Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 24

രചന: തസ്‌നി

എന്റെ കയ്യും പിടിച്ചു ന്യൂട്ടൻ  നേരെ പോയത് വാഷ് റൂമിലേക്കായിരുന്നു ….
എന്തിനാ ഇങ്ങോട്ടേക്കു വന്നേ എന്ന്  ചിന്തിക്കുമ്പോഴാണ് ന്യൂട്ടൻ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി കഴിക്കുന്നത് കണ്ടത്….

“അയ്യേ.. ”
ഇനിയിപ്പോ ഫ്രൂട്ടി ഷർട്ടിൽ ആയതിനു പീഡിപ്പിക്കാൻ പോണതാണോ എന്ന് വിചാരിച്ചു
രണ്ടുകൈ  കൊണ്ടു മുഖം പൊത്തി പിറകോട്ടു മാറി…

ന്യൂട്ടന്റെ ഭാഗത്ത് നിന്നും യാതൊരു വിധ ചലനവും കാണായിട്ട്,
ഇതിപ്പോ ഫ്രീ ആയിട്ട് ബോഡി ഷോ നടത്തുകയാണല്ലോ എന്ന് ചിന്തിച്ചു, മെല്ലെ  വിരലുകൾക്ക് ഇടയിലൂടെ കണ്ണ് തുറന്നു നോക്കി….

രോമാവൃതമായ നെഞ്ചോക്കെ ഉൾക്കണ്ണിൽ കണ്ടു നോക്കിയപ്പോൾ , ഷർട്ട് ഊരി കയ്യിൽ പിടിച്ചു ഉള്ളിലെ  ടി ഷർട്ട്  ശരിയാക്കുന്ന തിരക്കിലാണ്…
മുഖത്തെ കലിപ്പിന് മാത്രം ഒട്ടും ശമനം ഇല്ല..

“ഡി ”

ന്യൂട്ടന്റെ അലർച്ച കേൾക്കും മുന്നേ പൊത്തിപിടിച്ച കൈകൾ ഊർന്നു പോയി…

“വിത്തിൻ 1 മിനിറ്റ്, ഈ ഷർട്ട്‌ ക്ലീൻ ചെയ്തിരിക്കണം…. ”

എന്റെ നേരെ ഷർട്ടും നീട്ടി ന്യൂട്ടൻ പറയുന്നത് കേട്ട് ആദ്യം കിളി പോയെങ്കിലും പെട്ടെന്നതൊരു പുഞ്ചിരിയിലേക്ക് മാറി  ….

ചെറു ചിരിയാൽ ഷർട്ടും വാങ്ങി ന്യൂട്ടനെ നോക്കിയപ്പോൾ ചിരിയൊക്കെ എങ്ങോട്ടാ മറഞ്ഞു പോയി….

വേഗം തന്നെ ഷർട്ടും എടുത്ത്  ബേസിനരികിൽ പോയി, ഷർട്ടിലായ ഫ്രൂട്ടിയൊക്കെ കഴുകാൻ  തുടങ്ങി,…ന്യൂട്ടൻ ആരെയോ വിളിച്ചു ക്യാബിനുള്ളിലെ ഓവർകോട്ട് എടുത്തു വരാൻ പറയുന്നത് കേട്ടു   ..

തിരിച്ചെന്തെലും പണി കൊടുത്താലോ എന്ന് ഒരു നിമിഷം  ചിന്തിച്ചെങ്കിലും, ആരോഗ്യം കണക്കിലെടുത്തു, നല്ല കുട്ടിയായി വേഗം തന്നെ ഷർട്ട് ക്ലീൻ ചെയ്ത് ന്യൂട്ടന്റെ കയ്യിൽ വെച്ചു കൊടുത്തു…. അപ്പോയെക്കും ആരോ കോട്ടും കൊണ്ടു വന്നിരുന്നു..

ഷർട്ടും ഇട്ടു അതിന്മേൽ ആ കോട്ടുമിട്ട് എന്നെയൊന്നു ഇരുത്തി നോക്കി ന്യൂട്ടൻ സ്ഥലം കാലിയാക്കി….

വലിയൊരു ഭൂകമ്പം ഒഴിഞ്ഞ സന്തോഷത്തിൽ ശ്വാസം നേരെ വിട്ടപ്പോഴാണ് മുന്നിലുള്ള കണ്ണാടിയിൽ എന്റെ കോലം കാണുന്നത് ….. തലയിലൂടെയൊക്കെ ഒഴുകിയ ഫ്രൂട്ടി ഇപ്പൊ കൈകളിലേക്ക് വരെ എത്തിയിട്ടുണ്ട്…. ന്യൂട്ടനെ മനസ്സിൽ നല്ലോണം സ്മരിച്ചു കൊണ്ട് പെട്ടെന്ന് അതൊക്കേ  ക്ലീൻ ആക്കി ക്യാബിനിലേക്ക് പോയി  ….

ക്യാബിനിൽ എത്തിയിട്ട് ശ്രീ അവിടെ നടന്നതിന്റെ ക്രോസ്സ് വിസ്താരം നടത്തിയെങ്കിലും നമ്മൾ ഒന്നും വിട്ട് പറയാതെ മുഖത്തു ഒരു ലോഡ് നാണമൊക്കെ ഫിറ്റ്‌ ചെയ്ത് നിന്നു… അറവുശാലയിലേക്കെന്ന പോൽ എന്നെ ന്യൂട്ടൻ കൊണ്ടു പോകുമ്പോൾ ഇളിച്ചു നിന്നതല്ലേ, കുറച്ചു കിളിയൊക്കെ പോട്ടെ എന്ന് കരുതി ഓളെ മൈൻഡ് ചെയ്യാതെ  വർക്കിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു…

അന്നത്തെ ദിവസം അങ്ങനെ തട്ടീം മുട്ടീം കയ്ചലാക്കി…..
ഫ്ലാറ്റിൽ എത്തിയപ്പോൾ തൊട്ട് ശ്രീ ഷോപ്പിങ്ങിന് പോകാൻ വേണ്ടി ചൊറിയാൻ തുടങ്ങി… അവസാനം അവളുടെ ചൊറിയൽ കൂടിയപ്പോൾ ഷോപ്പിങ്ങിനായി  ഫോക്കസ് മാളിലേക്ക് പോയി….

ലേഡീസ് സെക്ഷനിൽ നിന്ന് അവൾക്കുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു കൊടുക്കുമ്പോഴാണ് ഒരു മിന്നായം പോലെ ന്യൂട്ടനെയും ഒരു പെണ്ണിനേയും കണ്ടത്…ന്യൂട്ടന്റെ കൂടെ പെണ്ണിനെ കണ്ടത് മുതൽ നെഞ്ചിലൊരു വിങ്ങൽ…

കയ്യിലെടുത്ത ഡ്രസ്സ്‌ അവിടെ തന്നെയിട്ട്, ശ്രീയുടെ കയ്യും പിടിചോടി…  എവിടെക്കാ ഈ ഓടുന്നെ  എന്ന് ശ്രീ രായ്ക്കുരാമാനം ചോദിച്ചെങ്കിലും ഒന്നും പറയാതെ തന്നെ അവളേ വലിച്ചു നടന്നു.. ഒരു വിധം ആ മാൾ മൊത്തം അവളെയും വലിച്ചു നടന്നെങ്കിലും ന്യൂട്ടനെ പോയിട്ട് അവന്റെ പൊടി പോലും കണ്ടെത്താൻ കഴിഞ്ഞില്ല, അവസാനം തളർന്നു അവശരായി  അടുത്തുകണ്ട ചെയറിൽ ഇരിക്കാൻ വേണ്ടി തിരിയുമ്പോഴാണ് ഇത്രനേരം തിരഞ്ഞു നടന്ന ആ മഹത്‌വ്യക്തിയെ തൊട്ടു മുന്നിൽ തന്നെ  കണ്ടത്….

എന്നെ കണ്ട ആ കണ്ണുകളിൽ പുച്ഛം മാത്രമായിരുന്നു നിഴലിച്ചത്…. ശ്രീയെ നോക്കുമ്പോൾ ഐനുവിനെ കണ്ടിട്ട് വെപ്രാളപ്പെടുന്നുണ്ട്… ഞാൻ അവളേ നോക്കി ഒന്ന് നൈസായിട്ട് ഇളിച്ചു കൊടുത്തു, കാര്യം മനസ്സിലായെന്ന പോൽ അവൾ എന്നെ നോക്കി പല്ലിറുമ്മാൻ തുടങ്ങി….

“ഡി പിശാചേ…. നീ ഇയാളെ കാണാൻ ആണോ ഈ കണ്ട മാൾ മുഴുവൻ എന്നെയും വലിച്ചു ഓടിയത്… നിനക്ക് എന്താ ഓഫീസിൽ നിന്ന് കിട്ടുന്നത് പോരെ…. ”

ന്യൂട്ടൻ കേൾക്കാതെ എന്റെ ചെവിയിൽ വന്നു ശ്രീ അടക്കം പറഞ്ഞപ്പോൾ ഞാൻ മെല്ലെ അവൾക്ക് കണ്ണ് കൊണ്ട് ന്യൂട്ടന്റെ പിറകിലേക്ക് കാണിച്ചു കൊടുത്തു,അപ്പോഴാണ് കൂടെയുള്ള ആ പെണ്ണിനെ അവൾ കാണുന്നത്…

ഒറ്റ നോട്ടത്തിൽ മൊഞ്ചത്തിയാണ്, ബട്ട്‌ എന്റത്ര ഇല്ലെന്നാണ് എന്റെയൊരു ഇത്… അടിമുടി ഓളെ സ്കാൻ ചെയ്യുമ്പോഴാണ് ശ്രീയുടെ സൗണ്ട് കേട്ടത്…
ഇന്നലെ ഗെറ്റ് ഔട്ട്‌ അടിച്ചതും ലണ്ടൻ തെറിയൊക്കെ പാടെ മറന്ന് അവളാ ന്യൂട്ടനോട് കത്തിയടിക്കലാണ്…

“ഹൈറ അല്ലേ…. ”
പെട്ടെന്ന് കിളിപോലുള്ള ശബ്ദം കേട്ട് ഉറവിടം നോക്കിയപ്പോൾ ആ പെണ്ണാണ്…

“മ്മ്.. ”

“ഞാൻ കുബ്റ സമാൻ… ഐനുവിന്റെ ഫിയാൻസി ആണ്… തന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്  ട്ടോ ഐനുക്ക… ഒത്തിരി നാൾ പിറകെ നടന്നതും താൻ ഇഷ്ഠമല്ലെന്ന്  പറഞ്ഞതും എല്ലാം പറഞ്ഞിട്ടുണ്ട്… ഏതായാലും അന്ന് നീ അത്‌ അക്‌സെപ്റ്റ് ചെയ്യാത്തത് നന്നായി… അതുകൊണ്ടല്ലേ എനിക്ക് എന്റെ ഐനുക്കാനേ കിട്ടിയത്…. ”

അവന്റെ കയ്യിൽ അവളുടെ കൈകൾ കോർത്തു ഐനുവിന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറയുന്നത് കേട്ട് നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി…  ഒരു വിങ്ങലോടെ ഐനുവിനെ നോക്കിയെങ്കിലും അവന്റെ  ഒരു നോട്ടം പോലും എന്നിലേക്ക് വീണില്ലെന്ന് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി….  ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ ഹൃദയം പൊട്ടി മരിച്ചു പോകും എന്നായപ്പോൾ ശ്രീയുടെ കയ്യും പിടിച്ചു അവിടുന്ന് ഓടി….

 

ഫ്ലാറ്റിൽ എത്തിയപ്പോൾ തൊട്ട് എന്തോ വല്ലായ്മ പോലെ ഉണ്ടായിരുന്നു…. രാത്രിയിലെ ഏതോ യാമങ്ങളിൽ ശരീരം മൊത്തം വെട്ടിപിളരുന്നത് പോലെ തോന്നി  വിറയ്ക്കുന്ന കൈകളാൽ ശ്രീയെ വിളിച്ചു… തീപാറുന്ന  പനിയും വിറയലും  കണ്ടു ശ്രീ ഒന്ന് പേടിച്ചെങ്കിലും  അവളുണ്ടാക്കി തന്ന ചുക്ക് കാപ്പി കുടിച്ചപ്പോൾ തന്നെ കുറച്ചു ആശ്വാസം കിട്ടിയിരുന്നു…

പനികാരണം  രണ്ട് ദിവസം ഓഫീസിൽ പോവാൻ കഴിഞ്ഞില്ല, കൂട്ടിനായി ശ്രീയും ലീവെടുത്തു…

രണ്ടു ദിവസത്തെ ലീവിന് ശേഷം ഓഫീസിൽ എത്തിയപ്പോൾ ന്യൂട്ടനെ കാണരുതേ എന്നാ പ്രാർത്ഥന മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…

മനസ്സിനെ എല്ലാ ചിന്തകളിൽ നിന്നും മോചിപ്പിച്ചു  വർക്കിലേക്ക് മാത്രം ശ്രദ്ധിച്ചു…. ന്യൂട്ടന്റെ പെണ്ണിനെ കൂടെ കണ്ടത് മുതൽ അവനെ മറക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു… എങ്കിലും മറക്കാൻ പോയിട്ട്, മറക്കണമെന്ന് ചിന്തിക്കാൻ വരെ കഴിയില്ലെന്ന സത്യം ഉള്ളിൽ തന്നെ ഒതുക്കി വെച്ചു…

ഓഫീസിലെ സാമിന്റെ ബർത്ഡേ ആയത് കൊണ്ട്
അന്നത്തെ ഫുഡ് അവന്റെ വകയായിരുന്നു  ഒന്നിച്ചിരുന്നു ഫുഡ് കഴിക്കാൻ ആദ്യം മടിച്ചെങ്കിലും അവരുടെ നിർബന്ധത്തിൽ ഒന്നിച്ചിരുന്നു…. ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് തരിപ്പിൽ കയറിയപ്പോൾ മുൻപിലുണ്ടായിരുന്ന സാം തലയിൽ കൊട്ടി തരികയും ഗ്ലാസിൽ വെള്ളം പകർന്നു തരികയും ചെയ്തു…

പെട്ടെന്ന് എന്തോ ഹാർട്ടിടിപ്പ് വല്ലാതെ കൂടുന്നത് പോലെ തോന്നി ചുറ്റിലും കണ്ണ് ഓടിച്ചപ്പോഴാണ്  കത്തുന്ന കണ്ണുകളാലെ ഞങ്ങളെ തന്നെ നോക്കുന്ന ന്യൂട്ടനെ കണ്ടത്… ഞാൻ നോക്കിയപ്പോൾ ഒരുലോഡ് പുച്ഛം എനിക്കെതിരെ വാരി വിതറി പോയി…. എന്തോ വീണ്ടും കഴിക്കാൻ മനസ്സ് വരാത്തത് കൊണ്ട് കഴിപ്പ് മതിയാക്കി എഴുന്നേറ്റ് പോയി….

 

ഏതോ ഫയൽ ചെക്ക് ചെയ്തോണ്ടിരിക്കുമ്പോഴാണ് എംഡി സാറെ ക്യാബിനിലേക്ക് പോകാൻ കാൾ വന്നത്…. എന്തോ പണി  വരാനുള്ള വഴിയാണെന്ന്  അറിഞ്ഞത് കൊണ്ട് തന്നെ, ശ്രീ ഒരു ഓൾ തെ ബെസ്റ്റും തന്നു യാത്രയാക്കി…

അന്നത്തെ ലണ്ടൻ തെറി ഇപ്പഴും ചെവിയിൽ അലയടിക്കുന്നത്   കൊണ്ട് ഡോറിന് ശക്തമായി തന്നെ മുട്ടി.

മുട്ടലിന്റെ ശക്തി കൊണ്ടാണെന്നു തോന്നുന്നു, വേഗം തന്നെ അകത്തേക്ക് കയറാനുള്ള പെർമിഷൻ കിട്ടി…

എന്തും നേരിടാനുള്ള മനക്കരുത്തുമായി കാലെടുത്തു വെക്കുമ്പോൾ തന്നെ കേട്ടു ആരോടോ ഫോണിൽ സൊള്ളുന്നത്… ന്യൂട്ടന് ഇതേ പണിയുള്ളു എന്ന് മനസ്സിൽ പറഞ്ഞു, വന്നത് അറിയിക്കാൻ നല്ല ശബ്ദത്തിൽ തന്നെ ചുമച്ചു…

കൈകൊണ്ട് വെയിറ്റ് എന്ന് പറഞ്ഞു അവൻ വീണ്ടും കൊഞ്ചൽ തുടർന്നു…കുറെ  സമയം കാത്തുനിന്നപ്പോൾ ക്ഷമ നശിച്ചു ടേബിളിൽ ഒന്ന് മുട്ടി…. ശബ്ദം കേട്ട് അവൻ എന്നെയൊന്നു ഇരുത്തി നോക്കി…

“ഓക്കേ ഡാർലിംഗ്… ഐ വിൽ കാൾ യൂ ലെറ്റർ…. എന്റെയൊരു സ്റ്റാഫ്‌ ഉണ്ട് മുന്നിൽ, സ്റ്റാഫിനെ പറഞ്ഞു വിട്ട് ഞാൻ വിളിക്കാം…. ടേക്ക് കെയർ ബേബി…. ലവ്  യൂ…..ഉമ്മ…..”

ന്യൂട്ടന്റെ കിന്നാരം കേട്ട് അടിമുതൽ തരിച്ചു കേറാൻ തുടങ്ങി… ഉമ്മയല്ല, ബാപ്പയാണ്…. ബേബി…. അമുൽ ബേബി ആകും… കുശുമ്പിന്റെ പര്യവസാനത്തിലാണ്  ഞാൻ എത്തി നിൽക്കുന്നതെന്ന  സത്യം സ്വയം  തിരിച്ചറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചു…

ഇത്രനേരം ചിരിച്ചു കൊഞ്ചി കുഴഞ്ഞ ന്യൂട്ടന്റെ മുഖം എന്നെ കാണുമ്പോയേക്കും വലിഞ്ഞു  മുറുകാൻ തുടങ്ങി… അപ്പൊ നന്നായിട്ട് അന്യൻ കളിക്കാൻ അറിയാമെന്നു സാരം…

“ഓഫീസിൽ വരുന്നത് വർക്ക്‌ ചെയ്യാനാണ്, അല്ലാതെ കണ്ടവന്മാരുടെ കൂടെ കൊഞ്ചി കുഴയാൻ അല്ല…. ഈ കഴിഞ്ഞ  മന്തിലെ എല്ലാ ഫയൽസും ക്ലിയർ ഔട്ട്‌ ചെയ്ത് പോകുന്നതിന് മുന്നേ എന്റെ ടേബിളിൽ എത്തിയിരിക്കണം…. ”

അലറിക്കൊണ്ട് ന്യൂട്ടൺ പറയുന്നത് കേട്ട് ഇപ്പൊ ബോധം പോകുമെന്ന അവസ്ഥയിലായി… വാച്ചിൽ സമയം നോക്കിയപ്പോൾ 2.20 കഴിഞ്ഞിട്ടുണ്ട്… 4 മണി വരെ ഓഫീസ് ടൈം…. എത്ര തന്നെ കണ്ടു ചെയ്താലും ആ ടൈമിനുള്ളിൽ തീർക്കാൻ പറ്റില്ല….

“സാർ.. അതു പിന്നെ….. ”

“നോ മോർ എസ്ക്യൂസ്‌….. ”

എന്നെ പറയാൻ പോലും സമ്മതിക്കാതെ മുമ്പിലുള്ള ഫയലുകളൊക്കെ എനിക്ക് നേരെ നീട്ടികൊണ്ടലറി….
തികട്ടി വന്ന തേങ്ങലുകൾ  അടക്കിപ്പിടിച്ചു അതൊക്കെ  എടുത്ത് പുറത്തു വന്നു… തോൽക്കാൻ മനസ്സ് അനുവദിക്കാത്തതിനാൽ  അതൊക്കെയെടുത്തു ചെക്ക് ചെയ്യാൻ തുടങ്ങി…. ശ്രീ വന്നു വിളിക്കുമ്പോഴാണ് ഓഫിസ് ടൈം കഴിയാറായെന്ന സത്യം അറിഞ്ഞത്….

വർക്ക്‌ ആണേൽ ഇനിയും ഒരുപാട് മുന്നിൽ ഇരിക്കുന്നുണ്ട്…എല്ലാരും പോയിക്കഴിഞ്ഞിട്ടും ശ്രീ കൂട്ടിനിരുന്നു…അവസാനം സമയം അതിക്രമിച്ചപ്പോൾ എന്തൊക്കെയോ പറഞ്ഞു ശ്രീയെ പറഞ്ഞു വിട്ടു….

 

നടു നിവർത്താതെ ഇരുന്നു ഒരുവിധം കംപ്ലീറ്റ് ആക്കി സമയം നോക്കിയപ്പോൾ ഞെട്ടിപോയി….7 മണി  കഴിഞ്ഞിരുന്നു….തലവേദനയും  തുടങ്ങിയിരുന്നു  ഓഫീസിലെ എന്റെ ശ്വാസത്തിന്റെ  ഗതികളല്ലാതെ വേറൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല….എന്തിനെന്നറിയാതെ
ചെറിയൊരു പേടി ഉള്ളിൽ ഉടലെടുത്തു….ഇല്ലാത്ത ധൈര്യം ഉണ്ടാക്കി അതൊക്കെ പെറുക്കി എടുത്ത് ന്യൂട്ടൻ ഉണ്ടാകില്ലല്ലോ എന്നാ ആശ്വാസത്തിൽ  എംഡിയുടെ ക്യാബിനിലേക്ക് നടന്നു..

അവിടെയെത്തി അതൊക്കെ ടേബിളിൽ വെച്ചു വെറുതെ മുന്നിലേക്ക് നോക്കിയപ്പോൾ പകച്ചു പണ്ടാരം അടങ്ങി പോയി…ആരുണ്ടാകില്ലെന്ന് കരുതി ആശ്വസിച്ചുവോ, ആ മുതൽ ഇതാ ഫോണിൽ തോണ്ടി കളിക്കുന്നു….ഒരക്ഷരം പോലും പറയാനും കേൾക്കാനും നിൽക്കാതെ ഉള്ള ജീവനും കൊണ്ടോടി….
ക്യാബിനിൽ എത്തി ഫോൺ നോക്കിയപ്പോൾ ശ്രീയുടെ  ഇരുപത്തിമൂന്ന് മിസ്കാൾ..അവളുടെ കണ്ണുപൊട്ടുന്ന തെറികൾ നല്ല വെടിപ്പോടെ കേട്ട് ബാഗുമെടുത്ത് ഓഫീസിൽ നിന്നും ഇറങ്ങിയോടി….പുറത്തെത്തിയപ്പോഴാണ്  നേരം ഇരുട്ടിയെന്നുള്ള നഗ്ന സത്യം തിരിച്ചറിഞ്ഞത്….

മനസ്സിലുള്ള പേടിയെ പുറത്ത് കാണിക്കാതെ വേഗം തന്നെ ബസ്റ്റോപ്പിലേക് നടന്നു….സ്വന്തം കാലുകൾ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ട് തന്നെ പേടിയാവാൻ തുടങ്ങി….ചുറ്റിലും ആരെങ്കിലും വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി..മനസ്സിൽ ഐനുവിനേ നല്ലോണം പ്രാകികൊണ്ട് പടച്ചോനെ വിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി..പേടി കൂട്ടാനെന്ന വണ്ണം ഇടിയും മിന്നലുമൊക്കെ വിരുന്നു വന്നു….ആകാശം കൂടുതൽ ഇരുട്ടാവാൻ തുടങ്ങി

മുന്നിൽ ഒരു കാർ വന്നു നിർത്തിയത് കണ്ടു അൽപ്പം പേടിയോടെ മുന്നിലേക്ക് നോക്കിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വന്നു…………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button