Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നരിപറമ്ബ് ഗുലാബ് നഗർ സ്വദേശി സാദിഖിനെ (21) ആണ് അറസ്റ്റ് ചെയ്തത്.

പൊന്നാനി ഇൻസ്‌പെക്ടർ ടി.പി. ഫാർഷാദും സംഘവും ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ്. പെൺകുട്ടിയുടെ പിതാവ് പൊന്നാനി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

പരാതി നൽകിയത് അറിഞ്ഞ പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

Related Articles

Back to top button