പുതിയ ജനറൽ സെക്രട്ടറിയായി കേരളത്തിൽ നിന്നുള്ള നേതാവും വന്നേക്കാം: എംവി ഗോവിന്ദൻ

നിർണായക തീരുമാനങ്ങളുമായി പാർട്ടി കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ പ്രായപരിധിയിൽ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസ് പല മേഖലയിലും മൃദുഹിന്ദുത്വ നിലപാട് എടുക്കുന്നു. ഡൽഹിയിൽ ബിജെപി അനുകൂല രാഷ്ട്രീയ സാഹചര്യം രൂപപ്പെടാൻ കോൺഗ്രസ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു
വഖഫ് ബില്ലിൽ പാർട്ടി ആദ്യമേ കൃത്യമായ നിലപാട് എടുത്തു. പാർട്ടി എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും. ഏതെങ്കിലും സംഘടനയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി മാറ്റാൻ കഴിയുന്നതല്ല പാർട്ടി നിലപാട്. നിലവിലുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ നിന്നും പുതിയ ജനറൽ സെക്രട്ടറി ഉയർന്നുവരും
കേരളത്തിൽ നിന്നുള്ള നേതാവ് ജനറൽ സെക്രട്ടറി ആകുന്ന സാധ്യത തള്ളാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പോളിറ്റ് ബ്യൂറോയിലേക്ക് പുതിയ അംഗങ്ങൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.