Novel

അരികിലായ്: ഭാഗം 14

രചന: മുല്ല

മടിയോടെ അവൾ പറഞ്ഞതും ആദിയുടെ കണ്ണുകളിൽ ഞെട്ടൽ പ്രകടമായി…… അവന്റെ കൈകൾ അയഞ്ഞു….

എ… എന്താ പറഞ്ഞേ…..

ഞാൻ… പ്രഗ്നെന്റ് ആണോന്ന് എനിക്ക് സംശയണ്ട്…..

 

അപ്പൊ കുഴപ്പൊന്നും ഉണ്ടാവില്ലെന്ന് നീ അന്ന് പറഞ്ഞതോ…..

എനിക്കറിയില്ല ആദിയേട്ടാ…. സേഫ് ആണെന്നാ കരുതിയെ…. പക്ഷെ പിരീഡ്സ് ആയിട്ടില്ല ഇതുവരെ…. അപ്പൊ ഒരു സംശയം…..

മ്……

വെറുതെയൊന്ന് മൂളിയതും അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…..

ആദിയേട്ടന് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ….

എന്തിന്…..

ഇത് കാരണം….

എനിക്കെന്തിനാ നിന്നോട് ദേഷ്യം കല്ലു…. ഇതിന് ഞാനല്ലേ ഉത്തരവാദി….

ഇനി എന്ത് ചെയ്യും….

ഉറപ്പായിട്ടില്ലല്ലോ കല്ലു…. നമുക്ക് ടൗണില് ഏതേലും ലാബിൽ പോയി യൂറിൻ ടെസ്റ്റ്‌ ചെയ്ത് നോക്കാം…. എന്നിട്ട് ഉറപ്പിച്ചാൽ പോരെ……

മ്……

വേറെ  എന്തേലും ബുദ്ധിമുട്ട് ഉണ്ടോ നിനക്ക്…..

ഇല്ല…..

എന്നാ വാ…. ഇപ്പൊ തന്നെ പോകാം… ഇവിടുള്ളോരോട് എന്തേലും വാങ്ങാൻ പോകുന്നൂന്ന് പറഞ്ഞാ മതി…..  അല്ലെങ്കി ഞാൻ പറഞ്ഞോളാം…. വേഗം ഒരുങ്ങ്…. ടെൻഷൻ ആവണ്ട…..

അവളുടെ കവിളിൽ തഴുകി ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞതും അവളുടെ ടെൻഷൻ പകുതി കുറഞ്ഞിരുന്നു…..

ആദി മുറിക്ക് പുറത്തേക്ക് ഇറങ്ങി…. അവളോട് അങ്ങനെ പറഞ്ഞെങ്കിലും തന്റെ ഉള്ളിലെ ടെൻഷൻ എങ്ങനെ ഇല്ലാതാകും എന്നായിരുന്നു അവന്….

കല്ലു ഒരുങ്ങി ഇറങ്ങി വന്നതും രണ്ട് പേരും താഴേക്ക് ചെന്നു…. താഴെ അപ്പോൾ സുധിയും വന്നിരുന്നു…..
ഒരുങ്ങി ഇറങ്ങി വരുന്ന ഇരുവരെയും കണ്ടതും സുധിയുടെ നെറ്റി ചുളിഞ്ഞു…..

നീയിത് എപ്പോ വന്നെടാ ഇവിടെ….

ഇപ്പൊ തന്നെ….

അല്ല എവിടെക്കാ രണ്ടും കൂടെ….

ഞങ്ങൾക്ക് ഒന്ന് പുറത്ത് പോണം സുധിയേട്ടാ… അത്യാവശ്യ…

ചാടിക്കേറി കല്ലു പറഞ്ഞതും സുധി സംശയത്തോടെ ഇരുവരെയും നോക്കി….

സത്യം പറയടാ.. രണ്ടും കൂടെ എന്ത് ഒപ്പിക്കാനാ… ഒരു രണ്ട് ദിവസം കൂടെ ക്ഷമിച്ചൂടെടാ പിള്ളേരെ….

ഒന്നും ഒപ്പിക്കാനല്ല സുധി… ഒരു സംശയം തീർക്കാനുണ്ട്…. പോയി വന്നിട്ട് പറയാം…..

അത്‌ പറഞ്ഞു അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ കല്ലുവിന്റെ കയ്യിൽ പിടിച്ചു നടന്നു പോയി ആദി…. എന്തൊക്കെയോ സംശയത്തിൽ  അവരെ രണ്ട് പേരെയും നോക്കി നിന്നിട്ട് സുധി പിന്നെ അകത്തേക്ക് പോയി…..

മുത്തശ്ശിയോടും ചെറിയച്ഛനോടും ഒക്കെ പറഞ്ഞിട്ട് ഇരുവരും ഇറങ്ങി……

 

 

ലാബിൽ ഇരിക്കുമ്പോൾ നെഞ്ചേല്ലാം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു രണ്ടാൾക്കും……
എക്സാമിന്റെ റിസൾട്ട്‌ വരാൻ പോലും ഇത്രയും ടെൻഷൻ ഇല്ലായിരുന്നു എന്നോർത്തു ആദി…..

 

ആദിയേട്ടാ…. റിസൾട്ട്‌ പോസിറ്റീവ് ആവുകയാണെങ്കിലോ…..

ടെൻഷനോടെയുള്ള കല്ലുവിന്റെ ചോദ്യത്തിന് അവളെയൊന്ന് ചേർത്ത് പിടിച്ചു അവൻ….

ആവുന്നെങ്കി ആവട്ടെ കല്ലു…. നമ്മുടെ കുഞ്ഞല്ലേ….. വീട്ടിലുള്ളവരോട് പറയേണ്ടി വരും… എന്നാലും പോട്ടെ….

 

ആദിയുടെ ഉത്തരം കേട്ടതും അവളിൽ പുഞ്ചിരി നിറഞ്ഞു… ആശ്വാസവും……

 

റിസൾട്ട്‌ കയ്യിൽ കിട്ടിയതും തുറന്നു നോക്കാൻ പേടി തോന്നി…. കല്ലുവിന്റെ കയ്യിൽ നിന്നും വാങ്ങി ആദിയാണ്  നോക്കിയത്….

അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. അതിന്റെ അർത്ഥം അറിയാതെ കല്ലു നഖം കടിച്ചു കൊണ്ട് അവനെ നോക്കി….

എന്താ……

 

നെഗറ്റീവാ……

 

റിസൾട്ട്‌ മടക്കി പോക്കറ്റിലേക്ക് വെച്ചിട്ട് അവൻ പറഞ്ഞു….
അപ്പോഴാണ് കല്ലുവിന് ശ്വാസം നേരെ വീണത്…..

സമാധാനായില്ലേ… വാ… പോകാം…

അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു….. പുഞ്ചിരിയോടെ എഴുന്നേൽക്കുമ്പോൾ ഉള്ളിലെ ആശ്വാസം എത്രയായിരുന്നു എന്ന് അറിയില്ലായിരുന്നു അവൾക്ക് തന്നെ…….

 

പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ടാണ് അവർ അന്ന് പോയത്……

അവളെ കൊണ്ട് വിട്ടു വീട്ടിലേക്ക് പോകുമ്പോൾ സുധിയുടെ നോട്ടം അവൻ കണ്ടില്ലെന്ന് നടിച്ചു…. പക്ഷെ പിറ്റേന്ന് തന്നെ സുധിയോട് കാര്യം പറഞ്ഞിരുന്നു….. അപ്പൊ തുടങ്ങി നിർത്താതെ പൊട്ടിച്ചിരിച്ച സുധിയെ ആദി നടുവിനിട്ട് ഒന്ന് ചവിട്ടിയതോടെ ആണ് അവൻ ചിരി നിർത്തിയത്…. റിസൾട്ട്‌ ഇന്നലെ തന്നെ ആദി കളഞ്ഞിരുന്നു……

വൈകുന്നേരം ആയതും വീട് തിരക്കിലായി…….

പിറ്റേന്ന്…….

അന്നായിരുന്നു ആദിയുടെയും കല്ലുവിന്റെയും പിന്നെ അമ്മുവിന്റെയും അവളുടെ അംബിയേട്ടന്റെയും കല്യാണം…..

ഭഗവാന്റെ തിരുനടയിൽ വെച്ച് അമ്മുവിന്റെ കഴുത്തിലേക്ക് അമ്പിയും കല്ലുവിന്റെ കഴുത്തിലേക്ക് ആദിയും താലി ചാർത്തി…. കല്ലുവിന്റെ കണ്ണുകൾ ആ സമയം നിറഞ്ഞൊഴുകി…. കണ്ണടച്ച് കൊണ്ട് അവന്റെ സിന്ദൂരം ഏറ്റു വാങ്ങുമ്പോൾ ഉൾക്കണ്ണിൽ അവൾ കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന തന്റെ അച്ഛനെയും അമ്മയെയും…… ആദി അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ അവന്റെ സ്നേഹ മുദ്ര പതിപ്പിച്ചു….  അവന്റെ കവിളിലേക്കും പുഞ്ചിരിയോടെ അവൾ തന്റെ അധരങ്ങൾ അമർത്തി…..

ചുറ്റും നിന്ന എല്ലാവരുടെയും കണ്ണുകൾ ആ സമയം നിറയുകയും ഒപ്പം ചുണ്ടിൽ പുഞ്ചിരി വിടരുകയും ചെയ്തു………

 

ബാക്കിയുള്ള ചടങ്ങുകൾ എല്ലാം വീട്ടിൽ ആയിരുന്നു…..

അമ്മു പോകും നേരം എല്ലാവരെയും കെട്ടിപ്പിടിച്ചു കരഞ്ഞു …. അവൾക്ക് ഏറ്റവും വിഷമം കല്ലുവിനെ പിരിയുന്നതിൽ ആയിരുന്നു….. അവൾ അംബിയുടെ ഒപ്പം പോയതും എല്ലാവരും ഒരു നിമിഷം നിശബ്ദരായി മാറിയിരുന്നു….

മുത്തശ്ശിയുടെ അനുഗ്രഹത്തോടെ ആദിയുടെ വീട്ടിലേക്ക് കല്ലു വലത് കാൽ വെച്ച് കയറി…..

ഒരുപാട് നാളത്തെ തന്റെ ആഗ്രഹം പൂവണിഞ്ഞ സന്തോഷം അവളിൽ കാണാമായിരുന്നു……

 

ഒരുമിച്ച് ഒരു ഓഡിറ്റോറിയത്തിൽ റിസപ്ഷൻ വെച്ചു……
എല്ലാം കഴിയുമ്പോൾ സമയം ഏറെ ആയിരുന്നു…..

 

ആദിയുടെ മുറിയിലേക്ക് കല്ലുവിനെ ഒരു പുഞ്ചിരിയോടെ ആക്കി കൊടുത്തു ലളിതയും സരളയും രുദ്രയും കൂടെ….. അമ്മുവിനെ  ആദ്യമേ അംബിയുടെ അടുത്തേക്ക് വിട്ടിരുന്നു…….

 

വാതിൽ പുറകിൽ അടഞ്ഞതും കല്ലുവോന്നു ഞെട്ടി…..

വയറിനു കുറുകെ ആദിയുടെ കൈകൾ ചുറ്റുന്നതും  അവന്റെ ശ്വാസം തന്റെ കഴുത്തിൽ തട്ടുന്നതും അറിഞ്ഞു അവളിൽ ഒരു പിടപ്പ് ഉയർന്നു…..

കല്ലൂസേ….. ക്ഷീണിച്ചോ…..

അവളുടെ കാതോരം ആ ശബ്ദം കേട്ട് അവളൊന്ന് മൂളി….
പിന്നെ തിരിഞ്ഞു നിന്നു…..

ആദിയേട്ടാ…..

ഞാനൊരു കാര്യം പറയട്ടെ….

മ്…. പറ…..

 

എനിക്ക് പിരീഡ്സ് ആയി…. ആദിയേട്ടൻ കിടന്നു ഉറങ്ങിക്കോ….

ചിരിയമർത്തി പറയുന്നവളെ കണ്ണ് മിഴിച്ചു നോക്കി അവൻ….

കുറച്ചു മുന്നെയാ…. സോറി ആദിയേട്ടാ…..

ചിണുങ്ങി കൊണ്ട് പറഞ്ഞതും ആദിയൊന്ന് ചിരിച്ചു…..

സാരല്ല…. ഇപ്പൊ എന്തായാലും സമാധാനം ആയല്ലോ…. ഞാൻ കിടന്നു ഉറങ്ങിയേക്കാം…. നീയും കിടന്നോ…. ക്ഷീണം ഉണ്ടാവില്ലേ…..

 

ഒന്ന് മൂളി കിടക്കയിലേക്ക് കേറി അവൾ….. കട്ടിലിന്റെ ഓരം ചേർന്നു അവനും കിടന്നു…..

 

കല്ലൂസേ…..

എന്താ ആദിയേട്ടാ…..

കെട്ടിപ്പിടിക്കാലോ ല്ലേ…..

ചിരിയോടെ അവൻ ചോദിച്ചതും അവന്റെ നെഞ്ചിലേക്ക് തല വെച്ചു കിടന്നിരുന്നു അവൾ……

അവളെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ കഴിഞ്ഞു പോയൊരു നാളിന്റെ ഓർമയിൽ ഇരുവരുടെയും ചുണ്ടിൽ അപ്പോൾ വിരിഞ്ഞത് ഒരു പുഞ്ചിരി ആയിരുന്നു………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button