Kerala

എംഡിഎംഎ വാങ്ങാൻ പണം നൽകിയില്ല; താനൂരിൽ യുവാവ് മൺവെട്ടി കൊണ്ട് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം താനൂരിൽ എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമം നടത്തിയ 29കാരനെ ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ കൈകാലുകൾ കെട്ടിയിട്ടാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. യുവാവ് പിതാവിനെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു

തടയാൻ ശ്രമിച്ച മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ചുകെട്ടിയത്. ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് ഡീ അഡിക്ഷൻ സെന്ററിലേക്ക് പോകുന്ന വഴി യുവാവ് പറഞ്ഞു.

കൊച്ചിയിൽ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം ആരംഭിച്ചത്. പിന്നീട് ഇതിന് അടിമയായി മാറി. ലഹരിയിൽ നിന്ന് പുറത്തുവരാൻ നിരവധി തവണ ശ്രമിച്ചിട്ടും ആയില്ലെന്നും യുവാവ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!