National
മൈസൂരു ബെൽമുറിയിൽ പുഴയിൽ വീണ് മലയാളിയായ 14കാരൻ മരിച്ചു

മൈസൂരുവിൽ പുഴയിൽ വീണ് മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരിയാണ്(14) മരിച്ചത്.
മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിലാണ് അപകടം. വിനോദയാത്രക്ക് എത്തിയപ്പോഴായിരുന്നു സംഭവം. കാൽതെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു.
പുഴയിൽ അണകെട്ടിയ ഭാഗത്തേക്കാണ് കുട്ടി വീണത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.