Kerala
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ബൈക്കിന് തീപിടിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകവെയാണ് അപകടം നടന്നത്. ബൈക്കിന് തീപിടിച്ചതോടെ രാജന് വണ്ടിയിൽ നിന്ന് ഇറങ്ങാനായില്ല.
ഗുരുതരമായി പൊള്ളലേറ്റ രാജനെ ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിലാണ് അടൂർ ജനൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരിച്ചു