Novel

പൗർണമി തിങ്കൾ: ഭാഗം 12

രചന: മിത്ര വിന്ദ

ഇളം മഞ്ഞ നിറമുള്ള ഷർട്ടും വൈറ്റ് നിറമുള്ള പാന്റും, വെൽ ഡ്രസ്സ്ഡ് ആയിട്ട് നിൽക്കുന്ന അലോഷിയെ കണ്ടതും പൗർണമി തരിച്ചു നിന്നു.

അവളുടെ ഡ്രെസ്സിന്റെ അതേ കളർ.
മുൻകൂട്ടി പറഞ്ഞു നിശ്ചയിച്ചത് പോലെയാണോന്നു പോലും  ഒരു നിമിഷത്തേക്ക് അവൾ ഓർത്തു പോയി.

അലോഷി ആണെങ്കിൽ തന്റെ പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പുകയായിരുന്നു, ആ സമയത്ത് പൗർണമിയോട്, കാത്തു എന്തൊക്കെയോ പറയുന്ന കേട്ടുകൊണ്ട് അവനൊന്നു മുഖമുയർത്തി.

പൗർണമിയുടെ മനസ്സിൽ വിരിഞ്ഞ അതേ ഭാവങ്ങൾ ആയിരുന്നു അവന്റെ മുഖത്തും.

ഇതെങ്ങനെയൊത്തു,നിങ്ങൾ രണ്ടാളും,ഇത്രയ്ക്ക് മാച്ച് ആയതു.

കാത്തു ചോദിച്ചതും പൗർണമി ഒന്നും മിണ്ടാതെ അവളെ ഒന്ന് കനപ്പിച്ചു നോക്കി.

എന്താടി ഉണ്ടക്കണ്ണി,,, എനിക്കൊരു തമാശ പറയാൻ പോലും പറ്റില്ലേ?

കാത്തു സമയം പോകുന്നു വന്നിരുന്നു ഫുഡ് കഴിക്കാൻ നോക്ക്,,,

അലോഷി ഉറക്കെ പറഞ്ഞതും, ഇരുവരും വന്ന് കഴിക്കുവാനായി  ഇരുന്നു.

അപ്പവും വെജിറ്റബിൾ സ്റ്റൂവും, അലോഷി പാഴ്സൽ ആയിട്ട് വാങ്ങിക്കൊണ്ടു വന്നതായിരുന്നു.

ഇച്ചായാ ഉച്ചയ്ക്കത്തെ ഭക്ഷണത്തിന്റെ കാര്യം എങ്ങനെയാണ്,,?

കാത്തു സംശയത്തോടെ അവനെ നോക്കി

ഇന്നൊരു ദിവസത്തേക്ക് കാന്റീനിൽ നിന്ന് അഡ്ജസ്റ്റ് ചെയ്യ്, നാളെ മുതൽ ഫുഡ് ഉണ്ടാക്കിക്കൊണ്ട് പോകാം അതുപോരെ,,

ഹ്മ്മ്… മതി, ഇവിടെ മെയിഡിനെ ആരെയെങ്കിലും കിട്ടുമോ  ഇച്ചായ?

ഒരു ഏജൻസിയിൽ ഞാൻ വിളിച്ചു ബുക്ക് ചെയ്തിട്ടുണ്ട്,, കാലത്തെ 11 മണിയാകുമ്പോൾ അവർ എന്നെ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു, മലയാളീസിനെ കിട്ടുകയാണെങ്കിൽ അതല്ലേ നല്ലത്, ഇവിടുത്ത്കാര്  കുറെ ആളുകൾ ഉണ്ട്, പക്ഷേ അത്രകണ്ട് നമ്മൾക്ക് അവരെ വിശ്വസിക്കാൻ പറ്റില്ല, കാരണം നമ്മൾ കാലത്തെ പോയാൽ വൈകുന്നേരം ആവില്ലേ തിരിച്ചു വരുമ്പോൾ,.

ഹ്മ്മ്… അത് ഇച്ചായൻ പറഞ്ഞത് കറക്റ്റ് ആണ്, നമ്മുടെ നാട്ടിലെ ആരെങ്കിലും ആണെങ്കിൽ കൂടുതൽ നല്ലതായിരുന്നു,എന്നതായാലും, വെയിറ്റ് ചെയ്യാം അല്ലേ….
കാത്തു പറഞ്ഞതും അലോഷി തലയാട്ടി.

ഇടയ്ക്കൊക്കെ ഒളികണ്ണാൽ അവൻ പൗർണമിയെ നോക്കുന്നുണ്ട്.  അവൾ പക്ഷേ അതൊന്നും അറിയാതിരുന്നു കഴിക്കുകയാണ്.
സമയം പോകുമെന്ന് അലോഷി പറഞ്ഞതുകൊണ്ട് അല്പം വേഗത്തിലാണ് കഴിക്കൽ ഒക്കെ.

10 മിനിറ്റിനുള്ളിൽ മൂവരും കൂടി ഓഫീസിലേക്ക് പോകുവാനായി ഇറങ്ങുകയും ചെയ്തു.

വഴിയിലെല്ലാം മിക്കവാറും ആളും ബഹളവും ഒക്കെ ആയിരുന്നു. കാത്തുവിന്റെ ഓഫീസിലെത്താൻ അധികം സമയം വേണ്ടി വന്നില്ല.

അലോഷി കൊണ്ട് വന്നു വണ്ടി നിറുത്തിയപ്പോൾ അവൾക്ക് ഇത്തിരി സംഭ്രമം തോന്നാതിരുന്നില്ല..

ഇച്ചായാ….
ഹ്മ്മ്….
എനിക്ക് എന്തോ ഒരു ടെൻഷൻ പോലെ ഇപ്പോൾ ഫീൽ ചെയ്യുന്നു.

എന്നാത്തിനാടി കാത്തുമോളെ നിനക്ക് ടെൻഷൻ.

അറിയില്ലിച്ചായാ…..

നീ, നമ്മുടെ മാതാവിനോട് പ്രാർത്ഥിച്ചു കൊണ്ട്, കൂൾ ആയിട്ട് ഇറങ്ങിപ്പോകാൻ നോക്ക് കൊച്ചേ. സമയം പോകുന്നു, അവൻ തന്റെ വാച്ചിലേക്ക് നോക്കി ഗൗരവത്തോടെ പറഞ്ഞു.

കാത്തു അപ്പോഴേക്കും തന്റെ ബാഗ് എടുത്ത് തോളിലേക്ക് ഇട്ടു. അലോഷി അവന്റെ വലതകരം നീട്ടി അവൾക്ക് ഓൾ ദി ബെസ്റ്റ് ഒക്കെ കൊടുത്തു.

അവന്റെ കവിളിൽ ഒരു ഉമ്മയും കൂടി കൊടുത്ത ശേഷം കാത്തു ഡോർ തുറന്നു പുറത്തേക്കിറങ്ങി…
പൗർണമിയെ നോക്കി ഒന്ന് പുഞ്ചിരിച്ചപ്പോൾ അവൾ തന്റെ തള്ളവിരൽ ഉയർത്തി കാണിച്ചു.

അലോഷി വീണ്ടും വണ്ടി മുന്നോട്ട് എടുത്തു.
അവനോടൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ പൗർണമിക്ക് ആകപ്പാടെ വലിയ ബുദ്ധിമുട്ടായിരുന്നു.

വെളിയിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ് അവൾ.

അലോഷി തലേദിവസം പറഞ്ഞതുപോലെ, കാത്തുവിന്റെ ഓഫീസിലെത്തും വരെയ്ക്കും അധികം തിരക്കൊന്നുമില്ലായിരുന്നു.  എന്നാൽ അതിനുശേഷം റോഡില് അത്യാവശ്യം ബ്ലോക്ക് ഒക്കെ ആയിട്ടുണ്ട് ..

ഈശ്വരാ… നേരം വൈകുമോ ആവോ.
സമയം അപ്പോൾ ഒൻപതേമുക്കാൽ കഴിഞ്ഞു.
അലോഷിയോട് എന്തെങ്കിലുമൊന്ന് ചോദിക്കണമെന്നുണ്ട്.  പക്ഷെ എന്തോ, പിന്നീട് അത് വേണ്ടന്ന് വെച്ചു.

ഇനി ഒരുപാട് ദൂരമുണ്ടോ അലോഷിച്ചായാ….ഒടുവിൽ ധൈര്യം സംഭരിച്ചുകൊണ്ട് അവൾ ചോദിച്ചു.

ഹ്മ്മ്…….അവനൊന്നു മൂളി

അയ്യോ അപ്പോ നേരം പോകുമോ ഇന്ന്,ഇനി എന്ത് ചെയ്യും.
അവൾ തന്നത്താനെ നിലവിളിച്ചു പോയ്‌.

അവൻ പക്ഷെ തിരിച്ചൊന്നും പറഞ്ഞതുമില്ല.

ഇങ്ങനെ ലേറ്റ് ആകുമെന്ന് അറിയാരുന്നെങ്കിൽ ഇത്തിരി നേരത്തെ ഇറങ്ങായിരുന്നു, ഈ വഴിയും ദൂരവുമൊക്കെ അറിയാവുന്നതല്ലേ . ഇതു എന്തൊരു കഷ്ടമാണ്. ശോ…..
പൗർണമിയുടെ ശബ്ദം ഇക്കുറിയൊന്നു ഇടറി..
അപ്പോളേക്കും വലിയൊരു കെട്ടിട സമൂച്ചയത്തിലേക്ക് അലോഷിയുടെ ഫോർച്ചുണേർ ചെന്നു നിന്നു.

സെക്യൂരിറ്റിസ് ഒക്കെ വിനയത്തോടെ അവന് സല്യൂട്ട് കൊടുക്കുന്നത് നോക്കി പൗർണമി വണ്ടിയിൽ ഇരുന്നു.

ഇതെന്തിനാണ് ഇങ്ങേർക്ക് സല്യൂട്ട്….  ഇനി ഇത് ഇവിടുത്തെ റൂള് എന്തെങ്കിലുമായിരിക്കും.
അവളോർത്തു.

പൗർണമി ഇറങ്ങുന്നില്ലേ…?
വണ്ടി കൊണ്ടുവന്നു നിർത്തിയിട്ടും പൗർണമി ഇറങ്ങാതിരുന്നപ്പോൾ അവനൊന്ന് മുഖം തിരിച്ചു നോക്കി..

പെട്ടെന്ന് അവൾ ഡോർ തുറക്കാൻ തുടങ്ങി.

എവിടെക്കാണ് ചെല്ലേണ്ടത്, കമ്പനിടെ പേര് ചോദിച്ചാൽ മതിയോ…

ഹ്മ്മ്….. ഇവിടെ ഇറങ്ങി നിന്നോ.
ഞാനിപ്പോ വരാം..

വേണ്ട…. ഇച്ചായൻ പൊയ്ക്കോളൂ,ഞാൻ ചോദിച്ചു മനസിലാക്കിക്കോളാം.
അവൾ തന്റെ മേൽചുണ്ടിനു മുകളിൽ,സ്ഥാനം പിടിച്ചിരിക്കുന്ന വിയർപ്പ് കണങ്ങൾ,തുടച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.
എന്നിട്ട് പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.

ഒന്ന് രണ്ട് സെക്യൂരിറ്റി ഓഫീസർസിനോട് ചോദിച്ചു ZEMAX എന്ന കമ്പനിയെക്കുറിച്ചു.

Seventh ഫ്ലോറിൽ ആണെന്ന് പറഞ്ഞു അവര്.

ഹലോ…..
പിന്നിൽ നിന്നും ഒരു വിളി കേട്ടതും പെട്ടെന്ന് അവൾ തിരിഞ്ഞു.

ജീൻസും ടോപ്പും ധരിച്ച ഒരു പെൺകുട്ടി..

ന്യൂ കമർ ആണോ,,

അതേയെന്ന് പൗർണമി തല കുലുക്കി.

വരൂ… ഞാനും അവിടെയ്ക്ക് ആണ്.
അത് കേട്ടതും പൗർണമിയ്ക്കു ആശ്വാസം തോന്നി.

എന്താ പേര്..

എന്റെ പേര് പൗർണമി.

ഞാൻ സ്റ്റെല്ല….നാട്ടിൽ കട്ടപ്പനയാണ് കേട്ടോ.

എന്റെ നാട് കോട്ടയം അടുത്താണ്
പൗർണമിയും പറഞ്ഞു.

ഓഹ്..  നമ്മുടെ CEO യും അതേ നാട്ടുകാരനാണ്.

ഇരുവരും കൂടി ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു.

സ്റ്റെല്ലയെ കിട്ടിയത് കൊണ്ട് പൗർണമിയ്ക്കു വളരെ ആശ്വാസം ആയിരുന്നു. അവൾ കാത്തുവിനെ വിളിച്ചു നോക്കി. പക്ഷെ അവളെടുത്തില്ല.

അന്ന് ആ ഓഫീസിലേക്ക് പുതിയതായി വന്നത് പൗർണമി മാത്രം ആയിരുന്നു.
അതി വിശാലമായ ആ ഓഫീസും പരിസരവും ഒക്കെ കണ്ടപ്പോൾ പൗർണമി ശ്വാസം ഒന്നെടുത്തു വലിച്ചു.

ഏത് ഡിപ്പാർട്മെന്റ് ആണെന്ന് പൗർണമിക്ക് അറിയോ.
പെട്ടന്ന് സ്റ്റെല്ല അവളോട് ചോദിച്ചു

അറിയില്ലല്ലോ…

ഹ്മ്മ്… ഞാനൊന്നു ചോദിച്ചു വരാം, എന്റെ ടീം ലീഡറു വന്നോന്ന് നോക്കട്ടെ.വെയിറ്റ്.

പൗർണമിയെ മെയിൻ ഡോറിന്റെ അടുത്തുള്ള വിസിറ്റിംഗ് റൂമിൽ ഇരുത്തിയ ശേഷം സ്റ്റെല്ല മറ്റൊരു ഭാഗത്തേക്ക്‌ പോയ്‌.

മുട്ടിനു മുകളിലാണ് പെൺകുട്ടികളുടെയൊക്കെ വേഷം. എല്ലാവരും ഭയങ്കര മോഡേൺ ലുക്ക്‌.. ചുണ്ടത്ത് കടും ചുവപ്പ് നിറമുള്ള ലിപ്സ്റ്റിക് വാരി തേച്ചാണ് എല്ലാവരുടെയും വരവ്.

ഇടയ്ക്ക് കുറച്ചു ചുള്ളൻമാരൊക്കെ നടന്നു വരുന്നുണ്ട്. എല്ലാവരും അവളെ നോക്കി മനോഹരമായി പുഞ്ചിരിയ്ക്കുന്നുണ്ട്.

വളരെ കഷ്ടപ്പെട്ട് ആണ് അവൾ തിരികെ പുഞ്ചിരിയ്ക്കുന്നതും.

പൗർണമി…..
സ്റ്റെല്ല വിളിച്ചപ്പോൾ അവൾ ചാടി എഴുന്നേറ്റു.

താൻ.. വാ, സാറിനെ കാണാം, എന്നിട്ട് എങ്ങനെയാണെന്ന് നോക്കാം കേട്ടോ.ടീം ഹെഡ് നു അറിയില്ല. ഇന്ന് തനിക്ക് മാത്രം ഒള്ളു, ഇവിടെ അപ്പോയ്ന്റ്മെന്റ്.

സ്റ്റെല്ലയോടൊപ്പം നാലഞ്ച് വലിയ റൂമുകൾ പിന്നിട്ടു കൊണ്ട് പൗർണമി നടന്നു നീങ്ങി.
ഒടുവിൽ അതി വിശാലമായ ഒരു പ്ലേയ്സിൽ എത്തി..

മൂവിയിലൊക്കെ കാണും പോലെയാണ് ആ റൂമ്.

സാറ് എവിടെയാണ്..
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

എത്തിയിട്ടില്ല… ഇപ്പൊ വരും.വെയിറ്റ്.
അവൾ മെല്ലെ പറഞ്ഞു.

ആളെങ്ങനെയാണ്…

ഭയങ്കര സ്ട്രിക്ട് ആടാ,,,, പിന്നേ ഏറ്റവും പ്രധാനപ്പെട്ട ലീഡിങ് ആയിട്ടുള്ള കമ്പനി നമ്മുടെയാണ്, കൂടുതൽ സ്റ്റാഫ്സ് ഉള്ളതും സാലറി പ്രൊവൈഡ് ചെയ്യുന്നതും ഒക്കെ നമ്മളാണ്. അതൊക്കെ സാറിന്റെ കഴിവാ…. ആളെ നീ കണ്ടിട്ടില്ലാലോ..

ഇല്ല….

ഹ്മ്മ്.. ഇപ്പൊ എത്തും,,,

പറയുകയും ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഇരുവരും ഒരുപോലെ തിരിഞ്ഞു.

ഫോണിൽ ആരോടെ സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്നവനെ കണ്ടതും പൗർണമിയ്ക്കു തന്റെ ശ്വാസം പോലും നിന്നു പോയ്‌.

രണ്ടാളും മാച്ച് ആണല്ലോടാ…. നോക്കിയേ നിന്റെ സൽവാറിന്റെ അതേ കളർ.

സ്റ്റെല്ല അടക്കം പറഞ്ഞപ്പോൾ പൗർണമി ദയനീയമായി അവളെയൊന്നു നോക്ക…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!