Kerala

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു എംഎൽഎ എൻഡിഎക്ക് വോട്ട് ചെയ്തു; തെളിവ് പുറത്തുവിട്ട് പിവി അൻവർ

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ദ്രൗപദി മുർമുവിന് ഒരു വോട്ട് കിട്ടിയെന്നും ഈ വോട്ട് ഒരു അബദ്ധമായി കാണാനാവില്ലെന്നും നിലമ്പൂർ എംഎൽഎ പി വി അൻവർ. തെളിവ് സഹിതമാണ് പിവി അൻവർ ആരോപണം ഉന്നയിച്ചത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കൺ അഡ്വാൻസ് ആയിരുന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപിക്ക് നൽകിയ ആ വോട്ടെന്നും അൻവർ ആരോപിച്ചു. പൊളിറ്റിക്കൽ നെക്സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

2022ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 എം.എൽ.എ.മാരും വോട്ട് ചെയ്തിരുന്നു. കക്ഷിരാഷ്ട്രീയം അനുസരിച്ച് ഈ 140 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ. യശ്വന്ത് സിൻഹക്കാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ എൻ.ഡി.എ.യുടെ സ്ഥാനാർത്ഥിയായിരുന്ന ശ്രീമതി ദ്രൗപദി മുർമുവിന് അപ്രതീക്ഷിതമായി കേരളത്തിൽ നിന്നും 1 വോട്ട് കിട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എൻ.ഡി.എ.ക്ക് വോട്ട് വേണം എന്ന സംഘപരിവാർ നിർബന്ധം നടന്നു. കേരളത്തിൽ നിന്നു മാത്രമാണ് സംഘപരിവാറിന് വോട്ട് കിട്ടാൻ സാധ്യതയില്ലാതിരുന്നത്. ഈ വോട്ട് ഒരു അബദ്ധമായി കണ്ടുകൂട. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കൺ അഡ്വാൻസ് ആയിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ബി.ജെ.പി.ക്ക് നൽകിയ ആ വോട്ട്. പൊളിറ്റിക്കൽ നെക്സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.

 

Related Articles

Back to top button