിലേക്ക് കയറി പോയി.

വല്ലാത്ത ഒരു നൊമ്പരത്തോടെ അവളുടെ പിന്നാലെ ദേവും…..തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button