Kerala

ഉരുൾപൊട്ടിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തേടി വീണ്ടും ദുരന്തം; അപകടത്തിൽ പരുക്കേറ്റ പ്രതിശ്രുത വരൻ ഗുരുതരാവസ്ഥയിൽ

വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസണും വാഹനാപകടത്തിൽ പരുക്ക്. ഇന്നലെ വൈകിട്ട് വെള്ളാരംകുന്നിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് ഇവർക്ക് പരുക്കേറ്റത്

ജെൻസണും ശ്രുതിയും സഞ്ചരിച്ച വാനുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജെൻസൺ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജെൻസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്. ശ്രുതി കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലാണ്

ഉരുൾപൊട്ടലിൽ അച്ഛൻ, അമ്മ, സഹോദരി അടക്കം കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഏക ആശ്രയമായിരുന്നു പ്രതിശ്രുത വരൻ ജെൻസൺ

Related Articles

Back to top button