Gulf
മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

റിയാദ്: മലപ്പുറം താനാളൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു. മീനടത്തൂര്‍ അണ്ണച്ചംപള്ളി വീട്ടില്‍ ഷെബീബ് റഹ്മാന്‍(44) ആണ് മരിച്ചത്. പുതിയ വിസയില്‍ ജോലിക്കെത്തി മാസങ്ങള്‍ക്കിടയിലാണ് ദാരുണമായ അന്ത്യം. നെഞ്ചുവേദയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബീരാന്‍കുട്ടി ഫാത്തിമ ദമ്പതികളുടെ മകനാണ്. രണ്ടു വര്‍ഷം മുന്‍പ് വരെ പ്രവാസിയായിരുന്ന ഷെബീബ് സൗദിയിലെ ജീവിതം മതിയാക്കി നാട്ടിലായിരുന്നു. ഏതാനും മാസം മുന്‍പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ വീണ്ടും റിയാദിലേക്ക് എത്തിയത്. ഭാര്യ: ഹഫീസ. മക്കള്‍: മുഹമ്മദ് സൈന്‍, മുഹമ്മദ് ഐസാം, ഫാത്തിമ ശാദിയ, ഫാത്തിമ ദിയ.