Novel

ഹൃദയം കൊണ്ട്: ഭാഗം 19

രചന: സുറുമി ഷാജി

“ഇനി എല്ലാവരും ഒന്ന് പുറത്തേക്കിറങ്‌! അവർക്ക് തനിച്ചെന്തെങ്കിലും പറയാനുണ്ടാവും. ” അജുക്കയുടെ ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ സുലു തിരിഞ്ഞു അജുവിനെ നോക്കി.
“അതെ അത് ശെരിയാ ! അജു ..മക്കളെ .. സുലുവിന്റെ കയ്യിന്നു കിട്ടാനുള്ളതെല്ലാം വാങ്ങിട്ട് വാ കേട്ടോ നിനക്കൊരു ബെഡ് ബുക്ക് ചെയ്തിടാം ഞാൻ “ഇക്കാക്കയുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. അജുവാണെങ്കിൽ ദയനീയമായി ഇക്കാക്കയെയും മറ്റുള്ളവരെയും നോക്കി. അവർ ചിരിച്ചുകൊണ്ട് പോയി.
സുലു ദേഷ്യത്തിൽ അജുവിനെ നോക്കി. അജു രണ്ടു കൈയ്യും ആട്ടി “അരുത് അബു കൊല്ലരുത് !”എന്ന് പറഞ്ഞിട്ട് ബാക്കിലേക്ക് നടന്നു.
സുലു മുന്നോട്ട് പെട്ടെന്ന് നടന്നു ചെന്ന് ബെഡിലിരുന്ന തലയണ എടുത്തവനെ എറിഞ്ഞു .
“ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ ??!! ആഹ് ??!! ഇപ്പൊ വീണ്ടും ഒന്നുമറിയാതെ ഞാൻ മാത്രം…”അതും പറഞ്ഞവൾ അവന്റെ നേരെ പാഞ്ഞടുത്തു.
“ഹാ ഞാനൊന്നു പറയട്ടെ . ഐഡിയ എന്റേതാണെലും എല്ലാരും സപ്പോർട്ട് ചെയ്തില്ലേ ?! പിന്നെ എന്നെ മാത്രം കൊല്ലുന്നതെന്തിനാ ?”അജു വീണ്ടും പിന്നോട്ട് പോയി.
“അതാ എനിക്കും മനസ്സിലാവാത്തത് . ഇവർ എന്റെ പേരന്റ്സ് ആണോ അതോ ഇയാളുടെ പേരന്റ്സ് ആണോ ,ശെടാ !” സുലു അവന്റെ നേരെ രണ്ടുകയ്യും ഏണിനു കൊടുത്തു നിന്നു.
അജു ചിരിച്ചുകൊണ്ട് അവൾക്കടുത്തേക്ക് വന്നു.”അവർ നിനക്കൊരു surprise ….ഉമ്മാ!!!!!!”അജു വയർ പൊത്തിപിടിച്ചു.
“ഹ അവരെ ഇടിക്കാൻ പക്ഷെ എനിക്ക് പറ്റില്ലല്ലോ . അതുകൊണ്ട് അതും കൂടി ചേർത്ത് മോനിരിക്കട്ടെ ” സുലു കൈ കുടഞ്ഞു.
“എന്ത് ഇടിയാടീ തന്നത് ! ഇക്കണക്കിനു നിന്റെ കൂടെ ഇനി അധികനാൾ ഞാൻ ജീവനോട് ഉണ്ടാവില്ല !!! നിർത്തി നിനക്കുള്ള സർപ്രൈസ് തരൽ ” അജു വയർ തടകിക്കൊണ്ട് പറഞ്ഞു.
“അയ്യടാ അത് പറ്റില്ല . I love surprises…. !” സുലു കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“ഉവ്വ . അത് ഇടി കിട്ടിയപ്പോ മനസ്സിലായി ! “അജുവിന്റെ പറച്ചിൽ കേട്ട് സുലു ചിരിച്ചു.
എന്നിട്ട് അവന്റെ അടുത്തേക്ക് നടന്നു.
“ഒരുപാട് വേദനിച്ചോ ? അത്രയെങ്കിലും തരണ്ടേ ഞാൻ ?! പിന്നെ ഇവിടുള്ളോർക്കുള്ളത് ഞാൻ പിന്നെ കൊടുത്തോളം ” സുലു അതുംപറഞ്ഞു അടുത്തെത്തിയതും അജു അവളെ ചുറ്റിപ്പിടിച്ചു അവനിലേക്ക് ചേർത്തു.
പെട്ടെന്നുള്ള ആ നീക്കം അവളൊട്ടും പ്രതീക്ഷിച്ചില്ല.
അവൾ അവനെ നോക്കി . അവൻ തിരിച്ചും. കുറച്ചുനേരം അവർ അങ്ങനെ കണ്ണും കണ്ണും നോക്കിനിന്നു. അജുവിനെ കണ്ടതുമുതലുള്ള കാര്യങ്ങൾ സുലുവിന്റെ മനസ്സിലൂടെ പോയി.
പെട്ടെന്ന് സുലുവിന്റെ ഫോൺ ബെല്ലടിച്ചു . അപ്പോഴാണ് രണ്ടുപേരും സ്വപ്നലോകത്തുന്നു ഉണർന്നത്. സുലു അജുവിന്റെ കൈവിടിയിച്ചു പോയി ഫോണെടുത്തു. സ്‌ക്രീനിൽ ‘ശ്രീ ‘ എന്ന് കണ്ടപ്പോഴേ അവൾ വേഗം അറ്റൻഡ് ചെയ്തു .
“ഹെലോ സുലു . നീ എപ്പോ വരുക ? ഞാൻ ഹോസ്റ്റലിലെത്തി !” അങ്ങേ തലക്കൽ നിന്നുള്ള ശ്രീയുടെ വാക്കുകൾ സുലുവിനു ഇരട്ടി സന്തോഷം നൽകി.
“ഞാൻ..ഞാൻ രണ്ടു ദിവസത്തിനുള്ളിൽ വരും. എല്ലാം.. എല്ലാം ശെരിയയോടാ ?”സുലു അന്വേഷിച്ചു.
“ഏതാണ്ടൊക്കെ .! നീ വായോ ! എത്തിയിട്ട് പറയാം ”
“എനിക്കും നിന്നോടൊരു സർപ്രൈസ് ന്യൂസ് പറയാനുണ്ട് “സുലു അജുവിനെ നോക്കിക്കൊണ്ട് പറഞ്ഞു.
അജു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.
കാൾ കട്ട് ചെയ്തു സുലു ഫോൺ ടേബിളിൽ വെച്ചു.
“അല്ല സർ ! ഇനിയെന്താ പരിപാടി ?? എപ്പോ PG എൻട്രൻസ് എക്സാം ?”സുലു അജുവിനോടായി ചോദിച്ചു.
“അതൊക്കെ അതിന്റെ വഴി നടക്കും. അതല്ല മേടം..ഇപ്പൊ നമ്മളുടെ നികാഹ് കഴിഞ്ഞല്ലോ !! നമ്മൾ ഭാര്യയും ഭർത്താവും ആണിപ്പോൾ ” അജു സുലുവിനു നേരെ നടന്നു.
“ആ അതിനു ?!” സുലു ഓരോ അടി പിന്നിലോട്ട് പോയി.
“അല്ല അപ്പോളന്നൊരു സാധനം നീ തരാന്നു പറഞ്ഞായിരുന്നു ” അജു ഒരു കുസൃതിയോടെ പറഞ്ഞു.
“എന്ന് ? എന്ത് സാധനം ?!! ഒരു സാധനവുമില്ല ! താഴേക്ക് പോകാം വാ ” സുലു ഓടി ബെഡിന്റെ അപ്പുറത്തു പോയി നിന്നു. അജു ഇപ്പുറത്തും.
“ദേ പെണ്ണെ കളിക്കല്ലേ !! ഒരെണ്ണം പ്ലീസ് .. നീ പറഞ്ഞതല്ലേ കല്യാണം കഴിഞ്ഞാൽ തരുമെന്ന് ” അജു കൃത്രിമ ഗൗരവം അണിഞ്ഞു.
“മക്കടെ ഉദ്ദേശമൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് ട്ടാ !! അതെ , കല്യാണം കഴിയുമ്പോൾ എന്തെങ്കിലും തരാം എന്ന് പറഞ്ഞെങ്കിൽ അതപ്പോൾ തരും. ഇപ്പൊ നികാഹ് അല്ലെ കഴിഞ്ഞത്. 2 വര്ഷം കഴിഞ്ഞു നാടറിഞ്ഞു കല്യാണം നടത്തിത്തരും ! അതുകഴിഞ്ഞു പരിഗണിക്കാം ഇത് “സുലു അവനെ നോക്കി ചിരിച്ചു കാണിച്ചു.
“എടി ദുഷ്‌ട്ടെ!!! ഇത്രക്ക് കണ്ണിൽ ചോരയില്ലാണ്ട് പെരുമാറരുത്. just One ! only One !please !! ” അജു അതും പറഞ്ഞു ബെഡിനപ്പുറത്തേക്ക് ചെന്നു. ആ സമയം സുലു ഇപ്പുറത്തേക്ക് വന്നു. അങ്ങനെ കുറെ നേരം രണ്ടാളും ബെഡിനു ചുറ്റും ഓടി. അവസാനം അജു ദേഷ്യത്തോടെ നോക്കി അവളെ.
“ഞാൻ പോവാ !! നോക്കിക്കോ ഇതിനെല്ലാം ഞാൻ പകരം വീട്ടും . നീ താങ്ങില്ല മോളെ “സുലുവിനെ അടിമുടി നോക്കി പറഞ്ഞിട്ട് അവൻ വാതിലിനടുത്തേക്ക് നടന്നു.
“Iam waiting “വിജയ് സ്റ്റൈലിൽ മറുപടി പറഞ്ഞിട്ട് സുലു മേശപ്പുറത്തിരുന്ന കണ്ണട എടുത്തു മുഖത്തുവെച്ചു.
അതുകണ്ട അജു ദേഷ്യത്തോടെ വാതിൽ തുറന്നു പുറത്തേക്ക് പോയി. അവൻ പോയതും സുലു ചിരിച്ചുകൊണ്ട് വാതിൽ ലോക്ക് ചെയ്യാനായി ചെന്നതും പെട്ടെന്ന് അജു വാതിൽ തുറന്നു അകത്തുകയറി സുലുവിനെ ഇടുപ്പിലൂടെ പിടിച്ചു ഡോറിൽ ചാരി നിർത്തി. എന്നിട്ട് അവൻ പതിയെ വാതിലിന്റെ കുറ്റിയിട്ടു. സുലു ‘പെട്ടല്ലോ പടച്ചോനെ ‘മനസ്സിൽ പറഞ്ഞു ചമ്മലോടെ അവനെ നോക്കി.
“എന്താ മോളെ ? ഓടുന്നില്ലേ ” അജു തിരക്കി.
സുലു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിനിന്നു.
അജു പതിയെ അവന്റെ മുഖം അവളിലേക്ക്‌ അടുപ്പിച്ചു.
സുലു കൈകൊണ്ട് അവന്റെ നെഞ്ചിൽ തടഞ്ഞുപിടിച്ചു.
അവൻ അവളുടെ കൈകളിൽ പിടുത്തമിട്ടു.
“പേടിക്കണ്ട ! ഒരെണ്ണം !! അതുമതിയെനിക്ക് ”
സുലു മിഴികളുയർത്തി അവനെ നോക്കി.
“കവിളിൽ മതി. “സുലു തല കുനിച്ചു.
“അയ്യടി ഇത്രയും ഓടിച്ചിട്ടോ?! നടക്കില്ല ” അജു അവളുടെ കൈകൾ അവന്റെ കഴുത്തിലേക്കിട്ടു. എന്നിട്ട് സുലുവിനെ ഒന്നൂടി ചേർത്ത് പിടിച്ചു. സുലുവിനു മൊത്തത്തിൽ ഒരു വിറയൽ തോന്നി.
സുലു അജുവിനെ നോക്കി. എന്നിട്ട് ചുണ്ടുകൾ കടിച്ചുപിടിചിട്ട് തല ഇരുവശത്തേക്കും ‘വേണ്ട ‘ എന്നർത്ഥത്തിൽ ചലിപ്പിച്ചു.
“അയ്യടി അവിടെയുമല്ലാ!!”ഒരു കള്ളച്ചിരിയോടെ അജു പറഞ്ഞതുകേട്ട് സുലു സംശയ രീതിയിൽ അവനെ നോക്കി.
അജു അവളെ ഒന്ന് നോക്കിയിട്ട് അവന്റെ മുഖം തട്ടത്തിനുള്ളിലൂടെ അവളുടെ ഇടത്തെ ചെവിയിലോട്ട് കൊണ്ടുവന്നു. അവന്റെ ശ്വാസം കഴുത്തിലേക്ക് പതിക്കുന്തോറും സുലുവിന്റെ നെഞ്ചിടിപ്പ് കൂടുന്നത് അവളറിഞ്ഞു. അജു പതിയെ അവളുടെ ചെവിയിൽ കടിച്ചു.
“സ്സ്സ്..”സുലുവിനു ചെറുതായിട്ട് വേദനിച്ചെങ്കിലും അവൾ കണ്ണുകൾ മെല്ലെയടച്ചു. എന്നിട്ട് ഇടത്തെ തോളുയർത്തി അവനിൽ നിന്നും അകന്നു മാറാൻ നോക്കി. പക്ഷെ അജു പിടി വിട്ടില്ല.
“ഇല്ല മോളെ.. ഇതും അല്ല. ഇത് നീ എന്നെ ഇടിച്ചതിനു പകരം കടിച്ചതാ!!” അവളുടെ കാതിലേക്ക് അവന്റെ ശബ്ദം ആഴ്ന്നിറങ്ങിയപ്പോൾ അവൾ സംശയത്തോടെ അവനെ നോക്കി.
അജുവിന്റെ കണ്ണുകൾ സുലുവിന്റെ മുഖത്തു കൂടി ഒഴുകി നടന്നു. പതിയെ അവളുടെ തട്ടത്തിന്റെ ഇടത്തെസൈഡ് പിടിച്ചു പിറകിലോട്ട് ഇട്ടു. സുലു അനങ്ങാതെ നിന്നു. അജു സുലുവിനെ പിടിച്ചു അവളുടെ കണ്ണാടിക്കു മുൻപിൽ കൊണ്ട് നിർത്തി. സുലു കണ്ണാടിയിലൂടെ അജുവിന്റെ കണ്ണ് പോകുന്നിടത്തേക്ക് നോക്കി. അവന്റെ മിഴികൾ അവളുടെ ഇടത്തെ ചെവിയുടെ തൊട്ടുതാഴെ കഴുത്തിൽ വന്നു നിക്കുന്നത് അവൾ കണ്ടു. അവിടെ ഒരു ചെറിയ മറുക് . അവൾ സംശയത്തോടെ അജുവിനെ തിരിഞ്ഞു നോക്കി.
“നീ ഞാനുമായി കൂട്ടിയിടിച്ച അന്ന് നിന്റെ പേടിച്ച മിഴികൾ മാത്രമല്ല.. തട്ടം തലയിൽ നിന്ന് വഴുതിയപ്പോൾ കണ്ണിൽപ്പെട്ടതാണ് ഈ തവിട്ടു നിറമുള്ള സുന്ദരിമറുക് ! പിന്നെ ഓരോ തവണ നിന്റെ തട്ടം തലയിൽ നിന്ന് തെന്നുമ്പോഴും അറിയാതെ കണ്ണുകൾ ഈ കുഞ്ഞുസുന്ദരിയെ തിരയുമായിരുന്നു. ഞാനല്ലാതെ ഇത് മറ്റാരും ആസ്വദിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് കൂടിയാ നീ എല്ലാവരോടും അകലം പാലിക്കാൻ പറഞ്ഞത് ” അജു പറഞ്ഞു നിർത്തിയതും സുലു അവനെ പിന്നിലേക്ക് തള്ളി.
“അയ്യടാ !അതിനു എല്ലാരും ഇയാളെപ്പോലെ ഇങ്ങനെ നോക്കി നടക്കുവല്ലേ ?? വൃത്തികെട്ട മനുഷ്യ ! സത്യം പറഞ്ഞോ ഈ ലെവലിൽ എത്രപേരെ വായിനോക്കിയിട്ടുണ്ട് ?!”
സുലു ദേഷ്യം ഭാവിച്ചു.
“അയ്യടി. എനിക്കതല്ലെ പണി. ഞാനൊന്നും വേറെ ആരെയും നോക്കിയിട്ടില്ല.”അജു എങ്ങോട്ടോ നോക്കി പറഞ്ഞു.
“അഥവാ നോക്കിയാലും കൊന്നുകളയും ചെക്കാ “സുലു അജുവിന്റെ കഴുത്തിൽ പിടി മുറുക്കി.
“ഇല്ല ഇല്ല വിട്,റബ്ബേ “അജു അവളുടെ കൈ മാറ്റാൻ നോക്കി
പെട്ടെന്ന് വാതിലിൽ മുട്ട് കേട്ടു. സുലു കയ്യെടുത്തു.
അജു കഴുത്തു തടകി.
സുലു വാതിൽ തുറക്കാനായി പോയതും അജു അവളുടെ കൈക്ക് പിടിച്ചു.
“തുറക്കല്ലേ,ഞാൻ ആ കുഞ്ഞുമറുകിൽ ഒന്ന് ചുണ്ടുചേർത്തോട്ടെ പ്ലീസ്…ന്റെ ഒരാഗ്രഹമാ . Firstkiss അത് അതിനായിരിക്കണമെന്നു ” അജു അവളെ പിടിച്ചു വലിച്ചു.
അപ്പോഴേക്കും വീണ്ടും കതകിൽ മുട്ട് കേട്ട് സുലു അവനെ തള്ളിമാറ്റി ഓടിപ്പോയി വാതിലുതുറന്നു.
“മതി. ബാക്കി വഴിയേ സംസാരിക്കാം . എവിടെ അവൻ ? ഇപ്പൊ ഫുഡ് കഴിച്ചു ഇറങ്ങിയാലേ പാതിരാത്രിയെങ്കിലും വീട്ടിലെത്തൂ” ഇക്കാക്ക ആയിരുന്നു.
അജു പല്ലിറുമ്മി ഇക്കാക്കയെയും സുലുവിനെയും നോക്കിയിട്ട് ഇറങ്ങി താഴേക്ക് പോയി.
സുലു വാ പൊത്തി ചിരിച്ചു.
കുറച്ചു കഴിഞ്ഞു അജുവും വീട്ടുകാരും പോകാനിറങ്ങി. അപ്പോഴും അജു നിരാശയോടെ സുലുവിനെ നോക്കി. അവളവനെ ആരും കാണാതെ sight അടിച്ചു കാണിച്ചു. അതുകണ്ട അജു ‘നിനക്കു ഞാൻ വെച്ചിട്ടുണ്ടെടി ‘എന്നർത്ഥത്തിൽ തലയാട്ടി.
തിരികെ റൂമിലെത്തി ഡ്രസ്സ് മാറുമ്പോൾ സുലു അറിയാതെ കണ്ണാടിയിലേക്ക് നോക്കി. കഴുത്തിലെ മറുകിലേക്ക് വിരലോടിച്ചപ്പോൾ അറിയാതെ ഒരു പുഞ്ചിരി അവളിൽ സ്ഥാനം പിടിച്ചു.

പിന്നെയവൾ വേഗം അക്ഷയിനെ വിളിച്ചു. ശ്രീയ വന്ന കാര്യം പറഞ്ഞു. അപ്പോഴേക്കും അവനും അറിഞ്ഞിരുന്നു. പക്ഷെ അവനെത്തിയത് പ്രമാണിച്ചു അങ്ങോട്ടേക്ക് അവന്റെ കസിന്സും മറ്റും വന്നതുകൊണ്ട് അവൻ വരാൻ ഒരാഴ്ച എടുക്കുമെന്നറിഞ്ഞപ്പോൾ സുലുവിനു സങ്കടമായി. എന്നാലും പ്രശ്നങ്ങൾ ഒതുങ്ങിയതിൽ അവൾ സന്തോഷിച്ചു. അവർ മൂന്നുപേരും ഉള്ള whatsApp ഗ്രൂപ്പിൽ അവൾ അവളുടെയും അജുക്കയുടെയും നികാഹിന്റെ ഫോട്ടോ അയച്ചു. ശ്രീയക്കും അക്ഷയിനും അതൊരു ഞെട്ടൽ തന്നെ ആയിരുന്നു. സുലുവും സംഭവിച്ചതൊക്കെ പറഞ്ഞു. എന്നിട്ട് തല്ക്കാലം കോളേജിൽ പറയണ്ട എല്ലാരേയും പിന്നീട് കല്യാണത്തിന് വിളിക്കാം അല്ലേൽ പരാതി വരും ഒന്നും അറിയിക്കാത്തതിൽ എന്നുള്ള തീരുമാനവും എടുത്തു.

പിന്നീട് സുലുവും ഹോസ്റ്റലിലെത്തി. ശ്രീയെ കെട്ടിപ്പിടിച്ചു കരഞ്ഞവൾ . അത്രയും സങ്കടമുണ്ടായിരുന്നു രണ്ടാൾക്കും. കഥകളൊക്കെ പരസ്പരം പറഞ്ഞു. അവരുടെ ഫ്രണ്ട്ഷിപ്പിന്റെ ആനുകൂല്യത്തിൽ ശ്രീയെ വിട്ടതാണെന്നും ചെറിയ രീതിയിൽ ഇപ്പോഴും വീട്ടുകാർക്ക് സംശയമുണ്ടെന്നും പറഞ്ഞു. അതുകൊണ്ട് ഇനി കൂടുതൽ ശ്രദ്ധിക്കണമെന്നു അവർക്കു മനസ്സിലായി.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞുള്ള കോളേജ് പ്രോഗ്രാമിന് ശ്രീയയും സുലുവും കൂടി ഒരു സെമിക്ലാസ്സിക്കൽ പെർഫോമെൻസ് ക്ലാസ്സിലെ നിർബന്ധം കാരണം ചെയ്യാമെന്നേറ്റു. അതിന്റെ പ്രാക്റ്റീസും കാര്യങ്ങളുമൊക്കെയായി മുന്നോട്ട് പോയി. ഇതിനിടയിൽ അജു ബാംഗ്ലൂർക്ക് ഉപ്പയുടെയും ഇക്കാക്കയുടെയും അടുത്തേക്ക് പോയി. തിരക്ക് കാരണം രണ്ടാളുടെയും വിളികൾ കുറഞ്ഞു.
അക്ഷയിനാണെങ്കിൽ ശ്രീയെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്. അതവന്റെ സംസാരത്തിൽ നിന്നും സുലുവിനു മനസ്സിലായി. തിരിച്ചു ശ്രീക്കും അങ്ങനെതന്നെ !!

അങ്ങനെ പ്രോഗ്രാം ദിവസം എത്തി. സുലുവും ശ്രീയും സിമിലർ ഡ്രെസ്സിൽ ഒരേപോലെ ഒരുങ്ങിവന്നു.
അവരുടെ ഊഴം എത്താൻ പിന്നെയും സമയം ഉള്ളതുകൊണ്ട് സുലു വെറുതെ ഫോണെടുത്തപ്പോഴാണ് അക്ഷയിന്റെ 8 missedcalls അവൾ കാണുന്നത്. അവൾ വേഗം whatsApp ഓപ്പൺ ആക്കി മെസേജ് നോക്കിയപ്പോൾ അവൻ ക്ലാസ്സിലുണ്ടെന്ന മെസേജ് ആയിരുന്നു അത്. അവൻ വരുമെന്ന് ഒരു അറിവും അവർക്കുണ്ടായിരുന്നില്ല . സുലു വേഗം ശ്രീയെയും കൂട്ടി താഴേക്കിറങ്ങി. അവളോട് ലൈബ്രറിയിലോട്ട് പോകാൻ പറഞ്ഞിട്ട് അവൾ നേരെ ക്ലാസിലെത്തി. അക്ഷയിനെ കണ്ട അവൾ ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവന്റെ കൈക്കു പിടിച്ചു വരാന്തയിലൂടെ ലൈബ്രറി ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
പെട്ടെന്നാണ് വരാന്തയിലേക്ക് നഹാസും കൂട്ടരും കയറിവന്നത്. സുലു അക്ഷയിനെയും കൊണ്ട് പായുന്നത് സംശയ രൂപേണ നോക്കി അവർക്കു പിന്നാലെ പോകാൻ നേരമാണ് താഴെ അവനാ കാഴ്ച കാണുന്നത്.
ബാംഗ്ലൂരിൽ നിന്ന് സുലുവിനോട് പറയാതെ എത്തിയതായിരുന്നു. നികാഹ് കഴിഞ്ഞതിൽ പിന്നെ അവളെയൊന്നു അടുത്ത് കിട്ടിയിട്ടില്ല. ഇന്നെന്തായാലും അന്ന് നടക്കാതെ പോയ ആഗ്രഹം സഫലീകരിക്കണം എന്നൊക്കെ വിചാരിച്ചാണ് അജു കോളേജിൽ എത്തിയത്. കാര് പാർക്ക് ചെയ്തിറങ്ങിയ അജു മുകളിലോട്ട് നോക്കിയപ്പോഴേ കണ്ടു..അക്ഷയുടെ കൈ പിടിച്ചു വലിച്ചു ഓടുന്ന സുലുവിനെ. അവൻ അവരെ നോക്കി ഒരു നിമിശം നിന്നിട്ട് നേരെ മുകളിലേക്ക് സ്റ്റെപ് കയറാനായി പോയി. അപ്പോഴാണ് നെഹാസും ഫ്രണ്ട്സും താഴേക്കിറങ്ങി വന്നത്. അജുവിനെ കണ്ടതും നഹാസ് കൂട്ടുകാരോടെന്നപോലെ പറഞ്ഞു :”ശെടാ നോക്കണേ..ഓരോരുത്തവളുമാരുടെ യോഗമേ !! ഒന്ന് പോകുമ്പോ വേറൊന്നു . ഇവനില്ലെങ്കിൽ അവൻ..!! എന്നതാന്നെ !!”അതുംപറഞ്ഞു ചിരിച്ച നഹ്സിന്റെ കോളറിൽ അജു കയറിപ്പിടിച്ചു.
“എന്നെ വിടടാ !! നീയും കണ്ടതല്ലേ ഇപ്പോൾ.. പോടാ പോയി നോക്ക്. ആ ലൈബ്രറിയുടെ മൂലക്കെങ്ങാനും കാണും !! ഫ്രണ്ട്സ് വന്നേക്കുന്നു ..ലോകത്തൊന്നുമില്ലാത്ത പവിത്രമായ ഫ്രണ്ട്ഷിപ് !! നീ പോയി നോക്ക് എന്ത് ഫ്രണ്ട്ഷിപ്പ് ആണതെന്നു ?!”ഇത്രയും പറഞ്ഞു അജുവുന്റെ കൈ വിടിയിച്ചിട്ട് നഹാസ് കൂട്ടുകാരെയും വിളിച്ചു പോയി.
അജുവിന്റെ ഹൃദയം നോവുന്ന പോലെ തോന്നിയവനു. അവന്റെ കണ്ണുകൾ ചുമന്നു. ദേഷ്യം കൊണ്ട് അവന്റെ സർവ്വ നാഡീഞരമ്പുകളും വരിഞ്ഞു മുറുകി.

“എടാ നീ എന്തൊക്കെയാ പറഞ്ഞത്.. അവർ തമ്മിൽ അങ്ങനൊന്നും ഇല്ലന്ന് നമ്മളെക്കാൾ നന്നായി ഇവനറിയാല്ലോ. പിന്നെന്തിനാടാ ?” നഹാസിന്റെ കൂട്ടുകാരിലൊരുവൻ ചോദിച്ചു.
“അതിപ്പോ എത്ര വലിയ സ്നേഹം ആണെങ്കിലും മറ്റുള്ളവർ സ്വന്തം പെണ്ണിനെക്കുറിച്ചു മോശമായി പറയുന്നത് ആരും സഹിക്കില്ല. പ്രത്യേകിച്ച് അവൻ. ഈ ചെറിയ ഡോസ് മതി അവർ തമ്മിൽ പിണങ്ങാൻ. അങ്ങനെ പതുക്കെ പതുക്കെ അവരെ തമ്മിൽ അകറ്റാടാ !!” നഹാസ് ക്രൂരമായൊരു പുഞ്ചിരിയോടെ പറഞ്ഞു.

ഈ സമയം ലൈബ്രറിയിലെത്തിയ അക്ഷയ് അവിടെ അവനെ കാത്തുനിന്ന ശ്രീയെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. അതുകണ്ട സുലുവിനും സങ്കടമായി. പുറത്തുനിന്നാരും കാണാതിരിക്കുവാൻ വേണ്ടി അകത്തെ വാതിൽ അവൾ പതിയെ ചാരി. ഈ സമയം അക്ഷയ് ശ്രീയുടെ മുഖമെല്ലാം ചുംബനങ്ങളാൽ മൂടി. അത്രയും നാൾ കാണാതിരുന്നതിന്റെ സങ്കടം രണ്ടുപേരും തീർത്തു. പതിയെ അക്ഷയ് സുലു അവിടെ ഉണ്ടെന്നുള്ള കാര്യം മറന്നു ശ്രീയുടെ അധരങ്ങളിലേക്ക് അവന്റെ ചുണ്ടുകൾ അമർത്തി. പെട്ടെന്ന് സുലു കതകിനു പിന്നിലേക്ക് തിരിഞ്ഞു നിന്ന് കണ്ണുപൊത്തി.

അതേ നേരത്താണ് സുലുവിനെയും അക്ഷയിനെയും അന്വേഷിച്ചു അജു ലൈബ്രറിയിലെത്തുന്നത്. അവൻ നേരെ റഫറൻസ്റൂമിന്റെ അടുത്തെത്തിയതും വാതിലിന്റെ വിടവിലൂടെ അക്ഷയ് അവളെ ചുംബിക്കുന്നതാണ് കാണുന്നത്.
ഒരേ കോസ്ട്യുമിൽ ഒരുപോലെ ഒരുങ്ങിനിന്നതിനാൽ അത് ശ്രീയ ആണെന്ന് മനസ്സിലാക്കാൻ അജുവിന്‌ കഴിഞ്ഞില്ല.
അവനു അവന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. അവന്റെ ഹൃദയം നിലച്ചപോലെ തോന്നിയവന്. അക്ഷയുടെ മുന്നിൽ നിക്കുന്നവളുടെ മൈലാഞ്ചി കൈകൾ അവന്റെ പിന്കഴുത്തിലൂടെ തലയിലേക്ക് അമരുന്നത് അജു കണ്ടു. അവന്റെ ഉള്ളം പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു. അവൻ വേഗം പുറത്തേക്കിറങ്ങി . വരാന്തയുടെ അരമതിലിൽ പിടിച്ചു താഴേക്ക് നോക്കവേ അജുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ ഒഴുകി.
‘ഇല്ല ! ഒരിക്കലും തന്റെ സുലു , അവളിങ്ങനെ ചെയ്യില്ല.’ അവൻ വിശ്വാസം വരാതെ ഒന്നുകൂടി ലൈബ്രറിയിലേക്ക് നടക്കാൻ തുനിഞ്ഞു.

ഈ സമയം അക്ഷയുടെയും ശ്രീയുടെയും പരിസരം മറന്നുള്ള നിൽപ്പ് കണ്ടു സുലു ചിരിച്ചുകൊണ്ട് പുറത്തിറങ്ങി. ആരെങ്കിലും വന്നാലോ എന്ന് കരുതി അവൾ ഓടി പുറത്തോട്ടിറങ്ങിയതും സാക്ഷാൽ അജുവിന്റെ മുന്നിലേക്കാണ് വന്നു നിന്നത്. അജുവിനെ കണ്ടതും അവളുടെ മുഖം വിടർന്നു.

അജു ലൈബ്രറിയിലേക്ക് തിരിഞ്ഞതും നാണം കലർന്ന ചിരിയുമായി സുലു ചാടി പുറത്തിറങ്ങി.
അപ്പോഴേക്ക് അജുവിന്‌ തൃപ്തിയായി. ‘അതെ ,അവൾ തന്നെയായിരുന്നു..’അജു ഉറപ്പിച്ചു. അവളുടെ വിളിക്ക് കാതോർക്കാതെ അവൻ വേഗം താഴേക്ക് പോയി. അപ്പോഴും കണ്ണുനീരിനാൽ അവനു പടികൾ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

അജുവിന്റെ ഈ പെരുമാറ്റം സുലുവിനു മനസ്സിലായില്ല.
എന്തുകൊണ്ടാണവൻ നിൽക്കാതെ പോയത് എന്നുള്ളതിനൊരു ഉത്തരവും അവൾക്കു കിട്ടിയില്ല.
‘ഇനി പുള്ളി ലൈബ്രറിയിൽ കണ്ടതിന്റെ ദേഷ്യം ആവുമോ ? ‘ സുലു ഓർത്തു.
‘ഏയ്..അതിനു അകത്തോട്ട് കയറാൻ വന്നപ്പോഴേ എന്നെ കണ്ടില്ലേ! പിന്നെന്തായിരിക്കും ?!’ അവൾ തല പുകഞ്ഞാലോചിച്ചു.
ഫോണെടുത്തു വിളിച്ചപ്പോൾ switchoff.
അവൾക്ക് ആകെ വല്ലായ്മ തോന്നി. കുറച്ചുകഴിഞ്ഞു അക്ഷയും ശ്രീയും വന്നപ്പോൾ അവൾ കാര്യം പറഞ്ഞു.
നിസാരകാര്യങ്ങൾക്കു അജുക്ക പിണങ്ങുന്നതു കൊണ്ട് കാര്യമാക്കണ്ട എന്നവർ ആശ്വസിപ്പിച്ചു. എന്നാലും സുലുവിനു സങ്കടം ആയി. അന്നുരാത്രി മുഴുവൻ അവൾ അവനെ വിളിക്കാൻ നോക്കി.
whatspp കാണുന്നില്ല. facebook കിട്ടുന്നില്ല. Instagram നോക്കിയിട്ട് അതിലും offline. അവൾക്കെന്തോ പേടിതോന്നി. അവൾ ശ്രീയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ശ്രീയ അവളെ ആശ്വസിപ്പിക്കാൻ പാടുപെട്ടു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അജുക്കയുടെ ഉമ്മ വിളിച്ചു. വളരെ നോർമൽ ആയിട്ടാണ് സംസാരിച്ചത്.
അവളും വെറുതെ അജു എവിടെ എന്ന് ചോദിച്ചപ്പോൾ ബാംഗ്ലൂർക്ക് പോയത് മോളറിഞ്ഞില്ലേ എന്ന് ചോദിച്ചു. അതിനു സുലു പെട്ടെന്ന് ആഹ് പറഞ്ഞു,മറന്നുപോയി എന്ന് കള്ളം പറഞ്ഞിട്ട് വേഗം ഫോൺ കട്ട് ചെയ്തു. അവൾക്കു സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായില്ല. തലയിണ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞവൾ.
പിന്നീടുള്ള ഓരോ ദിവസവും അവന്റെയൊരു കാൾനു വേണ്ടി കാത്തിരുന്നവൾ. അറിയാവുന്ന കുറച്ചു ഫ്രണ്ട്സിനോടും അന്വേഷിച്ചു . പക്ഷെ ഒരറിവും ഇല്ലായിരുന്നു.

കുറെയധികം ദിവസങ്ങൾക്കു ശേഷം സുലുവിന്റെ ഫോണിലേക്ക് മിജുവിന്റെ കാൾ വന്നു.
“സുലു ,നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?”
ഇക്കാക്കയുടെ ചോദ്യത്തിനവൾ സംശയത്തോടെ ഇല്ല എന്ന് മറുപടി കൊടുത്തു.
“പിന്നെയവൻ നിന്നോട് പറഞ്ഞിട്ടാണോ ലണ്ടണിലെക്ക് പോയത് ?!!” മിജുവിന്റെ വാക്കുകൾ സുലുവിന്റെ കാതുകളിൽ തീക്കനൽ കോരിയിട്ടപോലെ തോന്നി. അവൾ ഒന്നും മിണ്ടാതെ നിന്ന്.
“ഇവിടുന്നു നാട്ടിൽ പോകുവാന്നും പറഞ്ഞു പോയവനാ . 2 ദിവസം കഴിഞ്ഞപ്പോൾ അറിയുന്നു ലണ്ടനിലെത്തിയെന്നു. എന്താ മോളെ ?! അവൻ നിന്നെ വിട്ടുപോകില്ലെന്നും പറഞ്ഞു അവിടെത്തന്നെ പിജി ക്ക് സീറ്റ് വാങ്ങുമെന്ന് പറഞ്ഞവനല്ലേ ,പിന്നെന്തായിങ്ങനെ..??!!” മിജുവിന്റെ വാക്കുകൾക്ക് മറുപടി കൊടുക്കാതെ അവൾ പാവ കണക്കിന് നിന്നു. പതിയെ ഫോൺ കയ്യിൽ നിന്നും വഴുതി താഴേക്ക് വീണു. കണ്ണുനീര്തുള്ളികളുമായി സുലുവും !!!!

ദിവസങ്ങൾക്കു ശേഷം ഉപ്പ കാണാൻ വന്നപ്പോൾ സുലു പൊട്ടിക്കരഞ്ഞു കൊണ്ട് ഉപ്പയോടെല്ലാം പറഞ്ഞു. അദ്ദേഹത്തിനവളുടെ കണ്ണുനീർ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം നേരെ അജുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് പോയതിനു ശേഷം രണ്ടുമൂന്നു വെട്ടമല്ലാതെ അവൻ അവരെയും വിളിച്ചില്ല എന്നറിയാൻ കഴിഞ്ഞത്.
പിന്നെയദ്ദേഹം സുലുവിനെ വീട്ടിലേക്ക് കൊണ്ടുപോയി. പതുക്കെ അജുവിന്റെ ഉമ്മയുടെ വിളികളും കുറഞ്ഞുവന്നു. കാരണം ആ സ്ത്രീക്ക് സുലുവിനെ എന്തുപറഞ്ഞാശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു.
സുലുവിന്റെ ഓരോ ദിനവും കണ്ണീരിൽ മുങ്ങിക്കൊണ്ടിരുന്നു.
ഇതുകാണുന്തോറും അവളുടെ വീട്ടുകാർക്കും വിഷമമായി.
ഒരു ദിവസം സുലുവിന്റെ ഉപ്പ കുഴഞ്ഞുവീണു. ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ BP വേരിയേഷൻ ആണ്. അദ്ദേഹം സുലുവിനോട് ഒന്നേ ആവശ്യപ്പെട്ടുള്ളു ,എല്ലാം മറന്നു പഴയതു പോലെയാവാൻ.!
അതുപ്രകാരം സുലു അവളുടെ സങ്കടങ്ങളെ ഉള്ളിലൊതുക്കി. മുഖത്തൊരു പുഞ്ചിരി കൊണ്ടുവരാൻ അവൾ പഠിച്ചു.
തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്നവൾ പറഞ്ഞു പഠിച്ചു. തിരികെ കോളേജിലേക്കവൾ യാത്രയായി. അതിൽ ഏറ്റവും സന്തോഷിച്ചത് അക്ഷയും ശ്രീയും ആയിരുന്നു. അവർ അവളെ ഇടംവലം തിരിയാതെ എപ്പോഴും കൂടെനടന്നു.
അജു പോയതോടെ നഹാസിനു സുലുവിന്റെ മേലുള്ള നോട്ടം ഒന്നൂടി കൂടി. അവളെ വീഴ്ത്താൻ അവൻ പാളയടവും നോക്കി. പക്ഷെ ഒന്നും ഏറ്റില്ലന്നു മാത്രമല്ല സുലുവിന്റെ വായിൽ നിന്ന് കണക്കിന് വാങ്ങുകയും കിട്ടി. എന്നാലും അജുവിന്റെ വാക്കുകളിൽ നിന്ന് അവനു അവളോടുള്ള സ്നേഹം പെട്ടെന്നൊന്നും പോകില്ലന്നറിയാവുന്ന കൊണ്ടവൻ അവളെ ഉപദ്രവിക്കാൻ മാത്രം മുതിർന്നില്ല. കാരണം എങ്ങാനും അവൻ പ്രത്യക്ഷപ്പെട്ടാലോ അതുമല്ല ഏതുനേരവും അക്ഷയും ശ്രീയും ഓൾടോപ്പം ഉണ്ടാവേയും ചെയ്യും ! ഒരവസരത്തിനായ് അവനും വെയിറ്റ് ചെയ്തു.

അങ്ങനെയിരിക്കെ നാളുകൾ ശരവേഗത്തിൽ പാഞ്ഞു.
സുലു ഫൈനൽ ഇയറിലേക്ക് കയറി. പെട്ടെന്നൊരു ദിവസം അവളുടെ ഫോണിലേക്ക് മിജുവിന്റെ കാൾ വന്നു.
പ്രത്യേകിച്ച് വികാരം ഒന്നുമില്ലാതെ തന്നെ സുലു കാൾ അറ്റൻഡ് ചെയ്തു.
“ഹെലോ ഇക്കാകാ”….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button