Novel

താലി: ഭാഗം 33

രചന: കാശിനാധൻ

“ചെറിയമ്മേ…. വാവ എന്ത് പറയുന്ന….”

“വാവ സുഖം ആയി ഇരിക്കുന്നു….. മോന് സുഖം ആണോ ”

“ആം.. എനിക്കു സുഖം.. കുഞ്ഞാവ എപ്പോൾ ആണ് എന്നോട് കളിയ്ക്കാൻ വരുന്നത്.. “…

.”ഉടനെ വരും kto…മോനോട് എന്നും കളിയ്ക്കും…. ”
..

റീത്താമ്മയും രാഗിണിയും കൂടി ഭക്ഷണം എല്ലാ എടുത്തു ടേബിളിൽ നിരത്തി..

വിശപ്പ് ഇല്ല എന്ന് പറഞ്ഞു ഗൗരി ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു എങ്കിലും രാഗിണിയും അംബികാമ്മയും അവളെ സ്നേഹപൂർവ്വം ശാസിച്ചു..

അന്ന് ആ വീട്ടിൽ ഉത്സവം തന്നെ ആയിരുന്നു..

കാരണം വൈകിട്ട് അഞ്ചുമണിയോടെ തരകൻ സാർ ഫോൺ വിളിച്ചു..

ഗൗരിയോട് കുഞ്ഞിന് ഒരാപത്തും സംഭവിക്കില്ല എന്ന് പറഞ്ഞു അവൾക്ക് ധൈര്യം നൽകി..

എല്ലാവർക്കും അതു അരിഞ്ഞതും സന്തോഷം ആയിരുന്നു.

എല്ലാ മുഖങ്ങളിലും സന്തോഷം തിരതല്ലി എങ്കിലും ഒരു മുഖം മാത്രം തിളങ്ങിയില്ല..

അത് മറ്റാരും ആയിരുന്നില്ല..

നമ്മുട മാധവ് ആയിരുന്നു.

അതു മനസിലായത് അവന്റെ നല്ലപാതിയ്ക്കും..

“എന്ത് പറ്റി മാധവ്… ഞാൻ രണ്ട് ദിവസം ആയി ശ്രെദ്ധിക്കുന്നു… മാധവിന് മാത്രം ഒരു സന്തോഷം ഇല്ലാത്തത് പോലെ.. സത്യം പറയു.. എന്നോട് എന്തെങ്കിലും ഒളിയ്ക്കുന്നുണ്ടോ.. ”

“എന്ത് ഒളിയ്ക്കാൻ… നീ എന്താണ് ഇങ്ങനെ ഒക്കെ സംസാരിയ്ക്കുന്നത്.. ഹോസ്പിറ്റലിൽ ഓരോരോ ടെൻഷൻ.. പിന്നെ നിന്റെ കാര്യം ഒക്കെ ഓർക്കുമ്പോൾ ”

അവൻ തന്റെ നെഞ്ചോട് ചേർത്തു കൊണ്ട് അവളെ വിശ്വസിപ്പിക്കാൻ ശ്രെമിച്ചു.

ഇപ്പോൾ ഒന്നും ഇവൾ അറിയേണ്ട എന്ന് അവൻ തീരുമാനിച്ചിരുന്നു.

**…

അന്ന് രാത്രിയിലും അടുത്ത ദിവസവും ഒക്കെ ഒരുപാട് തവണ മാധവിനെ ഡോക്ടർ രാം വിളിച്ചു..

ക്ഷമിക്കണം എന്ന ഒരേ ഒരു പല്ലവി മാത്രമേ അയാൾക്ക് പറയാനൊള്ളൂ..

അയാൾക്ക് ഒരുപാട് പറയാൻ ഉണ്ടായിരുന്നു…

പക്ഷെ ഒന്നും കേൾക്കുവാൻ ഉള്ള മാനസികാവസ്ഥ അവനു ഇല്ലായിരുന്നു.. എന്നിരുന്നാലും അടുത്ത ദിവസം താൻ വന്നു കാണണം എന്ന് ഡോക്ടർ അവനോട് അപേക്ഷിച്ചു.

അതിൻപ്രകാരം
അടുത്ത ദിവസം അവൻ രാം മോഹന്റെ ഒപിയിൽ ചെന്നു..
..

അപ്പോൾ അവിടെ നിന്ന് ഒരാൾ ഇറങ്ങി വരുന്നുണ്ടായിരുന്നു..

സോമശേഖരൻ.

“നീ ജയിച്ചു എന്ന് കരുതണ്ട… എന്റെ മകളെ ഞാൻ നിന്നിൽ നിന്ന് വീണ്ടെടുക്കും.. അത് ഉറപ്പ് ആണ്…. ”
ഈ വെല്ലുവിളി ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുന്നു… “അവൻ പുഞ്ചിരിച്ചു

“എന്റെ മകളെ ഞാൻ നിന്നോട് ഒപ്പം ജീവിയ്ക്കാൻ ഞാൻ അനുവദിക്കൂല്ല.. അതിന് ഞാൻ ഏതറ്റം വരെയും പോകും..നിന്റെ കുടുംബത്തിന്റെ അടിത്തറ എടുക്കും ഞാൻ ”
..

“താൻ ഏത് അറ്റം വരെ വേണമെങ്കിലും പൊയ്ക്കോളൂ.. പക്ഷെ ഒരു കാര്യം….. താൻ ഒരു ദിവസം എങ്കിലും തന്റെ മകളെ എന്നിൽ നിന്ന് ഒന്ന് അടർത്തി മാറ്റാൻ ശ്രെമിക്കൂ…. എന്നിട്ട് നമ്മൾക്ക് വീണ്ടും കാണാം… ”
..

അവൻ സോമശേഖരനെ ഒന്ന് പുച്ഛത്തിൽ നോക്കിയിട്ട് റാമിന്റെ അടുത്തേക്ക് പോയി.
..

“തിരക്ക് ആണോ സാർ… ”
..

“ഹേയ് അല്ല….. താൻ ഇരിക്കൂ… ”

“എന്താണ് അയാളുടെ ദുരുദ്ദേശം…. ”

“അത്…. മാധവിനെയും ഗൗരിയേയും ഒരുമിച്ചു ജീവിയ്ക്കാൻ അയാൾ സമ്മതിക്കില്ല… ”

“മ്മ്……”

“മാധവ്…. തന്നോട് ഉള്ള എല്ലാ സ്‌നേഹവും വെച്ച് ഞാൻ പറയട്ടെ… താൻ ഈ നാട് വിട്ട് പോകുക.. എന്നിട്ട് എവിടെ എങ്കിലും പോയി സമാധാനത്തോടെ ജീവിയ്ക്ക് ”

“സാർ ഉദ്ദേശിച്ചത് ഒളിച്ചോട്ടം അല്ലെ…. ”

.”അങ്ങനെയും ഒരു കണക്കിന് പറയാം… ”

“ഞാൻ ഒരു ഭീരുവല്ല സാർ….. ഞാൻ ഇവിടെ തന്നെ ജീവിയ്ക്കും.. അയാളുടെ മകളും എന്റെ കൂടെ കാണും….. അതിനു വേണ്ടി അയാൾ എന്തൊക്ക ദുഷ്ടത്തരം കാണിച്ചാലും ഞാൻ അതു ഒക്കെ അതിജീവിയ്ക്കും…”

“ഞാൻ ഒരാഴ്ച ലീവാണ്….. ബാംഗ്ലൂർ വരെ ഒന്ന് പോകണം…എന്റെ മകൾ അവിടെ ആണ് പഠിക്കുന്നത്. അതുകൊണ്ട് എന്താവശ്യം ഉണ്ടെങ്കിൽ പോലും ഡോക്ടർ മിത്രയെ കണ്ടാൽ മതി..അതു പറയാൻ ആണ് ഞാൻ മാധവിനെ വിളിച്ചത് “…
Sure സാർ…. ”

തിരികെ വരും വഴി അവൻ മിത്രയെ കണ്ടു..

ഡോക്ടർ രാം ന്റെ യാത്രയെ കുറിച്ച് അയാൾ അവളോട് പറഞ്ഞു.

.
“എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി “എന്ന് അവൾ പറയുകയും ചെയ്തു.

ദിവസങ്ങൾ പിന്നിട്ടു കൊണ്ട് ഇരുന്നു..

ചെറിയ ക്ഷീണം ഒക്കെ ഇടയ്ക്ക് ഉണ്ടങ്കിൽ പോലും ഗൗരി ഹാപ്പി ആയിരുന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button