ദുബൈ രാജകുമാരിയുടെ ഡിവേഴ്‌സ് ബ്രാന്റ് പെര്‍ഫ്യൂം വന്‍ ഹിറ്റ്
ദുബൈ: കുപ്പിക്കു പുറത്ത് ഇംഗ്ലീഷില്‍ ഡിവേഴ്‌സ് എന്നു എഴുതിയിരിക്കുന്ന ദുബൈ രാജകുമാരിയുടെ പെര്‍ഫ്യൂം ബ്രാന്റ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റ്. ഈയിടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രി ശൈഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റയിലൂടെ പുറത്തുവിട്ട പുതിയ പെര്‍ഫ്യൂം ബ്രാന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നത്.
മുപ്പതുകാരിയായ ശൈഖ മഹ്‌റയുടെ പുതിയ പെര്‍ഫ്യൂം എപ്പോള്‍ ലഭിക്കുമെന്നതാണ് ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളിലെ മുഖ്യ ചര്‍ച്ച.
കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ശൈഖ മഹ്‌റ തന്റെ ഭാര്‍ത്താവായിരുന്ന ശൈഖ് മനാ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മനാ അല്‍ മക്തൂമിനെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹമോചനം നടത്തിയത്. ലോക തലത്തില്‍ തന്നെ ഏറെ വൈറലായ ഒരു വിവാഹമോചനമായിരുന്നു ഇത്.
കഴിഞ്ഞ ദിവസമാണ് ശൈഖ മഹ്‌റ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഡിവേഴ്‌സ് പെര്‍ഫ്യൂം ലോകത്തിന് പരിചയപ്പെടുത്തിയത്.
കറുത്ത ചില്ലുകുപ്പിയില്‍ വെളുത്ത നിറത്തിലുള്ള അക്ഷരങ്ങളിലാണ് ഡിവോഴ്‌സ് എന്ന് എഴുതിയിരിക്കുന്നത്. ഇതിന്റെ ടീസര്‍ വിഡിയോയും മെഹ്‌റ ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചിരുന്നു. വലിയ സ്വീകാര്യതയാണ് ഇന്‍സ്റ്റാഗ്രാമില്‍ പെര്‍ഫ്യൂമിന് ലഭിക്കുന്നത്. പുതിയ പെര്‍ഫ്യൂമുകള്‍ വൈകാതെ വിപണിയിലിറങ്ങുമെന്നും മെഹ്‌റ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. എന്തായാലും ലോകം മുഴുവനുമുള്ള രാജകുമാരിയുടെ ആരാധകര്‍ കാത്തിരിക്കുകയാണ് പുതിയ പെര്‍ഫ്യൂം ബ്രാന്റ് സ്വന്തമാക്കാന്‍.